Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

Rice News - Janapatham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Rice News - Janapatham എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, മേയ് 22, 2012

കാര്‍ഷിക ഗവേഷണത്തില്‍ പുതിയ നെല്ലിനം !!

പരമ്പരാഗത നെല്‍കര്‍ഷകനായ മലപ്പുറം പുലാമന്തോളിലെ ശശിധരന്റെ പത്തു വര്‍ഷത്തെ ഗവേഷണത്തിലൂടെ പുതിയ നെല്‍വിത്ത്‌ വികസിപ്പിച്ചെടുത്തു. 'ഗോപിക' എന്നു പേരിട്ടിരിക്കുന്ന അത്യുല്‍പാദനശേഷിയുള്ള ഈ നെല്ലിനത്തിന്‌ ഒരു ചുവട്ടില്‍നിന്ന്‌ നാല്‍പതു മുതല്‍ അന്‍പതുവരെ ചിനപ്പുകള്‍ ഉണ്ടാകും. കതിരിന്‌ 20 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. ഉയരം കുറഞ്ഞ ഈ ഇനത്തിന്റെ ഒരു കതിരില്‍ ഇരുന്നൂറ്റിപ്പത്ത്‌ നെല്‍മണികള്‍ വരെ ലഭിക്കും. മൂപ്പു കുറഞ്ഞ 'ഗോപിക' തുടര്‍ച്ചയായി കൃഷി ചെയ്‌താല്‍ ഒരു വര്‍ഷത്തില്‍ മൂന്നു വിളവെടുപ്പാകാം. ചുവന്ന്‌ ആകര്‍ഷകമായ നെല്‍മണികളാണ്‌ 'ഗോപിക'യ്‌ക്ക് ഉണ്ടാകുക. രുചിയേറിയ ഈ നെല്‍വിത്തിനത്തിന്‌ രോഗപ്രതിരോധശേഷിയുള്ളതിനാല്‍ കാര്യമായ കീടനാശിനി പ്രയോഗം ആവശ്യമില്ല. ഐശ്വര്യ, ജ്യോതി നെല്ലിനങ്ങള്‍ തുടര്‍ച്ചയായി കൃഷിചെയ്‌തിരുന്ന വയലുകളില്‍നിന്ന്‌ ശശിധരന്‍ കണ്ടെത്തിയ 'ഗോപിക' സ്വഭാവിക പരാഗണത്തിലൂടെ ഉരുത്തിരിഞ്ഞതാണ്‌.
ഒരു ഹെക്‌ടറില്‍ 10 ടണ്‍ വരെ വിളവ്‌ ലഭിക്കുന്ന ഈ ഇനത്തിന്റെ കൃഷി വ്യാപിപ്പിക്കാനുള്ള തിരക്കിലാണ്‌ ഇദ്ദേഹം. പട്ടാമ്പി നെല്ല്‌ ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥര്‍ ശശിധരന്റെ വയലുകള്‍ സന്ദര്‍ശിച്ച്‌ പഠനം നടത്തി. എന്‍.ഐ.എഫ്‌. ഏജന്‍സിയെ തന്റെ കാര്‍ഷിക കണ്ടുപിടുത്തം ഇദ്ദേഹം അറിയിച്ചു കഴിഞ്ഞു. ഫോണ്‍: 9495344237.

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !