Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026

വളര്‍ത്തു മൃഗങ്ങളുടെ വേനല്‍ക്കാല പരിചരണം - മാര്‍ഗനിര്‍ദ്ദേശങ്ങളുമായി മലപ്പുറം ജില്ലാ മൃഗസംരക്ഷണ വകുപ്പ്.

 മലപ്പുറം : പകല്‍ ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കന്നുകാലികള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ വേനല്‍ക്കാല പരിചരണത്തിന് മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

മൃഗങ്ങള്‍ക്ക് 24 മണിക്കുറും കുടിക്കുവാന്‍ ശുദ്ധജലം ഉറപ്പാക്കണം. കഠിനമായ വേനലില്‍ മൃഗങ്ങളെ കെട്ടിയിടരുത്. രാവിലെയും വൈകീട്ടും മാത്രം വാഹനങ്ങളില്‍ മൃഗങ്ങളെ കൊണ്ടുപോകണം. രാവിലെ 11 മുതല്‍ മൂന്നു വരെ കന്നുകാലികളെ പണികള്‍ക്കായി ഉപയോഗിക്കുന്നതും തുറന്നസ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതും ഒഴിവാക്കണം. എളുപ്പം ദഹിക്കുന്ന നാരുകള്‍ കൂടുതലുള്ള തീറ്റവസ്തുക്കള്‍ നല്‍കുക, ദിവസത്തില്‍ രണ്ടുതവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുക, വളര്‍ത്തുമൃഗങ്ങളുടെ തൊഴുത്തില്‍/കൂടില്‍ എപ്പോഴും തണുപ്പ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. അപകട സൂചനകള്‍ അഥവാ സ്ട്രോക്ക് ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം. സൂര്യാഘാതം മൂലം മരണം സംഭവിക്കുകയാണെങ്കില്‍ ഉടന്‍ അടുത്തുള്ള വെറ്ററിനറി ഡോക്ടറെ അറിയിക്കണം. ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ കണ്‍ട്രോള്‍ റൂം നമ്പര്‍- 0483-2734815, 7592986964.മറ്റു ജില്ലകർ അതാതു ജില്ലാ കണ്ട്രോൾ റൂം മായി ബന്ധപെടുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !