തവനൂര്‍: പുത്തന്‍ കൃഷിയറിവുകള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴിലുള്ള മലപ്പുറം കൃഷിവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് www.farmextensionmanager.com എന്ന പുതിയ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, എച്ച്.ടി.എം.എല്‍. തുടങ്ങിയ അഞ്ച് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകും. ഫാം എക്‌സ്റ്റെന്‍ഷന്‍ മാനേജര്‍ എന്ന വെബ്‌സൈറ്റിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. 100 വിളകളുടെ കൃഷിരീതികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പുരയിടക്കൃഷി സമ്പ്രദായത്തിന് ചേര്‍ന്നവിധത്തിലാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. 1000 കെ.ബിയ്ക്ക് താഴെയുള്ള ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.