ചിപ്പിക്കൂണ്‍ കൃഷിക്ക് സാധാരണയായി ഉപയോഗിച്ച് വരുന്ന മാധ്യമം വൈക്കോലാണ്. എന്നാല്‍ സെല്ലുലോസും, ലിഗ്നിനും കൂടുതല്‍ അടങ്ങിയിരിക്കുന്ന മറ്റു മാധ്യമങ്ങളും ചിപ്പിക്കൂണ്‍ കൃഷിക്ക് വേണ്ടി ഉപയോഗിക്കാം. മറ്റുകൃഷികളില്‍ നിന്നു ലഭിക്കുന്ന ഉപവസ്തുക്കളായ കരിമ്പിൽ ചണ്ടി, കമുകിന്‍ പാള, ഉണങ്ങിയ അടയ്ക്കാത്തോട്, തെങ്ങിന്‍റെ കൊതുന്പ്, തെങ്ങിന്‍ കുലയുടെ അവശിഷ്ടങ്ങള്‍, ഓല, മടല്‍, കെടച്ചില്‍, കൈതയുടെ ഉണങ്ങിയ ഇലകള്‍ പുല്ല്, ഉണങ്ങിയ ഇലകള്‍ പുല്ല്, ഉണിങ്ങിയ വാഴത്തട, അറക്കപ്പൊടി, എണ്ണപ്പനയുടെ ചണ്ടി മുതലായവ കൂണ്‍ കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ കൂടുതലായി ഉപയോഗിക്കുന്നത് വൈക്കോല്‍ ആണ്.
നല്ല ആദായകരമായ വിളവ് ലഭിക്കുന്നതിനു നല്ല വൈക്കോല്‍ വേണം ഉപയോഗി ക്കുവാന്‍. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വൈക്കോല്‍ ഉപയോഗിക്കരുത്, സ്വര്‍ണ്ണ നിറമുള്ള വൈക്കോല്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും.
കൂണ്‍ കൃഷിക്കാവശ്യമായ വിത്ത് \'സ്പോണ്‍\' എന്ന പേരിലറിയപ്പെടുന്നു. ശാസ്ത്രീയ രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ ധാന്യങ്ങള്‍ മാധ്യമമായി ഉപയോഗിച്ച് കുപ്പികളിലോ പായ്ക്കറ്റുകളിലോ വളര്‍ത്തിയെടുത്ത കൂണിന്‍റെ തന്തുക്കളാണ് സ്പോണ്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
അണുനശീകരണം
ആദ്യമായി കൂണ്‍ കൃഷിക്ക് ഉപയോഗിക്കുന്ന വൈക്കോല്‍ അണുനശീകരണം ചെയ്യണം. ഇത് രണ്ടു രീതിയില്‍ ചെയ്യാവുന്നതാണ്.
1. ആവിയില്‍ പുഴുങ്ങി അണു നശീകരണം ചെയ്യല്‍
2. രാസവസ്തുക്കള്‍ ഉപയോഗിച്ച് അണു നശീകരണം ചെയ്യല്‍
1. ആവിയില്‍ പുഴുങ്ങി അണുനശീകരണം ചെയ്യല്‍
വൈക്കോല്‍ 12-16 മണിക്കൂര്‍ സമയം വെള്ളത്തില്‍ നല്ലതായി കുതിര്‍ക്കാന്‍ വയ്ക്കണം. വൈക്കോല്‍ 5-10 സെ.മീറ്റര്‍ നീളത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തും കുതിര്‍ക്കാന്‍ വയ്ക്കാം. കുതിര്‍ക്കുന്നതിനായി ഉപയോഗിക്കുന്ന വെള്ളം ശുദ്ധമായിരിക്കണം. വെള്ളത്തിന് അമ്ലത്വമുണെ്ടങ്കില്‍ ഒരുലിറ്റര്‍ വെള്ളത്തില്‍ 5-8 ഗ്രാം വരെ കുമ്മായം ചേര്‍ക്കാവുന്നതാണ്. വൈക്കോല്‍ വെള്ളത്തില്‍ കുതിര്‍ത്തതിനുശേഷം45 മിനിറ്റ് സമയം തിളയ്ക്കുന്ന വെള്ളത്തിലോ ആവിയ്ക്കു വെച്ചോ പുഴുങ്ങിയെടുക്കണം.ആവിയില്‍ പുഴുങ്ങിയെടുക്കുന്നതിനായി ഒരു പാത്രത്തില്‍ അല്പം വെള്ളമെടുത്ത് അതില്‍ നാലോ അഞ്ചോ ചിരട്ടകളോ മൂന്നുനാലിഞ്ചു ഘനമുള്ള തടിക്കട്ടകളോ ഇടണം.അതിനുമുകളിലായി വെള്ളത്തില്‍ കുതിര്‍ത്ത വൈക്കോല്‍ വെച്ച് പിന്നീട് ചൂടാക്കണം. ആവി വരുവാന്‍ തുടങ്ങുന്പോള്‍ പാത്രം നന്നായി മൂടി വയ്ക്കണം. ഇങ്ങനെ 45 മിനിറ്റ് സമയം വൈക്കോല്‍ പുഴുങ്ങണം. പുഴുങ്ങിയ വൈക്കോല്‍ പുറത്തെടുത്ത് അധികജലം വാര്‍ന്നു പോകുന്നതിനു തണുക്കുന്നതിനും വയ്ക്കണം.
ബെഡ്ഡ് തയ്യാറാക്കല്‍
പോളിത്തീന്‍ കവറില്‍ വൈക്കോലും കൂണ്‍വിത്തും ഒന്നിടവിട്ട് നിറച്ച് തയ്യാറാക്കിയെടുക്കുന്നതാണ് ബെഡ് എന്നപേരില്‍ അറിയപ്പെടുന്നത്. ബെഡ്ഡു തയ്യാറാക്കുന്നതിന് 60 സെ.മീ. നീളവും 35 സെ.മീ വീതിയും 150-200 ഗേജ് കട്ടിയുമുള്ള പോളിത്തീന്‍ കവറുകളോ ട്യൂബുകളോ ആണ് സാധാരണയായി ഉപയോഗിക്കുന്നത്. ഇത്രയും വലുപ്പമുള്ള ഒരു കവറില്‍ കൃഷിചെയ്യുന്നതിനായി ഏകദേശം ഒരു കിലോഗ്രാം ഉണങ്ങിയ വൈക്കോലും അരക്കുപ്പി/ പായ്ക്കറ്റ് (125 ഗ്രാം) കൂണ്‍ വിത്തും ആവശ്യമാണ്.
ബെഡ്ഡ് തയ്യാറാക്കുന്നതിനു മുന്‍പ് ഇതിനായി ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും കൈകളും ഡെറ്റോള്‍ ഉപയോഗിച്ച് കഴുകണം. കുപ്പിയിലോ പായ്ക്കറ്റിലോ ഇരിക്കുന്ന കൂണ്‍ വിത്തുകളെ പുറത്തെടുത്ത് പകര്‍ത്തിയിടാനായി ഒരു ട്രേയും കനം കുറഞ്ഞ കന്പിയും, ഡെറ്റോളോ സ്പിരിറ്റോ ഉപയോഗിച്ച് കഴുകിയെടുക്കണം. വിത്ത് കുപ്പിയിലിരുന്ന് പുറത്തെടുക്കുന്പോള്‍, കട്ടി പിടിച്ചിട്ടുണ്ടെങ്കില്‍, കൈകൊണ്ട് പൊടിച്ച് ഉപയോഗിക്കണം.
ബെഡ്ഡ് തയ്യാറാക്കുന്നതിന് അണു നശീകരണം ചെയ്ത വൈക്കോല്‍ മുറിച്ച് കഷണങ്ങളായിട്ടോ 15 സെ.മീ. വ്യാസമുള്ള ചെറിയ ചുമ്മാടുകളാക്കിയ അട്ടിയായോ പോളിത്തിന്‍ കവറില്‍ 5 സെ.മീ ഘനത്തില്‍ നിറയ്ക്കണം. അതില്‍ ഏകദേശം 10-15 ഗ്രാം (ഒരു പിടി) കൂണ്‍ വിത്ത് വൈക്കോലിനു മുകളില്‍ വൃത്താകൃതിയില്‍ പോളിത്തീന്‍ കവറിന്‍റെ അരികിലൂടെ ഇടണം. വീണ്ടും വൈക്കോല്‍ നിറയ്ക്കുകയും വിത്ത് ഇടുകയും ചെയ്യണം. വൈക്കോല്‍ നിറയ്ക്കുന്പോള്‍ ഇടയ്ക്ക് വിടവില്ലാതെ കൈ കൊണ്ട് ബെഡ്ഡുകള്‍ നല്ലതുപോലെ അമര്‍ത്തി കൊടുത്ത് ഓരോ അട്ടിയും നിറയ്ക്കണം. ഇങ്ങനെ അവസാനത്തെ അട്ടി നിറച്ചശേഷം കൂണ്‍ വിത്തിട്ട് പോളിത്തീന്‍ കവറിന്‍റെ തുറന്ന ഭാഗം മൂടി നൂല്‍ കൊണ്ട് നന്നായി കെട്ടി കൂണ്‍ ശാലയിലുള്ള കായിക വളര്‍ച്ചാമുറിയില്‍ തൂക്കിയിടണം.
അറക്കപ്പൊടി ഉപയോഗിച്ച് ബെഡ്ഡ് തയ്യാറാക്കല്‍
പലതരം മരങ്ങളുടെ അറക്കപ്പൊടിയില്‍ കൂണ്‍ കൃഷി ചെയ്യാം. എന്നാലും റബര്‍ തടിയുടെ അറക്കപ്പൊടിയാണ് ഏറ്റവും യോജിച്ചത്. വൈക്കോല്‍ പാകപ്പെടുത്തിയെടുക്കുന്നതുപോലെഅറക്കപ്പൊടിയും പാകപ്പെടുത്തിയെടുത്ത് കൂണ്‍കൃഷിയായി ഉപയോഗിക്കണം.
അറക്കപ്പൊടി ആദ്യം 36-48 മണിക്കൂര്‍ സമയം വൈള്ളത്തില്‍ കുതിര്‍ത്തുവച്ച് പിന്നീട് വെള്ളം ഊറ്റികളഞ്ഞതിനുശേഷം കട്ടിയുള്ള തൂണിയിലോ, ചാക്കിലോ കിഴിയാക്കി കെട്ടിയെടുത്ത് 45 മിനിറ്റ് സമയം ആവിയില്‍ വച്ച് പുഴുങ്ങിയെടുത്ത് അണുനശീകരണം ചെയ്യണം. രാസ വസ്തുക്കള്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്യുവാന്‍ കിഴി കെട്ടിയ അറക്കപ്പൊടി രാസലായനിയില്‍ 24-36 മണിക്കൂര്‍ സമയം കുതിര്‍ത്തു വയ്ക്കണം.
ഇങ്ങനെ അണു നശീകരണം ചെയ്ത അറക്കപ്പൊടി കിഴിയഴിച്ച് 60 ശതമാനം ഈര്‍പ്പം ആകുന്നതുവരെ ഉണക്കിയെടുക്കണം. ഇതില്‍ കാല്‍സ്യം കര്‍ബണേറ്റ് (ചോക്കുപൊടി) 20 ഗ്രാം, ഒരു കിലോഗ്രാം അറക്കപ്പൊടിയില്‍ എന്ന അളവില്‍ കലര്‍ത്തി ബെഡ്ഡു തയ്യാറാക്കുന്നതിനായി ഉപയോഗിക്കാം.
എല്ലാത്തരം ചിപ്പിക്കൂണ്‍ ഇനങ്ങളും അറക്കപ്പൊടിയില്‍ ലാഭകരമായി കൃഷിചെയ്യുവാന്‍ സാധിക്കുകയില്ല. ഫ്ളോറിഡാ, സീ. ഓ-1 എന്നിവയാണ് അറക്കപ്പൊടില്‍ കൃഷിചെയ്യുവാന്‍ പറ്റിയ ഇനങ്ങള്‍.
വാഴത്തട മാധ്യമത്തില്‍ ബെഡ്ഡ് തയ്യാറാക്കല്‍
വൈക്കോല്‍ പോലെ തന്നെ, ചിപ്പിക്കൂണ്‍ കൃഷിക്ക് മാധ്യമമായി, വാഴത്തടയും ഉപയോഗിക്കാവുന്നതാണ്. വാഴത്തട ചെറിയ കഷണങ്ങളായി മുറിച്ച് നല്ലവണ്ണം ഉണക്കിയെടുക്കണം. ഈ കഷണങ്ങള്‍ വെള്ളത്തിലിട്ട് 45 മിനിറ്റ് സമയം തിളപ്പിച്ച് അണുനശീകരണം ചെയ്തു ബെഡ്ഡ് തയ്യാറാക്കാനായി ഉപയോഗിക്കാം.
കൂണിന്‍റെ വളര്‍ച്ചാഘട്ടങ്ങള്‍
ബെഡ്ഡ് തയ്യാറാക്കിയതുമുതല്‍ വിളവെടുപ്പു വരെ കൂണിന്‍റെ വളര്‍ച്ചയെ രണ്ട് ഘട്ടങ്ങളായി തിരിക്കാം.
1. കായികവളര്‍ച്ചാഘട്ടം
2. കൂണ്‍ ഉല്പാദനഘട്ടം അഥവാ വിളവെടുപ്പുഘട്ടം
1.കായികവളര്‍ച്ചാ ഘട്ടം
കൂണിന്‍റെ വെള്ള നിറത്തിലുള്ള തന്തുക്കള്‍ വൈക്കോലില്‍ (മാധ്യമത്തില്‍) പടര്‍ന്നു വളരുന്നതിനെയാണ് കായിക വളര്‍ച്ച അഥവാ സ്പോണ്‍ റണ്ണിംഗ് എന്നുപറയുന്നത്. സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയാകുന്നതിന് 12-18 ദിവസങ്ങള്‍ വേണ്ടി വരും. എന്നാല്‍ ഇത്, ഉപയോഗിക്കുന്ന കൂണിനം സ്പോണ്‍സിന്‍റെ മൂപ്പ്, വൈക്കോലിന്‍റെ ഗുണം, വൈക്കോലിലെ ഈര്‍പ്പം, മുറിയിലെ ചൂട്, അന്തരീക്ഷത്തിലെ ഈര്‍പ്പം എന്ന പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
2. കൂണ്‍ ഉല്പാദന/വിളവെടുപ്പ് ഘട്ടം
സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയാക്കിയതിനുശേഷമുള്ള ഘട്ടത്തെയാണ് കൂണ്‍ ഉല്പാദന ഘട്ടം അഥവാ വിളവെടുപ്പു ഘട്ടം എന്നു പറയുന്നത്. സ്പോണ്‍ റണ്ണിംഗ് പൂര്‍ത്തിയായാല്‍ ബെഡ്ഡുകളില്‍ പോളിത്തീന്‍ കവര്‍ നീക്കം ചെയ്തു ഉല്പാദന മുറിയിലോട്ട് മാറ്റണം. കവര്‍ മാറ്റിയ അടുത്ത ദിവസം മുതല്‍ കാലാവസ്ഥ അനുസരിച്ച് ദിവസവും ഒന്നോ രണേ്ടാ തവണ നേരിയ തോതില്‍ ബെഡ്ഡുകളില്‍ ചെറിയ ഈര്‍പ്പം നിലനില്‍ക്കത്തക്ക രീതിയില്‍ മിതമായി നനയ്ക്കണം. മഴക്കാലത്ത് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ വീതം നനച്ചാല്‍ മതിയാകും. ഒരു കാരണവശാലും ബെഡ്ഡുകളില്‍ അധികം ഈര്‍പ്പം ഉണ്ടാകുവാന്‍ പാടില്ല. അധികം ഈര്‍പ്പം ഉണ്ടായാല്‍ കിളിര്‍ത്തു വരുന്ന കൂണുകളുടെ കടഭാഗത്ത് വെള്ളം കെട്ടിനിന്ന് ബാക്ടീരിയ ബാധിച്ച് അവ അഴുകിപോകുവാന്‍ സാധ്യതയുണ്ട്. കൂടാതെ കൂടുതല്‍ ഈര്‍പ്പം, ചില സാഹചര്യങ്ങളില്‍, കൂണിന് ഇളം മഞ്ഞനിറം ഉണ്ടാകുന്നതിനും സൂക്ഷിച്ചുവയ്ക്കാനുള്ള കഴിവ് കുറയ്ക്കുന്നതിനും എളുപ്പം കേടാകുന്നതിനും കാരണമാകും. അതുപോലെ ബെഡ്ഡില്‍ ആവശ്യത്തിന് ഈര്‍പ്പമില്ലെങ്കില്‍ ഉണ്ടാകുന്ന മൊട്ടുകള്‍ കരിഞ്ഞ് ഉണങ്ങിപ്പോകുന്നതിനും വിളവ് കാര്യമായി കൂറയുന്നതിനും കാരണമാകും. അതായത് ക്രോപ്പിംഗ് മുറിയിലും ബെഡ്ഡുകളിലും ആവശ്യത്തിനുമാത്രം എപ്പോഴും ഈര്‍പ്പം ഉണ്ടായിരിക്കണം. അതോടൊപ്പം ഈ സമയത്ത് മുറികളില്‍ നല്ല വായു സഞ്ചാരവും വേണം. ഇങ്ങനെ സൂക്ഷിച്ചാല്‍ 2-4 ദിവസങ്ങളില്‍ ബെഡ്ഡിന്‍റെ നാലു വശങ്ങളില്‍ നിന്നും കൂണിന്‍റെ മുകുളങ്ങള്‍ പ്രത്യക്ഷപ്പെടും. അടുത്ത ദിവസം മൊട്ടുകള്‍ വളര്‍ന്ന് വലുതാകും. അപ്പോള്‍ വിളവെടുപ്പ് നടത്താം. വിളവെടുക്കുന്പോള്‍ തണ്ടിന്‍റെ അടിഭാഗം ശരിയായി മുറിച്ചെടുക്കുവാന്‍ ശ്രദ്ധിക്കണം. വിളവെടുത്ത ശേഷം വീണ്ടും വെള്ളം സ്പ്രേ ചെയ്ത് ബെഡ്ഡുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ ഒരാഴ്ചകഴിഞ്ഞ് രണ്ടാം വിളവെടുപ്പും വീണ്ടും ഒരാഴ്ചകഴിഞ്ഞ് മൂന്നാം വിളവെടുപ്പും നടത്താവുന്നതാണ്.
മൂന്നാം വിളവെടുപ്പിനുശേഷം ബെഡ്ഡുകളുടെ പ്രതലം 2 സെ.മീ. ഘനത്തില്‍ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ചെത്തി മാറ്റി വീണ്ടും നന തുടര്‍ന്നാല്‍ കുറച്ച് വിളവ് കൂടി ലഭിക്കും.
എല്ലാവരും കൃഷി ചെയ്യുക. എല്ലായിടത്തും കൃഷി ചെയ്യുക
കൃഷിയും അറിവുകളും !!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ