Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

തിങ്കളാഴ്‌ച, മാർച്ച് 26, 2018

കിണറിന്റെ ആഴം............?

ഉപ്പൂപ്പാന്റെ  കാലത്ത്  കിണർ  കുഴിപ്പിച്ചപ്പോൾ  കിണറിന്റെ  ആഴം  12 അടി . 
വാപ്പാന്റെ കാലത്ത് അത്   24 അടിവരെയായി 

പിന്നെ  എന്റെ  ഊഴമായിരുന്നു . 
കിണർ കുഴിച്ചു   68 അടിയിൽ എത്തിയിട്ടും വെള്ളമില്ല 

ഇന്ന്  രാവിലെ  കിണറിൽ  നോക്കിയപ്പോൾ  വെള്ളത്തിനുപകരം  ഒരു  വെളുത്ത  പേപ്പർ . 
അതൊരു  കത്തായിരുന്നു . 
കിണർ  ഞാനെന്ന  മനുഷ്യനെഴുതിയ  ഒരു  തുറന്ന  കത്ത്  !

എടാ  പൊട്ടാ , 
                        നിന്റെ  വാപ്പുപ്പാടെ  കാലത്ത്  ഒരു  ഏക്കറുണ്ടായിരുന്ന  ഈ  പറമ്പിൽ  നൂറ്  തെങ്ങിൻതടങ്ങളുണ്ടായിരുന്നു . ഓരോ  മഴയിലും  ഏകദേശം  ഒരു  ലക്ഷം  ലിറ്റർ  വെള്ളമാണ്  തെങ്ങിൻതടത്തിൽ  തടഞ്ഞുനിർത്തി  ഭൂമിയെക്കൊണ്ട്  കുടിപ്പിച്ചത് . നിന്റെ  വാപ്പാടെ  കാലമായപ്പോൾ  പറമ്പ്  ചുരുങ്ങി  തെങ്ങിൻതടങ്ങൾ  മുപ്പതായി . 
ഒടുവിൽ  നിന്നിലെത്തിയപ്പോൾ  നിനക്ക്  കൈവന്ന  എട്ടുസെന്റിൽ  വീടും  ഇന്റർലോക്കുമിട്ടു . മാത്രമല്ല  വീടിന്റെ  കൂരയിൽ  വീഴുന്ന  വെള്ളത്തെപ്പോലും  പുറത്താക്കി  പടിയടച്ചു പിണ്ഡം  വച്ചു !

സീറോ  ബാലൻസുള്ള  അക്കൗണ്ടിൽ  പണമിടാതെ , ചെക്കെഴുതി  ബാങ്കിന്റെ  കൗണ്ടറിൽ  കൊടുത്തിട്ട്   കാശിനുവേണ്ടി  ക്യൂവിൽ  കാത്തുനിൽക്കുന്ന  പൊട്ടാ , ആദ്യം  നിന്റെ  അക്കൗണ്ടിൽ  പണം  നിക്ഷേപിക്കൂ . 
             കാര്യങ്ങൾ  മനസ്സിലായിക്കാണും  എന്ന്  വിശ്വസിച്ചുകൊണ്ട് , 
                                             സ്നേഹപൂർവ്വം 
                                              നിന്റെ  കിണർ 

കത്ത്  വായിച്ച്  പകച്ചുപോയി  !

(COURTESY FOR Whatsapp )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !