Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ചൊവ്വാഴ്ച, നവംബർ 05, 2024

PLANTS CARE TIPS

ചെടികൾ ചട്ടികളിൽ വളർത്തുമ്പോൾപൂർണ ആരോഗ്യത്തോടെ വളരാൻ ഈ 5 കാര്യങ്ങൾശ്രദ്ധിക്കുക...,

1. ചട്ടിയുടെ വലുപ്പം ശരിയായി തിരഞ്ഞെടുക്കുക വെള്ളം വാർന്നു പോകുവാനുള്ള സംവിധാനം ഉറപ്പാക്കുക

2. നല്ല ഇളക്കം ഉള്ള മണ്ണ് ഉപയോഗിക്കുക  വെള്ളം കെട്ടി നിക്കാതെ സൂക്ഷിക്കുക*

*3. മണ്ണിൽ ആവിശ്യത്തിന് മാത്രം വളം ചേർക്കുക ആദ്യ വളം ചാണകപ്പൊടി ഉപയോഗികയുന്നതാണ് നല്ലത്*

*4. കൊറിയർ ആയി വാങ്ങുന്ന ചെടികൾ നട്ടു 2 ആഴ്ച തണലിൽ വയ്ക്കുക..., ചെടിയുടെ വളർച്ച അനുസരിച്ചു സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്തു വാക്കുക*

*5. കാലാവസ്ഥ പരിഗണിക്കുക*

ജൈവ സ്‌ളറി ഉണ്ടാക്കുന്നവിധം ?

കടല പിണ്ണാക്ക് - 1 kg, വേപ്പിന്‍ പിണ്ണാക്ക് - 1 kg, പച്ച ചാണകം - 1 kg, ശര്‍ക്കര - 500 gram, ശുദ്ധജലം - 25 ലിറ്റര്‍, ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ (ടാങ്കില്‍) 25 ലിറ്റര്‍ വെള്ളമെടുത്ത് അതില്‍ ശര്‍ക്കരയും, ചാണകവും, വേപ്പിന്‍ പിണ്ണാക്കും, കടല പിണ്ണാക്കും കലക്കി നല്ലവണ്ണം യോജിപ്പിച്ച് 5 ദിവസം തണലത്ത് സൂക്ഷിക്കണം. ദിവസവും രണ്ടു നേരമെങ്കിലും നല്ലതായി ഇളക്കി കൊടുക്കണം. ശര്‍ക്കര ഉപയോഗിക്കുന്നതു കൊണ്ട് ദുര്‍ഗന്ധം ഒഴിവാകുകയും ഗുണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഏഴ് ദിവസം കഴിഞ്ഞ് തെളി ഊറ്റി ഏഴ് ഇരട്ടി വെള്ളം ചേര്‍ത്ത് ചുവട്ടില്‍  ഒഴിച്ചു കൊടുക്കാം.

15 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യണം. ഇലകളില്‍ കീടങ്ങളുടെ ആക്രമണങ്ങള്‍ കുറയുകയും ചെടികളുടെ പ്രതിരോധശേഷി കൂടുകയും ചെയ്യും. ഇലകളില്‍ തളിക്കാന്‍ എടുക്കുന്ന ലായിനി അരിച്ചെടുക്കണം.


പുളിപ്പിച്ച കടല പിണ്ണാക്ക് നേരെ കലക്കി ഒഴിക്കുമ്പോള്‍ മട്ടോടു കൂടി തങ്ങി നില്‍ക്കുമ്പോള്‍ നമ്മള്‍ വളര്‍ത്തി എടുത്ത അനേകം സൂഷ്മാണുക്കള്‍ നശിച്ചു പോകും. മണ്ണിന്റെ മുകള്‍ ഭാഗത്ത് ഉള്‍ഭാഗങ്ങളിലും പാട പോലെ കെട്ടി നിന്ന് വേരുകള്‍ക്ക് ആവശ്യമായ വായു സഞ്ചാരം ലഭിക്കാതെയും വരും. അതു കൊണ്ടാണ് തെളി നീര് നേര്‍പ്പിച്ചു ചെടികളുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത്. തെളി നീര് ഊറ്റി കഴിഞ്ഞതിനു ശേഷം വരുന്ന മട്ടിനെ വലിയ ചെടികളുടെ ചുവട്ടില്‍ മണ്ണ് മാറ്റിയതിനു ശേഷം മണ്ണും മട്ടും നല്ലവണ്ണം ഇളക്കി യോജിപ്പിച്ചതിനു ശേഷം മണ്ണിട്ട് മൂടാം. പുളിപ്പിച്ചത് നേര്‍പ്പിച്ച് ഒഴിക്കുന്നതിന്റെ അളവ് ചെടിയുടെ ഇനവും വലിപ്പവും അനുസരിച്ച് ഒരു കപ്പ്മുതല്‍ അഞ്ച് കപ്പ് വരെ ഒഴിക്കാം

വെള്ളിയാഴ്‌ച, ഫെബ്രുവരി 16, 2024

സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നു

 2023-24 അധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷയിലൂടെ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾ പഠിച്ച് കൊണ്ടിരിക്കുന്ന കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ് ടോപ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി : മാർച്ച് 16. അപേക്ഷ ഫോമും വിശദവിവരങ്ങളും ജില്ലാ ഓഫീസുകളിൽ നിന്നും ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ kmtwwfb.org .

ശനിയാഴ്‌ച, ഫെബ്രുവരി 10, 2024

സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ല. ഡിജിറ്റൽ കാർഡ് മതി..

 

ജിദ്ദ:  ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി കാർഡ് സേവനം സന്ദർശന വിസയിൽ സൗദിയിലെത്തുന്നവർ പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യം ഇല്ലാതാക്കുന്നതായി ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. 

മലബാർ ലൈവ് ന്യൂസ്‌.

സൗദി പൗരന്മാർക്കും സൗദിയിൽ നിയമാനുസൃതം കഴിയുന്ന വിദേശികൾക്കും സന്ദർശകർക്കും ജവാസാത്ത് നൽകുന്ന ഡിജിറ്റൽ, സാങ്കേതിക പരിഹാരങ്ങളിൽ ഒന്ന് എന്നോണമാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡി സേവനം ആരംഭിച്ചത്. സന്ദർശന വിസയിൽ സൗദിയിലെത്തുന്നവരുടെ രാജ്യത്തിനകത്തെ യാത്രകളും ഇടപാടുകളും എളുപ്പമാക്കാനാണ് വിസിറ്റേഴ്‌സ് ഡിജിറ്റൽ ഐ.ഡിയിലൂടെ ലക്ഷ്യമിടുന്നത്. 

സന്ദർശന വിസയിൽ സൗദിയിൽ പ്രവേശിക്കുന്ന വിദേശികൾക്ക് ഏകീകൃത നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിൽ പ്രവേശിച്ച് ഡിജിറ്റൽ ഐ.ഡി നേടാൻ സന്ദർശകർക്ക് സാധിക്കും. സന്ദർശകരുടെ സൗദിയിലെവിടെയുമുള്ള സഞ്ചാരങ്ങൾക്ക് മൊബൈൽ ഫോണുകളിലുള്ള ഡിജിറ്റൽ ഐ.ഡി ഉപയോഗിക്കാൻ കഴിയും. ഡിജിറ്റൽ ഐ.ഡി നേടുന്ന സന്ദർശകർക്ക് സൗദിയിലെ യാത്രകൾക്ക് പാസ്‌പോർട്ട് കൈവശം വെക്കേണ്ട ആവശ്യമില്ലെന്നും ജവാസാത്ത് വക്താവ് പറഞ്ഞു.


ഞായറാഴ്‌ച, ഫെബ്രുവരി 04, 2024

കൃഷി ചെയ്യാൻ താത്പര്യമുള്ളവർക്ക് ഒരു അടിപൊളി മൊബൈൽ ആപ്പ്

കേന്ദ്ര-സംസ്ഥാന കൃഷി വകുപ്പിന് കീഴിലുള്ള സൗജന്യ ആപ്പ്*  

*🪴മണ്ണ്, വിള, കാലാവസ്ഥ, അടിയന്തര മുന്നറിയിപ്പുകൾ എല്ലാം അറിയാം*

*▫️കൂടുതൽ വിവരങ്ങൾക്കും ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും ലിങ്കിൽ ക്ലിക്ക് ചെയ്യുക ⬇️*

👇👇👇

https://en.metrojournalarticle.com/tech/krishi-vigyan-kendras-kvks-empowering-indian-agriculture-and-farmers-through-innovative-mobile-apps/5020.html

ചൊവ്വാഴ്ച, ജനുവരി 02, 2024

SEEDS AND PLANTS


🌱🌺🪴🌹🎋🪷🌳🌸🌵

*ചെടികൾ വാങ്ങുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഈ ഗ്രൂപ്പ്‌ ലിങ്ക് ഷെയർ ചെയ്തു സഹകരിയ്ക്കു....,* 🙏

*അറിയിപ്പ് :- ദയവായി ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക....,ഒരു ഗ്രൂപ്പ്‌ ഫുൾ ആണെങ്കിൽ അടുത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 🙏

🌱🌺🪴🌹🎋🪷🌳🌸🌵☘️

*More Product Update Join Group ......ĺ

1️⃣

https://chat.whatsapp.com/KNhJQpRVd8yCgdEoKaisem

2️⃣

https://chat.whatsapp.com/K7Ifu8ZZMBg9wfhQ84DWZV

3️⃣

https://chat.whatsapp.com/BlVbli2O1IGLHXuP4AzwoX

4️⃣

https://chat.whatsapp.com/GlAvWOYTpPw6cp5txFxEcO

5️⃣

https://chat.whatsapp.com/Bff2lVL2bIGJIergRB0aBa


*Thank YOU.....,*🌹🌹🌹

സർവ സുഗന്ധി (all spices plant )

 സർവ സുഗന്ധി

(all spices plant )

തൈകൾ ലഭ്യമാണ് വില 100 രൂപ

നിരവധി ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു സുഗന്ധവിളയാണ് സർവ്വസുഗന്ധി. ജാതി, ഗ്രാമ്പൂ, കറുവ എന്നീ മൂന്നു സുഗന്ധവിളകളുടെയും രുചിയും മണവും ഒത്തിണങ്ങിയിട്ടുള്ളതാണു സർവസുഗന്ധി ചെടിയുടെ ഇലകൾ. സാധാരണയായി കറിവേപ്പ് പോലെ ആഹാര വിഭവങ്ങളിൽ രുചിക്കും മണത്തിനുമായാണ് ഇതിന്റെ ഇലകൾ ഉപയോഗിച്ച് വരാറുള്ളത് . സ ർവസുഗന്ധിയുടെ ഉപയോഗം മുഖ്യമായും ഭക്ഷ്യസംസ്കരണത്തിനാണ് മധുരപലഹാരങ്ങൾ, ജാം, ജെല്ലി എന്നിവയിൽ മണത്തിനായി ഇത് ഉപയോഗിച്ച് വരുന്നു. വിദേശരാജ്യങ്ങളിൽ ഇതിന്റെ ഇലകൾ വാറ്റിയെടുത്ത തൈലവും ഉപയോഗിക്കാറുണ്ട്.

ആരോഗ്യപരമായും ഇതിനു ഉപയോഗങ്ങൾ ഉണ്ട്. വയറിനകത്തുണ്ടാകുന്ന അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവക്ക് സർവ്വസുഗന്ധിയുടെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. പല്ലുകളുടെയും മോണകളുടെയും വീക്കം വേദന എന്നിവക്ക് ഇത് നല്ലപരിഹാരമാണ്. ഇതിന്റെ ഇലകളിൽ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ദഹന പ്രശ്നങ്ങൾക്ക് ഫലപ്രദമാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ മെറ്റാബോളൈസേം വർധിപ്പിക്കുന്നതിനും അതുവഴി പലവിധ ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

*All-spice herb*

നമ്മുടെ  വീടുകളിൽ നട്ടുവളർത്താവുന്ന ഒന്നാന്തരം ഔഷധച്ചെടിയാണ് സർവ്വ സുഗന്ധി 

Courtesy 🙏

EPSAM SALT എന്താണ് ?എങ്ങനെ ഉപയോഗിക്കണം ?അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ?

എപ്സം സാൾട്  ,   മഗ്നീഷ്യം സൾഫേറ്റ് എന്നും അറിയപ്പെടുന്നു, മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നിവ അടങ്ങിയ പ്രകൃതിദത്ത സംയുക്തമാണ് .  ഇതിൽ 10% മഗ്നീഷ്യവും 13% സൾഫറും ഉണ്ട്.  സാധാരണ ടേബിൾ ഉപ്പ് അല്ലെങ്കിൽ സോഡിയം ക്ലോറൈഡിന് സമാനമായ ഒരു സ്ഫടിക ഘടനയുണ്ട്. എപ്സം ഉപ്പ് ടേബിൾ ഉപ്പിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ഇതിന് കയ്പേറിയ രുചിയും പാചകത്തിന് അനുയോജ്യമായ ഘടകവുമല്ല.

ഇത് മണ്ണിലെ   മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സസ്യങ്ങളെ സഹായിക്കുന്ന   ഒരു സുപ്രധാന ഘടകമാണ്( മൈക്രോ ന്യൂട്രിയന്റ് ) .   നൈട്രജൻ, ഫോസ്ഫറസ് തുടങ്ങിയ മറ്റ് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ചെടിയുടെ കഴിവ് മഗ്നീഷ്യം വർദ്ധിപ്പിക്കുന്നു,  

മഗ്നീഷ്യം കുറവാണെങ്കിൽ, ഇലകൾക്ക് ക്ലോറോസിസ് പാറ്റേണുകൾ ഉണ്ടായിരിക്കും, അവിടെ സിരകൾ പച്ചയായി തുടരും, പക്ഷേ സിരകൾക്കിടയിലുള്ള ടിഷ്യുകൾ മഞ്ഞയായി മാറുന്നു  ഇതിനെ ഇന്റർവെയ്നൽ ക്ലോറോസിസ് എന്നാണ് പറയുക .

തൈകൾ അല്ലെങ്കിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ പറിച്ചുനടുമ്പോൾ, വേരുകൾക്ക് സമ്മർദ്ദം ഉണ്ടാകാം, ഇത് ചെടിയുടെ വളർച്ച നിർത്താൻ/ slow  ആക്കാൻ  ഇടയാക്കും. ഇതിനെ  റൂട്ട് ഷോക്ക് (അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് ഷോക്ക് ) എന്നറിയപ്പെടുന്നത് .ക്ലോറോഫിൽ ഉൽപ്പാദനം വർദ്ധിപ്പിച്ച് വേരുകൾ കൂടുതൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിച്ചുകൊണ്ട് റൂട്ട് ഷോക്ക് തടയാൻ എപ്സം ഉപ്പ് സഹായിക്കും

ഉപയോഗങ്ങൾ :-

# വിത്തുകൾ മുളയ്ക്കാൻ സഹായിക്കാൻ 

# ചെടികളെ bushy  ആയി  വളർത്താൻ 

# കൂടുതൽ പൂക്കൾ ഉണ്ടാക്കാൻ 

# ക്ലോറോഫിൽ ഉത്പാദനം വർദ്ധിപ്പിക്കാൻ , അങ്ങനെ ചെടികളെ  കൂടുതൽ  പച്ചപ്പുള്ളതാക്കാൻ  

# സ്ലഗ്, വോൾസ് തുടങ്ങിയ കീടങ്ങളെ തടയാൻ 

# രാസവളത്തിന് അനുബന്ധമായി സുപ്രധാന പോഷകങ്ങൾ നൽകാൻ 

# പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്താൻ 

# മണ്ണിൽ പോഷകങ്ങളുടെ അളവ് സന്തുലിതമാക്കാൻ 

 മണ്ണിന്റെ pH 7.5 pH-ൽ കൂടുതലാണെങ്കിൽ, അതിൽ എപ്സം സാൾട്  ചേർക്കുന്നത് അതിനെ നിർവീര്യമാക്കാൻ സഹായിക്കും. വളരെ ക്ഷാരഗുണമുള്ള മണ്ണിൽ വളരാൻ പല ചെടികളും  നന്നായി വളരാൻ പാടുപെടും, അതിനാൽ ഈ സന്ദർഭങ്ങളിൽ മണ്ണിന്റെ pH ലെവൽ കുറയ്ക്കുന്നത് വളരെ ഗുണം ചെയ്യും

എപ്സം സാൾട്ടിലെ മഗ്നീഷ്യം റോസാപ്പൂക്കൾക്ക് ഗുണം ചെയ്യും (  ചെമ്പരത്തികൾ,പാൻസികൾ, പെറ്റൂണിയകൾ, ഇമ്പേഷ്യൻസ് ,അസാലിയകൾ, റോഡോഡെൻഡ്രോൺ എന്നിവയ്ക്കും   )   സമൃദ്ധമായ പച്ച ഇലകളും നിറയെ പൂക്കളും പ്രോത്സാഹിപ്പിക്കുന്നതിന്, എപ്സം സാൾട്  ലായനി  മണ്ണിൽ ചേർക്കുക \ ഫോളിയർ സ്പ്രേ  .  എപ്സം സാൾട്ട്  റോസാപ്പൂക്കൾക്കു  ചടുലതയും നിറം വർദ്ധിപ്പിക്കുകയും മാത്രമല്ല, ചെടികളുടെ ശക്തിയും മെച്ചപ്പെടുത്തുന്നു.പകൽസമയത്ത് പൂർണ്ണ സൂര്യനിൽ ഇലകളിൽ എപ്സം സാൾട്ട് സ്പ്രേ ഉപയോഗിക്കരുത്, ഇലകൾ കരിയാൻ ഇടയാക്കും .2 ടേബിൾസ്പൂൺ എപ്സം ഉപ്പ് 4  ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് മാസത്തിൽ ഒരിക്കലെങ്കിലും spray  ചെയ്യുക .എപ്സം ഉപ്പ് അമിതമായി ഉപയോഗിക്കരുത് , നേർപ്പിച്ചേ  ഉപയോഗിക്കാവു .

ഒരു പ്രധാന വളമായി പൂന്തോട്ടത്തിൽ എപ്സം സാൾട്ട് ഉപയോഗിക്കരുത്.സസ്യങ്ങൾക്ക് ആവശ്യമായ പ്രധാന പോഷകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണ്.എപ്സംസാൾട്ടിന്റെ  പോഷകമൂല്യം 0-0-0 ആണ്, അതായത് അവയിൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ യാതൊരു അംശവും അടങ്ങിയിട്ടില്ല. എപ്സം സാൾട്ടിൽ ഒരു ചെടിക്ക് ആവശ്യമായ അവശ്യ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല, അതുകൊണ്ടു തന്നെ NPK ക്കു പകരക്കാരനല്ല Epsom Salt .

ചെടികളിൽ  ഉള്ള  ഉപയോഗത്തിന് പുറമെ ഇത്  ഒരു രോഗശാന്തി ഏജന്റായും വേദനസംഹാരിയായും  ഉപയോഗിക്കുന്നു .അത് പോലെ എപ്സം ഉപ്പ് ബാത്ത് ശരീരത്തിലെ വിവിധ പേശി വേദനകളിൽ നിന്ന് ആശ്വാസം നൽകുമെന്ന് പറയപ്പെടുന്നു.

തിങ്കളാഴ്‌ച, ഒക്‌ടോബർ 02, 2023

പോത്ത് വളര്‍ത്തലില്‍ പരിശീലനം!!

മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പോത്ത് വളര്‍ത്തലില്‍ ഒക്ടോബര്‍ അഞ്ചിന് മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ 0491 2815454, 9188522713 ല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.


തിങ്കളാഴ്‌ച, സെപ്റ്റംബർ 18, 2023

സ്വന്തമായി ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉള്ള ആളുകൾക്ക് മികച്ച അവസരം .... ഞങ്ങളുടെ പ്രോഡക്റ്റ് സെയിൽസ് ചെയ്ത് നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കാം!!

 *സ്വന്തമായി ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉള്ള ആളുകൾക്ക് മികച്ച അവസരം .... ഞങ്ങളുടെ പ്രോഡക്റ്റ്  സെയിൽസ് ചെയ്ത് നിങ്ങൾക്ക് മികച്ച വരുമാനം ഉണ്ടാക്കാം...*

_LMC Feeds pvt. Ltd എന്ന സ്ഥാപനം...പശു, എരുമ കർഷകർക്കായി വിദഗ്ധനായ ന്യൂട്രീഷന്റെ ഫോർമുലയിൽ  പൂർണ്ണമായും യന്ത്ര സഹായത്താൽ നിർമിച്ച ധാന്യ തവിട് പിണ്ണാക്ക് മിശ്രിതം ആണ്  COWMIX കാൽസ്യം മിനറൽ മിക്സ്, ബൈ പാസ്സ് ഫാറ്റ്,തുടങ്ങി പശുവിന്റെയും എരുമയുടെയും ആരോഗ്യത്തിന് ആവശ്യമായ എല്ലാ പദാർത്ഥങ്ങളും  അടങ്ങിയ മികച്ച നിലവാരത്തിൽ ഉള്ള ഫീഡ്....._

_കേരളത്തിൽ മൊത്തത്തിൽ ഡെലിവറി സൗകര്യം ഉണ്ട് കച്ചവടക്കാർക്കും, ഫാം, സൊസൈറ്റി തുടങ്ങി ആർക്കും നിശ്ചിത ഓർഡർ ഉണ്ടെങ്കിൽ all kerala ഡെലിവറി ഉണ്ടായിരിക്കും.._

📞 7972912727 || 9061652234

വെള്ളിയാഴ്‌ച, സെപ്റ്റംബർ 15, 2023

കുറഞ്ഞചിലവിൽ എല്ലാവർക്കും വീട്ടിൽ പൂത്തോട്ടവും പച്ചക്കറിത്തോട്ടവും ഉണ്ടാക്കാം....!!

 🌻🪷🌺🌸🌱🫛🥦🥬🧅🍏🍎🍊🍇🍉🍓🫐🍒🥑🍆🍅🥝🥔

പൂച്ചെടികൾ, വള്ളിചെടികൾ,താമര,ആമ്പൽ, ഇൻഡോർ പ്ലാന്റ്സ്, അഡീനിയം ചെടികൾ, പഴചെടികൾ, പച്ചക്കറിവിത്തുകൾ, പൂച്ചെടി വിത്തുകൾ...., മുലായവ കുറഞ്ഞ വിലക്കുലഭ്യമാണ്....,*

ചെടികളും മറ്റും വാങ്ങാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന ഒരു ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ...,*👇🏻

SEEDS & PLANTS

More Plants & Seeds Update Join Group 

https://chat.whatsapp.com/K7Ifu8ZZMBg9wfhQ84DWZV

https://chat.whatsapp.com/BlVbli2O1IGLHXuP4AzwoX

https://chat.whatsapp.com/GlAvWOYTpPw6cp5txFxEcO

https://chat.whatsapp.com/Bff2lVL2bIGJIergRB0aBa

Note :- ദയവായി ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക...

*ചെടികൾ വാങ്ങുവാൻ താല്പര്യം ഉള്ള നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു സഹകരിയ്ക്കു....,* 

വെള്ളിയാഴ്‌ച, ജൂലൈ 07, 2023

തോട്ടിലും വയലിലും മീൻ പിടിച്ചാൽ ആറുമാസം വരെ തടവും 15000 രൂപ പിഴയും !!

 ചൂണ്ടഎടുത്ത് ഇറങ്ങണ്ട അകത്താകും,തോട്ടിലും വയലിലും മീൻ പിടിച്ചാൽ ആറുമാസം വരെ തടവും 15000 രൂപ പിഴയും

മഴക്കാലത്ത് വയലിലും വരമ്ബിലും തോട്ടിലും എത്തിയ ഊത്തപിടിക്കാൻ തെക്കൻ മേഖലയില്‍ തിരക്കോട് തിരക്കാണ്.എന്നാല്‍ പ്രജനകാലത്തുള്ള മത്സ്യപിടിത്തം നിരോധിച്ചിരിക്കുന്നതോടെ ഊത്ത പിടിക്കുന്നവര്‍ അകത്താകും.

എല്ലാ വര്‍ഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്. ഇക്കുറി ഒരു മാസം വൈകിയെങ്കിലും മീൻ പിടിത്തക്കാര്‍ക്ക് നല്ല രീതിയില്‍ തന്നെ ഊത്തമീൻ ലഭിക്കുന്നുണ്ട്.

ഊത്ത മീൻ പിടിത്തം

തെക്കുപടിഞ്ഞാറൻ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങള്‍ നടത്തുന്ന ദേശാന്തരഗമനത്തെയാണ് ഊത്ത എന്നു പറയുന്നത്. പുതുമഴയില്‍ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയില്‍നിന്നും മറ്റു ജലാശയങ്ങളില്‍നിന്നും മത്സ്യങ്ങള്‍ കൂട്ടത്തോടെ കയറിവരും. ഇത്തരം മീൻ പിടിക്കുന്നതാണ് ഊത്ത പിടിത്തം.

പ്രജനനകാലത്തുള്ള ഊത്തപിടിത്തം നാടൻ മത്സ്യ സമ്ബത്തിന്റെ നാശത്തിന് കാരണമാകുന്നതാണ് നിരോധിക്കാൻ കാരണം. വയര്‍ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്ബോള്‍ വയര്‍ നിറയെ മുട്ടയുള്ളതിനാല്‍ മത്സ്യങ്ങള്‍ക്ക് രക്ഷപ്പെടാൻ കഴിയില്ലെന്നതാണ് ഇവ വ്യാപകമായി വേട്ടയാടാൻ കാരണം. പ്രജനനകാലമായതിനാല്‍ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിനാണ് കാരണമാകുന്നത്. ഇതുവഴി പല നാടൻമത്സ്യങ്ങളും ഇന്ന് വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശ ഭീഷണിയിലാണെന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്ക്. മീനുകള്‍ സഞ്ചാരപാത ചിറകെട്ടിയടച്ച്‌ അവിടെ പത്താഴം, കൂട് എന്നീ കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന ഊത്തപിടിത്ത രീതിയാണ് ഏറെ അപകടം. പുഴയില്‍നിന്ന് വയലിലേക്ക് മത്സ്യങ്ങള്‍ കയറുന്ന തോടിലാണ് കെണിയൊരുക്കുന്നത് . എന്നതിനാല്‍ ഒരൊറ്റ മത്സ്യവും രക്ഷപ്പെടില്ല.

15,000 രൂപ പിഴ

കേരള അക്വാകള്‍ച്ചര്‍ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്‌ട് 2010 ചട്ടങ്ങള്‍ അദ്ധ്യായം 4, ക്ളോസ് 6, സബ് ക്ലോസ് 3,4,5 പ്രകാരമാരമാണ് നിരോധിച്ചിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണിത്. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകളും തദ്ദേശ സ്ഥാപനത്തിനും ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാം.

ബുധനാഴ്‌ച, ജൂൺ 21, 2023

പോത്ത്, ആട്ടിൻകുട്ടി വളർത്തൽ: അപേക്ഷ ക്ഷണിച്ചു !!

പോത്തിൻകുട്ടികളേയും ആട്ടിൻകുട്ടികളേയും വളർത്തി തിരിച്ചെടുക്കുന്നതിന് മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ (എം.പി.ഐ) ആവിഷ്കരിച്ച പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തുടനീളം 500 കർഷകരെ തെരഞ്ഞെടുത്ത് ഒരാൾക്ക് രണ്ട് പോത്തിൻകുട്ടികളെയോ അഞ്ച് പെൺ ആട്ടിൻ കുട്ടികളെയോ വളർത്താൻ കൊടുക്കും. കുട്ടികളുടെ വില ആദ്യം കർഷകർ നൽകേണ്ടതില്ല. എന്നാൽ വളർത്തിയെടുക്കുന്ന പോത്ത്/ആട് ഇവയെ എം.പി.ഐ. ക്ക് തിരിച്ചുനൽകണം. എം.പി.ഐ. മാർക്കറ്റ് വിലയ്ക്ക് ഇവയെ തിരിച്ചെടുക്കും. ഈ അവസരത്തിൽ കുട്ടികളുടെ വില ഈടാക്കി ബാക്കി തുക കർഷകർക്കു നൽകും. 12 മാസമാണ് വളർത്തുകാലഘട്ടം. 9 മാസം പ്രായമുളള ആട്ടിൻകുട്ടികളെയും 12 മാസം പ്രായമുളള പോത്ത് കിടാരികളെയുമാണ് വളർത്താൻ നൽകുന്നത്. ഇൻഷുറൻസ്, വെറ്ററിനറി എയ്ഡ്, ട്രെയിനിങ്ങ്, എന്നിവ എം.പി.ഐ. നിർവഹിക്കും.

പദ്ധതിയിലെ രജിസ്‌ട്രേഷൻ ജൂൺ 17 മുതൽ ജൂലൈ 31 വരെ ഓൺലൈൻ ആയോ നേരിട്ടോ ഹെഡ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷാ ഫോമിനും മറ്റു വിശദവിവരങ്ങൾക്കും എം.പി.ഐ. യുടെ വെബ്സൈറ്റായ www.meatproductsofindia.com സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 8281110007, 9947597902. ഓൺലൈൻ അപേക്ഷകൾ അയക്കേണ്ട ഇ-മെയിൽ: mpiedayar@gmail.com.

ചൊവ്വാഴ്ച, ഫെബ്രുവരി 28, 2023

പച്ചക്കറിയിലെ ജൈവ കീട-രോഗ നിയന്ത്രണം : വീട്ടമ്മമാർക്കുള്ള സൗജന്യ ഏക ദിന പരിശീലനം" !!


സംഘാടനം : സെൻട്രൽ ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ; ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ

വിശദാംശങ്ങൾ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം രജിസ്റ്റർ ചെയ്യുക.

ഈ സൗജന്യ പരിശീലനം തൃശൂർ ജില്ലയിൽ നിന്നുള്ള വീട്ടമ്മമാർ, വനിതാ കർഷകർ, സ്ത്രീ സംരംഭകർ, കുടുംബശ്രീ പ്രവർത്തകർ, താല്പര്യമുള്ള വിദ്യാർത്ഥിനികൾ എന്നിവരെ മാത്രം  ഉദ്ദേശിച്ചുള്ളതാണ്. പ്രായപരിധി ഇല്ല. വിഷയത്തിൽ താല്പര്യമുള്ളവർ മാത്രം രജിസ്റ്റർ ചെയ്യുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമേ  ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ. 

പരിശീലന തിയതി  : 10 മാർച്ച്, 2023 (ആദ്യ ബാച്ച്), 13  മാർച്ച്, 2023 (രണ്ടാമത്തെ  ബാച്ച്)

പരിശീലന  വേദി : വെള്ളാനിക്കര ( വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ് )

താമസസൗകര്യം : പോയിവരാൻ സാധിക്കുന്നവർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ.

രാവിലെ  9.30  മുതല്‍ 5 വരെ  തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.

ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രം പങ്കെടുക്കുക 

താല്പര്യം ഉള്ളവരും  മുഴുവനായി പങ്കെടുക്കാൻ സാധിക്കും എന്ന് ഉറപ്പുള്ളവരും  മാത്രം രജിസ്റ്റർ ചെയ്യുക, മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്താതിരിക്കുക. പേര്, വിലാസം, വാട്സാപ്പ് നമ്പർ, ഇമെയിൽ എന്നിവ കൃത്യമായി രേഖപ്പെടുത്തി എന്ന് സ്വയം ഉറപ്പു വരുത്തേണ്ടതാണ് . ഈ പരിശീലനത്തെ സംബന്ധിച്ച അന്തിമ തീരുമാനം സെൻട്രൽ ട്രെയിനിങ്  ഇൻസ്റ്റിറ്റ്യൂട്ടിന്റേത് മാത്രമായിരിക്കും.

രജിസ്ട്രേഷൻ ഫോറം 

ലിങ്ക് :https://forms.gle/arX4chBb5xzaf5Dq8

തിങ്കളാഴ്‌ച, നവംബർ 28, 2022

ഖത്തറിന്റ വിശേഷങ്ങൾ ?


12 കൂറ്റൻ സ്റ്റേഡിയങ്ങൾ

15 ഹൈവേകൾ

  4  ലൈൻ മെട്രോ

👉 നൂറ് ലോകോത്തര മെട്രോ സ്റ്റേഷനുകൾ

👉 ലോകത്തിലെ ഏറ്റവും മികച്ച മെട്രോ സ്റ്റേഷൻ (മുഷൈരിബ്)

👉ലോകത്തിലെ ഏറ്റവും മികച്ച റോഡുകൾ

👉ദോഹയ്ക്കകത്ത് ഒരു വൻ നഗരം (ഡൗൺടൗൺ ദോഹ)

👉 ദോഹയ്ക്ക് പുറത്ത് രണ്ട് വൻ നഗരങ്ങൾ ( ദ് പേൾ, ലുസൈൽ സിറ്റി)

👉 തൊഴിലാളികൾക്ക് താമസിക്കാൻ ലോകോത്തര സൗകര്യങ്ങളുമായ് ഏഷ്യൻ ടൗൺ

👉കുറഞ്ഞ വരുമാനക്കാർക്ക് താമസിക്കാൻ....

ബർവ സിറ്റി, ബർവ വില്ലേജ്

👉 ലോകത്തിലേ ഏറ്റവും വലിയ പോർട്ട് (ഹമദ് പോർട്ട് )

👉 ലോകത്തിലേ ഏറ്റവും മികച്ച വിമാനത്താവളം(ഹമദ്)

👉 ലോകത്തിലേ ഏറ്റവും വലിയ വിമാന കമ്പനി (ഖത്തർ എയർവേയ്സ്)

👉 ലോകത്തിലേ ഏറ്റവും മികച്ച ചാനൽ(അൽ ജസീറ)

👉 ലോകത്തിലേ ഏറ്റവും വലിയ റിസോർട്ട് (Shamal)

👉 ലോകത്തിലെ ഏറ്റവും മികച്ച മൃഗശാല (oppening Shortly,Al Aziziya)

👉 ലോകത്തിലെ ഏറ്റവും മികച്ച പാർക്ക് (അൽ ബിദ്റ) (Corniche, Doha)

👉 ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ കേന്ദ്രം

(ഖത്തർ ഫൗണ്ടേഷൻ)

👉 ലോകത്തിലെ ഏറ്റവും വലിയ കായിക ഗ്രാമം

(ആസ്പയർ സോൺ)

👉ലോകോത്തര സാംസ്കാരിക ഗ്രാമം കത്താറ,

👉 ലോകോത്തര പൈതൃക ഗ്രാമം  

സൂഖ് അൽ വാഖിഫ്,

കൂടാതെ.....

രണ്ട് വർഷം കൊണ്ട് സ്വയം പര്യാപ്തത നേടാൻ...

🌳പച്ചകറി ഗ്രാമം

🌳ക്ഷീരഗ്രാമം

........ ഖത്തറിനാവശ്യമായ മുഴുവൻ വസ്തുകളും ഉൽപ്പാദിപ്പിക്കുന്ന

എക്കണോമിക് സോൺ,

ഫിനാൻഷ്യൽ  സിറ്റി,

കോടികളുടെ അടിസ്ഥാന വികസന പദ്ധതികൾ....

അതിലുപരി...

☠കൊള്ളക്കാരില്ല,

☠കള്ളന്മാരില്ല,

☠പിടിച്ച് പറിയില്ല,

☠കൊലപാതകമില്ല,

☠വേശ്യാലയമില്ല,

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യം

ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരി

ഷേഖ് തമീം അൽ മാജിദ്,

 ജിസിസി യിൽ ഏറ്റവും സമാധാനമുള്ള രാജ്യം. ഖത്തർ

വെള്ളിയാഴ്‌ച, നവംബർ 25, 2022

മൃഗങ്ങളെ കൊന്നാല്‍ അഞ്ചു വര്‍ഷം വരെ തടവ്, 75000 രൂപ പിഴ; നിയമ ഭേദഗതിയുമായി കേന്ദ്രം

 ഡല്‍ഹി; മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം. മൃഗങ്ങളോട് ക്രൂരതകാണിച്ചാല്‍ മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം

1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമത്തില്‍ 61 ഭേദഗതികളാണ് കൊണ്ടുവരുന്നത്. ബില്ലിന്റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും. 'ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി' എന്നാണ് ക്രൂരതയെ നിര്‍വചിച്ചിരിക്കുന്നത്. ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും.

മൃഗങ്ങള്‍ക്കെതിരെ ക്രൂരത ചെയ്യുന്നവരെ അറസ്റ്റ് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനാവും. ക്രൂരതയ്ക്ക് ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ചെലവ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.

ഞായറാഴ്‌ച, സെപ്റ്റംബർ 25, 2022

പി.എം. കിസാന്‍ സമ്മാന്‍ നിധി; സമയപരിധി സെപ്റ്റംബര്‍ 30 വരെ ?

P എം. കിസാന്‍ സമ്മാന്‍ നിധി ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്‍, ഇ-കെ.വൈ.സി എന്നിവ ചേര്‍ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീട്ടി. പി.എം. കിസാന്‍ പോര്‍ട്ടല്‍ മുഖേനയോ അക്ഷയ, ഡിജിറ്റല്‍ സേവനകേന്ദ്രങ്ങള്‍ വഴിയോ ഇ- കെ.വൈ.സി. പൂര്‍ത്തിയാക്കണമെന്ന് കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ചെറുകിട കര്‍ഷകരുടെ ഉന്നമനത്തിന് 2018 ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കി വരുന്ന പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണയായി 6000 രൂപ ബാങ്ക് അക്കൗണ്ടില്‍ നല്‍കും. ഇതിനായി കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. അംഗങ്ങളായവരുടെ ഭൂമി സംബന്ധിച്ച്  വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡാറ്റാബേസ് വിപുലീകരിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505075 (ഹെല്‍പ് ഡെസ്‌ക്), 18004251661 (ടോള്‍ഫ്രീ )

ശനിയാഴ്‌ച, ഓഗസ്റ്റ് 20, 2022

പോത്ത് വളർത്തൽ"

 🔊🔊🔊🔊🔊📢📢📢

പരിശീലനം

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍  

എന്ന വിഷയത്തില്‍ 24.8.2022  ബുധൻ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ 

ഒരു ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു. 

താത്പര്യമുള്ളവര്‍ 0491 2815454, 9188522713  നമ്പറില്‍ വിളിച്ച് മുന്‍കൂട്ടി ബുക്ക്ചെയ്യുക.

രാവിലെ 9.30 ന്   മലമ്പുഴ പരിശീലന കേന്ദ്രത്തിലെത്തണം. പരിശീലനത്തിന് എത്തുന്നവര്‍ ആധാര്‍ കാര്‍ഡിൻ്റെ കോപ്പി കൊണ്ടുവരണം.

പോത്ത് വളർത്തൽ പരിശീലനത്തിൽ മുമ്പ് പങ്കെടുത്തവർ ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല

( ഈ മെസ്സേജ് മറ്റുള്ളവരിലേക്കും Share ചെയ്യുക )

അസിസ്റ്റൻ്റ് ഡയറക്ടർ

മൃഗസംരക്ഷണ  പരിശീലനകേന്ദ്രം

മലമ്പുഴ.


🔊🔊🔊🔊🔊📢📢📢📢

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !