Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ബുധനാഴ്‌ച, സെപ്റ്റംബർ 02, 2020

ഹൈബ്രിഡ് വിത്തുകൾ................?

ഹൈബ്രിഡ് വിത്തുകൾ എന്ന് കേൾക്കുമ്പോൾ  പലരും തെറ്റിദ്ധരിക്കുക്കുന്നു ....................വ്യക്തതക്കു വേണ്ടി പോസ്റ്റുന്നു. 
        
ഹൈബ്രിഡ്  എന്ന്  പറഞ്ഞാൽ  എന്താന്നെനു  അറിയാത്ത  ആളുകൾ  ചുമ്മാ  എന്തേലും കമെന്റ്  ചെയ്യുന്നത്  കാണാം...ആദ്യം  ഇതൊക്കെ  എന്താണ്  എന്ന്  മനസിലാക്കുക ശേഷം  കമെന്റ്  ചെയ്യുക.... 

എന്താണീ നാടന്‍/ ഹൈബ്രിഡ്/ അന്തക വിത്തുകള്‍?

ഇന്ന് മൂന്നു തരം വിത്തുകള്‍ ഉല്പ്പാ്ദിപ്പിക്കുന്നുണ്ട്. 1. നേരിട്ടുള്ള പരാഗണം.(open pollinated). 2. അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പരാഗണം (cross pollination) 3. ജനിതക മാറ്റം (genetic modification)

നാടന്‍ വിത്തുകള്‍ Heirloom seeds - open pollinated .
കാറ്റ്, പക്ഷികള്‍, ജന്തുക്കള്‍, കീട-ശലഭാദികള്‍ എന്നിവ വഴി ലക്കും ലഗാനവുമില്ലാതെ നടക്കുന്ന പരാഗണത്തെ നേരിട്ടുള്ള പരാഗണം - open pollination - എന്ന് പറയുന്നു. ഇതാണ് പരമ്പരാഗതമായ രീതി. ഇങ്ങനെ ഉണ്ടാകുന്ന വിത്തുകളെ നാടന്‍ വിത്തുകള്‍ (heirloom seeds) എന്ന് പറയും. ഈ വിത്തുകള്ക്ക്് ഏതാണ്ട് അമ്മചെടിയുടെ സ്വഭാവത്തിലുള്ള ചെടികള്‍ ഉല്പ്പാിദിപ്പിക്കാന്‍ പറ്റും. അവ തലമുറകളോളം അതെ തരത്തിലുള്ള ചെടികള്‍ ഉല്പ്പാ്ദിപ്പിക്കുന്നു.

ഹൈബ്രിഡ് വിത്തുകള്‍ - ഒരേ ഇനത്തില്‍ പെട്ട രണ്ടു തരം ചെടികളില്‍ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി (cross pollination) പരാഗണം നടത്തി ഉണ്ടാക്കുന്ന വിത്ത്. ചിലപ്പോള്‍ പ്രകൃതിയില്‍ തന്നെ അടുത്തടുത്തുള്ള ചെടികളില്‍ പൂമ്പൊടി നുകരുമ്പോള്‍ ഇങ്ങനെ പരാഗണം നടക്കാറുണ്ട്. അപ്പോള്‍ ഉണ്ടാകുന്ന വിത്തില്‍ നിന്ന് രണ്ടു ചെടികളുടെയും സ്വഭാവ ഗുണങ്ങളോടു കൂടിയ പുതിയൊരു ചെടി ഉണ്ടാകും. ഉദാഹരണത്തിന് ഒരു വെളുത്ത വെണ്ടയും ഒരു ചുവന്ന വെണ്ടയും അടുത്തടുത് ഉണ്ടെന്നിരിക്കട്ടെ. അതില്‍ ഇങ്ങനെ പരാഗണം നടക്കുമ്പോള്‍ കിട്ടുന്ന വിത്ത് മുളച്ചാല്‍ വെള്ളയും ചുവപ്പും കലര്ന്നണ വെണ്ട ഉണ്ടാകും. ഇന്ന് ഇങ്ങനെ പല പുതിയ ഇനം ചെടികളും ഉണ്ടാകുന്നുണ്ട്. ഉണ്ടാക്കുന്നുമുണ്ട്. മനുഷ്യരില്‍ ഒരേ തരത്തിലുള്ള രണ്ടു പേരെ കാണാനുണ്ടോ? പണ്ട് ഹൈബ്രിഡ് വിത്തുകള്‍ ഉണ്ടാക്കാന്‍ ഒരേ വര്ഗനത്തിലുള്ള വേറെ വേറെ സ്വഭാവ ഗുണങ്ങളുള്ള രണ്ടു ചെടികള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി പരാഗണം നടത്തി (cross pollination) അതില്‍ ഏറ്റവും വിഷിഷ്ടമെന്നു തോന്നുന്ന സ്വഭാവ വിശേഷങ്ങള്ലുള്ള അമ്മചെടിയെ വികസിപ്പിചെടുക്കുന്നു. ഉദാഹരണത്തിന് ടി x ഡി (Tall x Dwarf) തെങ്ങിന്‍ തൈകള്‍. അങ്ങനെ ഉയരം കുറഞ്ഞ കൂടുതല്‍ ഉത്പാദന ശേഷിയുള്ള തെങ്ങിന്‍ തൈകള്‍ ഉണ്ടാക്കിയെടുതു.
പ്രകൃതിയില്‍ ഇത്തരംc cross pollination സാധാരണ നടക്കുന്നുണ്ട്. അടുത്തടുത് രണ്ടിനം ചെടികള്‍ ഉണ്ടെങ്കില്‍ ഈച്ചകള്‍/ ശലഭങ്ങള്‍ മുഖാന്തിരം തന്നെ പൂമ്പൊടി എടുക്കുമ്പോള്‍ ഇതു നടക്കും.
ഇന്ന് മാര്‍ക്കറ്റില് കിട്ടുന്ന വിത്തുകള്‍ അധികവും ഹൈബ്രിഡ് ആണ്. അവ പോളി ഹൌസില്‍ കൃത്രിമ പരാഗണം നടത്തി ഉണ്ടാക്കുന്നവയാണ്. അവയെ വിശ്വസിക്കാമോ എന്നാണ് എല്ലാവരെയും കുഴുക്കുന്ന ഒരു ചോദ്യം. തീര്ത്തും വിശ്വസിക്കാം. കാരണം അവ ഉണ്ടാക്കുന്നത്‌ നല്ല അന്തരീക്ഷത്തില്‍, അസുഖമൊന്നും ഇല്ലാതെ ആരോഗ്യമുള്ള ചെടികളില്‍ സാധാരണ പരാഗണം നടക്കുന്നത് പോലെ പരാഗണം നടത്തിയാണ്. ഉദാഹരണത്തിന് ഒരു ആണ്‌പൂവില്നിന്നു ബ്രഷ് ഉപയോഗിച്ച് (പറ്റി പിടിക്കാനുള്ള ഒരു ദ്രാവകത്തില്‍ മുക്കിയ ശേഷം) പരാഗം പൂര്ണ്ണമായി എടുത്തു പെണ്പൂവില്‍ നിക്ഷേപിക്കുന്നു. അപ്പോള്‍ വളരെ കൂടുതല്‍ ബീജ സങ്കലനം നടക്കുന്നു. പെണ്പൂവില്‍ വളരെ അധികം ചെറുഗര്ഭ പാത്രങ്ങള്‍ (ovules) ഉണ്ട്. അപ്പോള്‍ കുറെ അധികം ബീജം-വിത്തുകള്‍ ഉല്പ്പാദിക്കാന്‍ ഇട വരുന്നു. കൂടുതല്‍ വിതുണ്ടാകുമ്പോള്‍ കായ കൂടുതല്‍ വലുതാകുന്നു. ഒരു വെണ്ട പൂവിനു കൃത്രിമമായി പരാഗണം നടത്തിയാല്‍ മൂന്നു ഇഞ്ച് അധികം നീളം വെയ്ക്കും. പിന്നീട് ആ വിത്തിന് മറ്റു കീട ബാധ വരാതിരിക്കാന്‍ കവറുകൊണ്ട് മൂടി വെയ്ക്കുന്നു. അപ്പോള്‍ വളരെ അധികം അതേ ചെടിയുടെ നല്ല വിത്തുകള്‍ സൃഷ്ട്ടിക്കപ്പെടുന്നു. ഇതാണ് ഇന്ന് മാര്ക്കറ്റില്‍ കിട്ടുന്ന F1 hybrid (First Quality or Filial1 hybrid). വിത്തുഗുണം പത്തുഗുണം എന്നല്ലേ? ഈ വിത്തുകള്‍ മിക്കവാറും എല്ലാം മുളക്കുകയും ആരോഗ്യമുള്ള ചെടികള്‍ ഉണ്ടാകുകയും ചെയ്യും. ഇന്ന് പാവല്‍ വിത്ത് ഉണ്ടാക്കുന്നവര്‍ രണ്ടു തരം പാവല്‍ ചെടികളെ ആശ്രയിക്കുന്നില്ല എന്നര്ത്ഥം . വെള്ള പാവലിന്റെ വിത്ത് ഇട്ടാല്‍ നമുക്ക് വെള്ള പാവല്‍ തന്നെ കിട്ടുന്നില്ലേ? അതില്‍ നിന്നുള്ള വിതിട്ടാല്‍ നമുക്ക് വീണ്ടും വെള്ള പാവല്‍ തന്നെ കിട്ടും. പക്ഷെ തക്കാളികളില്‍ ഇത്തരം പരീക്ഷണം (cross) ധാരാളം നടക്കുന്നുണ്ട്. അത് കൊണ്ട് കുഴപ്പമൊന്നുമില്ല. അതൊന്നും ജനിതക മാറ്റം വരുതിയതല്ല.

അന്തക വിത്തുകള്‍ - GMO Genetically Modified Organisms 
BT ഇനം – Mosanto എന്ന കമ്പനി Bacillus Thuringiensis എന്ന ഇനം ബാക്ടീരിയയെ (ഇത് ഒരു തരം കീട നാശിനി ആണ്) വിത്തില്‍ കടത്തി വിട്ടു ജനിതക മാറ്റം വരുത്തിയ വിത്ത് പ്രചാരതിലിറക്കി (using molecular genetics techniques such as gene cloning and protein engineering). ഭൂമീദേവി പോലും നിനക്കാത്ത ഒരു ദൈവക്കളി. നമ്മുടെ പച്ചപ്പിന്‍റെ രീതിയെ പൂര്ണമായും മാറ്റി മറിക്കാനുള്ള ഒരു ഒടുക്കത്തെ പരീക്ഷണം. കുറച്ചു കാലം കഴിഞ്ഞാല്‍ ഈ പുതിയ ബാക്ടീരിയ എങ്ങനെ പ്രവര്ത്തിക്കും എന്ന് ആര്ക്കും പ്രവചിക്കാന്‍ പറ്റില്ല. ആ ഇനം അവര്ക്ക് മാത്രമേ ഉല്പ്പാദിപ്പിക്കാനും വില്ക്കാനും പാടൂ എന്ന് നിയമം ഉണ്ട് (patent, product monopoly). ആ വിത്തുകള്‍ മറ്റു ശാസ്ത്രീയമായ അപഗ്രഥനതിനുപോലും വിധേയമാക്കാന്‍ സമ്മതിക്കില്ല. അവയാണ് അന്തക വിത്തുകള്‍ – അതായത് ആ വിത്ത് മുളച്ചുണ്ടാക്കുന്ന ചെടികളില്‍ നിന്ന് കിട്ടുന്ന വിത്തുകള്‍ നട്ടാല്‍ പുതിയ തൈ ഉണ്ടാവില്ല, വീണ്ടും വിത്തുകള്ക്ക് അതേ കമ്പനിയെ ആശ്രയിക്കണം. ആ വിത്തുകള്‍ മറ്റു വിത്തുകളെക്കാള്‍ ആയിരം ഇരട്ടി ചിലവേറിയതാണ്. നമുക്ക് വേണ്ട വിത്തുകള്‍ നമുക്ക് ഉല്‍പ്പാദിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ വരും. അതുകൊണ്ട് തന്നെ അന്തക വിത്തുകള്‍ എന്ന പേര് ശരിക്കും യോജിച്ചത്., അന്തക  വിത്തുകൾ  ഇന്ത്യയിൽ  നിരോധിച്ചിട്ടുണ്ട് .................

കൃഷിത്തോട്ടത്തിൽ കീടങ്ങളെ തുരത്തുന്നതിന്....?

മഞ്ഞക്കെണിയും, ഫിറമോൺ കെണിയും നാം തോട്ടത്തിന്റെ പല ഭാഗത്തായി വയ്ക്കാറുണ്ട്. ഞാനും അങ്ങനെയാണ് ചെയ്തിരുന്നത്. എന്നാൽ നമ്മുടെ കൃഷിത്തോട്ടത്തിൽ നാം ചെയ്യുന്ന വലിയൊരു തെറ്റാണിത്. വെള്ളിച്ച ശല്യം ഉണ്ടാകുന്നതിന് മുൻപേ തോട്ടത്തിന്റെ നാലു അതിരുകളിലും മഞ്ഞ കെണി വയ്ക്കുക. അപ്പോൾ കൃഷിയിടത്തിന് പുറത്ത് നിന്നും, അകത്തു നിന്നും എത്താനിടയുള്ള വെള്ളീച്ചകളും മറ്റു ചില കീടങ്ങളും കൂടുതലായി മഞ്ഞ കെണിയിൽ അകപ്പെടും.കടുംമഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെ ഇരുവശത്തും ഓട്ടോമൊബൈൽ ഷോപ്പിൽ കിട്ടുന്ന വൈറ്റ് ഗ്രീസ് പുരട്ടി മഞ്ഞ കെണി ഉണ്ടാക്കുക. ഒരാഴ്ച മഴ പെയ്താലും കണിയുടെ ഒട്ടി പിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയില്ല.കയീച്ചകളെ നിയന്ത്രിക്കുന്നതിന് പെൺപൂക്കൾ വിരിഞ്ഞ് തുടങ്ങുമ്പോൾ ഫിറമോൺ കെണിവച്ചാൽ അതിൽ പെണ്ണിച്ചകൾ മാത്രമാണ് വീഴാറുള്ളത്. ഫിറമോൺ കെണികൾ തോട്ടത്തിന്റെ അതിരുകളിൽ വയ്ക്കുന്നതാണ് നല്ലത്. ഫിറമോണിനൊപ്പം തുളസിയില നീര് ,യീസ്റ്റ് കലർത്തിയ പൈനാപ്പിൾ നീര് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ചാൽ ആണീച്ചകളും ഈ കെണിയിൽ അകപ്പെടും.പൂവിട്ട് തുടങ്ങുന്നതിന് മുൻപ് തന്നെ ഫിറമോൺ കെണി തോട്ടത്തിൽ വയ്ക്കേണ്ടതാണ്.

200 വര്‍ഷം വരെ ആയുസ്സുള്ള ആകാശവെള്ളരി !!

ഔഷധ സസ്യമെന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുരഫലമായും ഉപയോഗിച്ചുവരുന്നതും തലമുറകളോളം നിലനിന്ന് വിളവ് തരുന്നൊരു അപൂര്‍വ്വ സസ്യവുമാണ് ആകാശവെള്ളരി. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാനുത്തമമായ ഈ സസ്യം അനായാസം വീടുകളില്‍ വളര്‍ത്തി വിളവെടുക്കാവുന്നതാണ്.

 നമുക്കെല്ലാം സുപരിചിതമായ പാഷന്‍ ഫ്രൂട്ടിന്റെ കുടുംബക്കാരനാണ് ഔഷധഗുണത്തിലും അഗ്രഗണ്യനായ ഈ വള്ളിവര്‍ഗ്ഗ വിള. പണ്ടുകാലം മുതലേ കേരളത്തിലെ വൈദ്യ കുടുംബങ്ങളില്‍ ആഞ്ഞിലി മരങ്ങളില്‍ പടര്‍ത്തി വളര്‍ത്തിയിരുന്നൊരു ഔഷധസസ്യം കൂടിയാണിത്.
പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ് എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങക്കെതിരെ പ്രയോഗിക്കാവുന്ന ഉത്തമ ഔഷധം തന്നെയാണ്. 200 വര്‍ഷം വരെ ആയുസ്സുള്ളയീ അപൂര്‍വ്വ വിള മനോഹരമായ പൂക്കളും കായ്കളുമായി നില്‍ക്കുന്നത് അടുക്കളത്തോട്ടത്തിനൊരു അലങ്കാരം മാത്രമല്ല നല്ലൊരു മുതല്‍ക്കൂട്ടുമായിരിക്കും.

കൃഷി രീതി:

വിത്തുപയോഗിച്ചും തണ്ടുകള്‍ മുറിച്ചു നട്ടുമാണ് വംശവര്‍ദ്ധനവ് നടത്തുന്നത്. രണ്ടടി വീതം നീളം, വീതി, ആഴം എന്ന അളവിലെടുത്ത കുഴികളില്‍ മേല്‍മണ്ണ്, ഉണക്ക ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്തിളക്കി തൈകള്‍ നടാം. മഴയില്ലാത്തപ്പോള്‍ ദിവസ്സവും നന്നായി നനച്ചു കൊടുക്കണം. ആകാശ വെള്ളരി തൈകള്‍ വള്ളിവീശിവരുമ്പോള്‍ തന്നെ പടര്‍ന്നു കയറാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. മരങ്ങളിലും പടര്‍ത്താമെങ്കിലും കായ്കള്‍ പറിച്ചെടുക്കാന്‍ പന്തലില്‍ പടര്‍ത്തുന്നതാണ് നല്ലത്. ഖരദ്രവ രൂപങ്ങളിലുള്ള ജൈവവളങ്ങളും വളര്‍ച്ചാ ത്വരകങ്ങളും മാറിമാറി പ്രയോഗിക്കാം. തണ്ടുകള്‍ നട്ടുപിടിപ്പിച്ച തൈകള്‍ ഒരു വര്‍ഷം കൊണ്ടു പൂവിട്ട് കായ്കള്‍ പിടിക്കാന്‍ തുടങ്ങും. എല്ലാകാലങ്ങളിലും പൂവിട്ടു കായ്കള്‍ പിടിക്കുമെങ്കിലും വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ കായ്കളുണ്ടാകുന്നത്.

ഉപയോഗങ്ങള്‍

രണ്ട് കിലോഗ്രാം വരെ തൂക്കം വയ്ക്കുന്ന ആകാശ വെള്ളരി കായ്കള്‍ ഇളം പ്രായത്തില്‍ പച്ചക്കറിയായിട്ടും മൂന്നു മാസ്സത്തോളമെടുത്ത് വിളഞ്ഞു പഴുത്തുകഴിഞ്ഞാല്‍ പഴമായും ഉപയോഗിക്കാവുന്നതാണ്. പച്ച നിറത്തിലുള്ള കായ്കള്‍ വിളഞ്ഞു പഴുക്കുമ്പോള്‍ മഞ്ഞ നിറമായി മാറും. പഴുത്ത കായ്കള്‍ മുറിക്കുമ്പോള്‍ പുറത്ത് പപ്പായയിലേതു പോലെ കനത്തില്‍ മാംസളമായ കാമ്പും അകത്ത് പാഷന്‍ ഫ്രൂട്ടിലേതു പോലെ പള്‍പ്പും വിത്തുകളുമുണ്ടാകും.

പള്‍പ്പിന് നല്ല മധുരവുമുണ്ടാകും വെള്ളരിയെന്നാണ് പേരെങ്കിലും പാഷന്‍ ഫ്രൂട്ടിന്റെ രുചിയില്‍ മാധുര്യമേറുന്ന ഈ പഴങ്ങള്‍ കൂടുതലും ജ്യൂസ്സായിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ജെല്ലി, ജാം, ഫ്രൂട്ട് സലാഡ്, ഐസ് ക്രീം എന്നിവയുണ്ടാക്കാനും നല്ലതാണ് ഈ പഴങ്ങള്‍.

ഔഷധഗുണമുള്ള ആകാശ വെള്ളരിയുടെ ഇലകള്‍ കൊണ്ടുണ്ടാക്കുന്ന ഔഷധച്ചായ ദിവസ്സവും കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്നു. പച്ചയോ ഉണക്കിയെടുത്തതോ ആയ രണ്ട് ആകാശവെള്ളരിയിലകള്‍ ഒരു ഗ്ലാസ്സ് വെള്ളത്തിത്തിലിട്ട് തിളപ്പിച്ചെടുത്താല്‍ ഒരാള്‍ക്ക് ഒരു നേരം കുടിക്കാനുള്ള ഔഷധച്ചായ റെഡി.

ചെടികൾക്ക് പ്രൂണിങ് എന്തിന്, എങ്ങനെ?

ചെടികളുടെ തണ്ടും വേരും ആവശ്യാനുസരണം മുറിച്ചുമാറ്റല് ‍(പ്രൂണിങ്) പ്രധാന പരിചരണമുറയാണ്. ചെടികൾ ശരിയായ ആകൃതിയിൽ വളരുക, കേടുവന്ന ഭാഗങ്ങൾ നീക്കം ചെയ്യുക, വളർച്ചയും ഉൽപാദനവും വർധിപ്പിക്കുക, വലുപ്പം കുറച്ച് വിളവെടുപ്പ് സുഗമമാക്കുക, വൃക്ഷത്തലപ്പിനു പ്രത്യേക രൂപം നൽകുക എന്നിവയാണ് ഉദ്ദേശ്യം.

എല്ലാ സസ്യങ്ങൾക്കും കൊമ്പുമുറിക്കൽ നന്നല്ല. കൊമ്പുകൾ മുറിച്ചുമാറ്റുമ്പോൾ ശക്തമായ പുതുമുളകളും പൂക്കളും കായ്കളും ഉണ്ടാകുന്നു. ചില കാലങ്ങളിൽ മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഇലകളും കൊമ്പുകളും സ്വയം പൊഴിയുന്നതും ഒരുതരത്തിൽ കൊമ്പുമുറിക്കലാണ്. ഒാരോ ചെടിക്കും ഒരു തായ്ത്തടിയും ശാഖകളും ഉപശാഖകളും ചെറുചില്ലകളും ഉണ്ടാവും. ചില്ലകളിൽ പൂക്കളും കായ്കളും ഉണ്ടാവും. ചുരുക്കം ചില മരങ്ങളിൽ തായ്ത്തടിയിലും ശാഖകളിലും പൂക്കളും കായ്കളും ഉണ്ടാകാം. ചെടികൾ മുകളിലേക്കു വളരുന്തോറും ശാഖകളും ചില്ലകളും നേർത്ത് പൂക്കളും കായ്കളും ചെറുതാവുന്നു. തീരെ നേർത്ത ശാഖകളിൽ ഇവയൊന്നും ഉണ്ടാകാറില്ല. അവ ചെടിക്ക് ഒരു ബാധ്യതയാണ്. എങ്കിലും അവ പ്രകാശസംശ്ലേഷണത്തിൽ നല്ല പങ്കു വഹിക്കുന്നുണ്ട്. തുടർന്ന് അവ ഉണങ്ങി നശിക്കുകയോ പൊഴിയുകയോ ചെയ്യും. ഉപയോഗമില്ലാത്ത ഇത്തരം ശാഖകള്‍ യഥാസമയം മുറിച്ചുമാറ്റിയാൽ ചുവട്ടിൽനിന്നു കരുത്തേറിയ പുതുമുളകളും പൂക്കളും കായ്കളും ഉണ്ടാവും.
നിത്യഹരിത സസ്യങ്ങൾ രൂപഭംഗിക്കു കൊമ്പുമുറിക്കൽ ആവശ്യമാണ്. പൂമരങ്ങളുടെ കൊമ്പുമുറിക്കല്‍ പൂക്കുന്നതിന് തടസമാകും. എന്നാൽ പേര, മാതളം, റമ്പൂട്ടാൻ എന്നിവയ്ക്കു കൊമ്പുമുറിക്കൽ പൂക്കാനും കായ്ക്കാനും നല്ലതാണ്. റബർ, ആൽ, നെല്ലി മുതലായ മരങ്ങളുടെ ഇലകൾ സ്വയം പൊഴിയുന്നതോടൊപ്പം പുതിയ ഇലകളും പൂക്കളും ഉണ്ടാകാറുണ്ട്. ഇത്തരം മരങ്ങളുടെ കൊമ്പുകൾ മുറിക്കാറില്ല.
ചെടികളുടെ പ്രൂണിങ്ങിന് നല്ല പരിചയം വേണം. മാവ്, പ്ലാവ്, ആഞ്ഞിലി, ശീമപ്ലാവ്, സപ്പോട്ട, ജാതി, ഗ്രാമ്പു മുതലായവയുെട കൊമ്പുകൾ മുറിച്ചുമാറ്റാറില്ല. എന്നാൽ കറുവപ്പട്ട, തേയില എന്നിവയിലും ചില പഴച്ചെടികളിലും പൂച്ചെടികളിലും കൊമ്പു മുറിക്കാറുണ്ട്.അയൽസംസ്ഥാനങ്ങളിൽ തിങ്ങിവളരുന്ന മാവിന്റെ ഉളളിലേക്ക് സൂര്യപ്രകാശം കടക്കുന്നതിനുവേണ്ടി കൊമ്പു മുറിക്കാറുണ്ട്.

അലങ്കാരച്ചെടികളുടെ കൊമ്പുകൾ ആവശ്യാനുസരണം മുറിച്ചുമാറ്റാം. എങ്കിലും പനിനീർച്ചെടികളുടെ കൊമ്പുകള്‍ ഏറെ കരുതലോടെ കൈകാര്യം ചെയ്യണം. ചട്ടിയിലും തറയിലും വളരുന്ന, പ്രായമായ ചെടികളുടെ കൊമ്പുകൾ മുറിച്ചുമാറ്റാം. ചെടികളുടെ വലുപ്പം കണക്കാക്കി മൂന്നുരീതിയിൽ കൊമ്പുമുറിക്കാം.

കടുംവെട്ട് (Hard Pruning): രണ്ടുമൂന്നു വർഷത്തിലൊരിക്കൽമാത്രം നടത്താവുന്ന രീതി. ചട്ടിയിലും തറയിലും വളരുന്ന ചെടികളുടെ മുഴുത്ത കമ്പുകൾ തറനിരപ്പില്‍ ഒട്ടുഭാഗത്തുനിന്നു 15 സെ.മീ വരെ ഉയരത്തിൽ 45 ഡിഗ്രി ചരിച്ചുമുറിച്ച് മുറിപ്പാടുകളിൽ കുമിൾനാശിനികള്‍കുഴമ്പുരൂപത്തിലാക്കി പുരട്ടണം. കൂട്ടത്തില്‍ ഒന്നോ രണ്ടോ തുള്ളി കീടനാശിനി കൂടി ചേർത്താൽ തണ്ടുതുരപ്പൻ പുഴുക്കളെ ചെറുക്കാം. ഉയര്‍ന്ന പ്രദേശങ്ങളിലും സമതലങ്ങളിലും ‌വളരുന്ന ചെടികൾ ഇപ്രകാരം മുറിക്കാം. എന്നാൽ സമതലങ്ങളിൽ ചെടികൾ നശിക്കാൻ സാധ്യതയുണ്ട്. 30 മുതൽ 60 ദിവസങ്ങൾ‌ക്കുളളിൽ പൂവിടും.

ഇടത്തരം കൊമ്പുമുറിക്കൽ (Medium Pruning) ചെടികളുടെ വലുപ്പം കണക്കാക്കി 15 സെ.മീ മുതൽ 45 സെ.മീ വരെ ഉയരമുളള കൊമ്പുകള്‍ മുറിച്ചുമാറ്റിയാൽ ഇടത്തരം വലുപ്പമുളള ധാരാളം പൂക്കൾ ലഭിക്കും. ഒാഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൊമ്പു മുറിക്കാം. തണ്ടുകൾ 45 ഡിഗ്രി ചരിച്ചു മുറിച്ച് മുറിപ്പാടുകളിൽ കുമിൾനാശിനികൾ കുഴമ്പുരൂപത്തിലാക്കി പുരട്ടണം. 45 ദിവസങ്ങൾക്കുളളിൽ പൂവിടും.

ലഘുവായി കൊമ്പുമുറിക്കൽ(Light Pruning): ചെടികളുടെ വലുപ്പം കണക്കാക്കി തറനിരപ്പില്‍നിന്നു 45 സെ.മീറ്ററിനു മുകളിൽ കൊമ്പുകള്‍ മുറിച്ചുമാറ്റുന്ന രീതിയാണിത്. മറ്റു പരിചരണമുറകളില്‍ മാറ്റമില്ല.

തീരെ കരുത്തു കുറഞ്ഞ ശോഷിച്ച കമ്പുകളിൽ പൂവുണ്ടാവുകയില്ല. അത്തരം കമ്പുകൾ ചെടിക്ക് ബാധ്യതയാണ്. അവയെ നീക്കം ചെയ്യുന്ന രീതിയാണ് ഉപരിതല വെട്ട് (Clipping). തണ്ടിന്റെ നീളം, മുറിക്കുന്ന കാലം, ഇനം, പൂക്കളുടെ നിറം എന്നിവ കണക്കാക്കി പൂവിടുന്ന സമയത്തിലും വ്യത്യാസമുണ്ടാവും. മുറിക്കുമ്പോൾ തണ്ടുകള്‍ക്ക് ക്ഷതം സംഭവിച്ചാൽ അവ ഉണങ്ങി നശിക്കും. അതിനാൽ മൂർച്ചയേറിയ കത്രിക ഉപയോഗിച്ച് ഒറ്റവെട്ടിൽ മുറിച്ചു മാറ്റണം. മുറിപ്പാടുകളിൽ കൃമി, കീടനാശിനികൾ പുരട്ടണം. തുടർച്ചയായ മഴക്കാലങ്ങളിൽ കൊമ്പുമുറിക്കൽ ഒഴിവാക്കുക.

ചിലയിനം വള്ളിച്ചെടികളുടെയും കൊമ്പുമുറിക്കാറുണ്ട്. കേരളത്തിൽ വീട്ടുവളപ്പുകളിലും ഉയർന്ന പ്രദേശങ്ങളിലും മുന്തിരി, കിവി മുതലായ പഴച്ചെടികൾ കൗതുകത്തിനുവേണ്ടി വളർത്താറുണ്ട്. പന്തലിലും കെട്ടുകമ്പികളിലും വളർത്തുന്ന ഇവയുടെ ഇലകൾ കൊഴിഞ്ഞുതുടങ്ങുമ്പോൾ മുറിച്ചുമാറ്റാം. നവംബർ, ഡിസംബർ മാസങ്ങളില്‍ പ്രധാന വള്ളികളും രണ്ടുമൂന്ന് പാർശ്വവള്ളികളും നിലനിർത്തി ബാക്കിയുളള നേർത്ത വള്ളികള്‍ മൂറിച്ചുമാറ്റണം. മുറിപ്പാടുകളിൽ കുമിൾ, കീടനാശിനികൾ പുരട്ടണം.

കൃഷി അറിവുകൾ....

[Post courtesy Shaju poulose, saif group]

മൽസ്യ കൃഷിയിലേക്കു ഇറങ്ങുന്നതിനു മുൻപ് 10 കാര്യങ്ങൾ...?

1 - നമ്മുടെ ആവിശ്യം ,  നമ്മുടെ സൗകര്യങ്ങൾ,  ഇവയെ കുറിച്ച് നല്ലതുപോലെ മനസ്സിൽ ആക്കുക. 
2 - ചെറുതായി തുടങ്ങി - വിപുലീകരിക്കുക 
3 - മറ്റുള്ളവർ ചെയ്യുന്നതും , യുട്യൂബിൽ കണ്ടതും പൂർണമായി അനുകരിക്കാതെ - നല്ലതു എന്തെന്ന് തിരിച്ചറിഞ്ഞു സ്വീകരിക്കുക 
4 - നമുക്ക് ഇണങ്ങിയ സിസ്റ്റം തിരഞ്ഞെടുക്കുക 
5 - നല്ല ഇനം മീൻ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക , നിലവാരം കുറഞ്ഞ കുഞ്ഞുങ്ങളെ വളർത്തിയാൽ പണവും സമയവും നഷ്ട്ടം .
6 - തുടക്കം മുതൽ ഒടുക്കം വരെ നല്ല ഇനം പ്രോട്ടീൻ തീറ്റ കൃത്യമായ അളവിൽ കൊടുക്കുക .
7 - കുളത്തിലെ വെള്ളത്തിന്റെ അവസ്ഥ മോശം ആകാതെ ഇരിക്കാനും , ഓക്സിജൻ അളവ് കുറയാതെ .
     ഇരിക്കാനും നിരന്തരം പരിശോധിക്കുക , ആവിശ്യമായ സംവിധാനങ്ങൾ ഇണക്കുക 
8 - BSF ലാർവകൾ , അസോള , ഇലച്ചെടികൾ - തുടങ്ങിയവ തീറ്റയിൽ ഉൾപെടുത്തുക , അതുവഴി തീറ്റച്ചെലവ് 
     കുറക്കുക .
9 - വളർത്തിയ മൽസ്യങ്ങൾ പ്രാദേശികമായി വിറ്റഴിക്കുക - എന്നും വിറ്റഴിക്കാൻ തക്ക വിധം പല കുളങ്ങൾ നിർമ്മിക്കുക
     തുടക്കത്തിൽ ഒരു തരത്തിലുള്ള മത്സ്യത്തെ വളർത്തുക.

10 - വിജയിച്ചതും പരാജയപെട്ടതുമായ ഒരുപാടു കർഷകർ ഉണ്ട് അവരെ കേൾക്കുക - ഫീഷറീസ് കോളേജുകളിൽ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്ക് എടുക്കുക.

ഫീഷറീസ് ഉദ്യേഗസ്ഥരുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുക
ഗവ: ഹാച്ചറികളിലെ സീഡ് വാങ്ങി ഉപയോഗിക്കുക.
തുടക്കത്തിൽ ലാഭം നോക്കി പടുത മറ്റ് സാധനങ്ങൾ വാങ്ങാൻ പോയാൽ നഷ്ടങ്ങൾ ഉണ്ടാകും. പടുത കുളം ആണെങ്കീൽ
350gsm ഉപയോഗിക്കുക. ലൈസൻസ്, രെജിസ്റ്റർ, തുടങ്ങിയവ എടുക്കുക. മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുൻപ് ജലം ഏതെങ്കിലും ഫിഷറീസ് ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുക.    എയർറേറ്റർ ഉപയോഗീ ക്കുന്ന കുളങ്ങളിൽ ഇലക്ട്രിസിറ്റി വിതരണം 24 മണീക്കൂറും ലഭ്യമാക്കണം. അതിന് ഉള്ള സൗകര്യം ഒരുക്കണം. 

കോഴി കുഞ്ഞുങ്ങളെ സർക്കാർ ഫാമുകളിൽ നിന്നും വാങ്ങാം...?

സർക്കാർ ഫാമുകളിൽ നിന്നും കോഴി കുഞ്ഞുങ്ങളെ  വാങ്ങാം,  
നല്ലയിനം കുഞ്ഞുങ്ങളെ ലഭിക്കുന്ന വിവിധ ജില്ലകളിലെ ഏതാനും വിലാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു .
ജില്ലാ പൗള്‍ട്രിഫാം, ആതവനാട്, മലപ്പുറം: 7034402943 .
റീജണല്‍ പൗള്‍ട്രിഫാം, ചാത്തമംഗലം, കോഴിക്കോട്  ഫോണ്‍ : 04952287481 .
റീജണല്‍ പൗള്‍ട്രിഫാം, മുണ്ടയാട്, കണ്ണൂര്‍: 04972721168 .
വെറ്ററിനറി സര്‍വകലാശാല  മണ്ണുത്തി പൗള്‍ട്രിഫാം  04872371178, 2370117 .
തിരുവാഴാംകുന്ന് ഏവിയന്‍ സയന്‍സ് കോളേജ്  04924 208206  .
റീജണല്‍ പൗള്‍ട്രിഫാം, കുടപ്പനക്കുന്ന്, തിരുവനന്തപുരം.  ഫോണ്‍: 0471 2730804 .
ജില്ലാ ടര്‍ക്കിഫാം, കുരീപ്പുഴ, കൊല്ലം: 0474 2799222. .
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍, ആലപ്പുഴ. 04792452277 .
താറാവ് വളര്‍ത്തല്‍കേന്ദ്രം, നിരണം, പത്തനംതിട്ട. 0469 2711898. .
റീജണല്‍ പൗള്‍ട്രിഫാം, മണര്‍ക്കാട്, കോട്ടയം. 04812373710 .
ജില്ലാ പൗള്‍ട്രിഫാം, കോലാനി, ഇടുക്കി. 04862221138 .
റീജണല്‍ പൗള്‍ട്രിഫാം, കൂവപ്പടി, എറണാകുളം 04842523559.
റീജണല്‍ പൗള്‍ട്രിഫാം, മലമ്പുഴ, പാലക്കാട്. 04912815206

കോഴികളെ വളർത്തുന്നവർക്കായി കുറച്ചു കിടിലൻ ടിപ്സ് !!

കുറച്ചു നാടൻ പരിചരണ രീതി. 

വളർത്താനുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോളും അവയ്ക്കു നൽകുന്ന തീറ്റ കാര്യത്തിലും വളരെയേറെ ശ്രദ്ധവേണം. അതുപോലെ വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ് കോഴികൾക്ക് അസുഖങ്ങൾ വന്നാലുള്ള ചികിത്സ. കോഴികൾക്ക് നൽകാവുന്ന ചില നാടൻ  ചികിത്സ നോക്കാം

1.കോഴികൾക്ക് വിരശല്യം ഉണ്ടായാൽ കച്ചോലവും വെളളുളളിയും തുളസിയിലും ചതച്ച് നീരെടുത്ത് കൊടുക്കുക.പപ്പായ ഇല കൊടുക്കുന്നതും നല്ലതാണ്. 

2.കോഴികൾക്ക് വസന്തയോ ദഹനക്കേടോ വന്നാൽ ചുവന്നുള്ളി ചതച്ച നീര് എടുത്തു കൊടുക്കുക.

3.കോഴികുഞ്ഞുങ്ങൾ തമ്മിൽ കൊത്താതിരിക്കാൻ ഇറച്ചി അരിഞ്ഞ് കൊടുക്കുക. മുട്ട തൊണ്ട് പൊടിച്ചിട്ട് കൊടുകാം. 

4.കോഴിയുടെ മുട്ട ഉൽപ്പാദനം കുറഞ്ഞാൽ പപ്പായയുടെ ഇല അരിഞ്ഞ് കൊടുക്കുക മുട്ടയിടീൽ മെച്ചപ്പെടും.

5.കോഴികളുടെ ചിറക് പൊന്തിച്ച് നടക്കുന്ന അസുഖത്തിന് ഉള്ളി അരിഞ്ഞിട്ട് തിറ്റിക്കുന്നത് നല്ലതാണ്.

6.കോഴികൾക്ക് ഇടയ്ക്കിടെ പുളിയരിപ്പൊടി കൊടുത്താൽ അവയുടെ ശരീരത്തിൽ നെയ്യ് കെട്ടുന്നത് ഒഴിവാക്കാം.

7.കോഴിക്ക് ശരീരത്തിൽ മുറിവുണ്ടായാൽ അടുക്കളയിലെ പുകമൂലം ഉണ്ടാകുന്ന കരിയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക.

8.കോഴിക് തീറ്റ തിന്നിട്ടു അത് ദഹികാതെ  വന്നാൽ ഇഞ്ചി ചതച്ചു അതിന്റ നീര് കൊടുക്കുന്നത് നല്ലതാണ്. 

9.ചക്കക്കുരു പുഴുങ്ങി പ്പൊടിച്ച് കൊടുത്താൽ കോഴികൾ കൂടുതൽ മുട്ടയിടും മുട്ടയുടെ വലിപ്പവും കൂടും.

10.കോഴിയുടെ തലയിലെ പുണ്ണ് രോഗത്തിന് വേപ്പിലയും പച്ചമഞ്ഞളും കല്ലുപ്പുംകൂടി  അരച്ചിടുക.

11.ഉഷാറില്ലാതെ തൂങ്ങി നിൽക്കുന്ന കോഴികൾക്ക് മഞ്ഞളരച്ച് വായിലിട്ട് കൊടുക്കുക. 

12.കോഴികൾ തമ്മിൽ കൊത്തിയുണ്ടാകുന്ന മുറിവ് ഉണങ്ങുന്നതിന് മഞ്ഞളും ആര്യവേപ്പിലയും അരച്ച് രണ്ട് മൂന്ന് ദിവസം കൊടുക്കുക.

13.കോഴികൾക്ക് മാസത്തിൽ രണ്ട് തവണ വീതം പാൽക്കായം കലക്കി കൊടുത്താൽ ഒരു വിധമായ രോഗങ്ങളിൽ നിന്നെല്ലാം പ്രതിരോധം ലഭിക്കും.

14.തമ്മിൽ കൊത്തി കോഴികളുടെ കണ്ണടഞ്ഞ് പോയാൽ അപ്പ മരത്തിന്റെ കറ പുരട്ടുക.

15.കോഴികളുടെ ദേഹത്തിലെ ചെള്ള് പോകുന്നതിന് പുകയില കലക്കിയ വെള്ളം ഒഴിക്കുക.

16ചുണ്ണാമ്പ് വെള്ളത്തിന്റെ തെളിയിൽ കക്ക ചേർത്ത് കോഴികൾക്ക് കൊടുത്താൽ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള അസുഖങ്ങൾ പരിഹരിക്കാം.

17.കോഴി വസന്ത വന്നാൽ കുടകൻ അരച്ച് വായിലിട്ട് കൊടുക്കുക.

ചൊവ്വാഴ്ച, ഓഗസ്റ്റ് 11, 2020

മഴയും മുട്ടയുൽപാദനവും തമ്മിൽ ചില ബന്ധങ്ങളുണ്ട്.... ?

ഈയിടെയായി കോഴികൾക്കും താറാവുകൾക്കുമൊക്കെ മുട്ട വല്ലാതെ കുറയുന്നു എന്ന വിഷമവുമായി ഒരുപാട് കർഷകർ വിളിക്കുകയും നേരിട്ട് കാണുകയും ചെയ്തിരുന്നു. തുടർച്ചയായി മഴ പെയ്യുന്ന ദിവസങ്ങളിലാണ് മുട്ട തീരെ ലഭിക്കാത്തത് എന്നാണ് പ്രധാന പരാതി. ശരിയാണ്... മഴയും മുട്ടയുൽപാദനവും  തമ്മിൽ ചില ബന്ധങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1. വെളിച്ചം നിർബന്ധം 

കോഴികൾക്കും താറാവിനും കാടയ്ക്കുമൊക്കെ  മുട്ടയുൽപാദനത്തിനു ഒരു ദിവസം 16 മണിക്കൂർ എന്ന കണക്കിന് വെളിച്ചം ആവശ്യമാണ്. എന്നാൽ, തുടർച്ചയായി മഴപെയ്യുന്ന അവസരങ്ങളിൽ4  പകൽ വെളിച്ചം തുലോം കുറവായിരിക്കും. മുട്ടയുൽപാദനത്തിനു ആവശ്യമായ ഹോർമോൺ പ്രവർത്തനത്തിനും മറ്റും വെളിച്ചം ആവശ്യമായതിനാൽ മുട്ടക്കോഴികളുടെ കൂട്ടിൽ സിഎഫ്എൽ, ട്യൂബ് എന്നീ ഫ്ലൂറസന്റ് ബൾബുകൾ ഉപയോഗിക്കണം. രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ എന്ന സൗകര്യപ്രദമായ സമയത്ത് ഇത്തരത്തിൽ വെളിച്ചം നൽകാം. പകൽ വെളിച്ചം ലഭ്യമാകുന്ന മുറയ്ക്ക് പകൽ സമയത്ത് ബൾബുകൾ അണയ്ക്കാവുന്നതാണ്.

2. ഊർജം കൂടിയ സമീകൃത തീറ്റ 

മഴയും തണുപ്പുമുള്ള സമയങ്ങളിൽ തീറ്റയിൽനിന്ന് ലഭിക്കുന്ന ഊർജത്തിന്റെ ഭൂരിഭാഗവും ശരീരതാപനില നിയന്ത്രിക്കാനാണ് കോഴികൾ ചെലവാക്കുന്നത്. അതിനാൽ ഇത്തരം സന്ദർഭങ്ങളിൽ  തീറ്റ കൂടുതൽ കഴിക്കുകയും,  ഊർജം കൂടിയ തീറ്റ ആവശ്യമായി വരികയും  ചെയ്യും. സാധാരണ കൂടുകളിൽ വയ്ക്കുന്ന തീറ്റപ്പാത്രങ്ങളേക്കാൾ കൂടുതൽ പാത്രങ്ങൾ വയ്ക്കുന്നതും, തീറ്റസ്ഥലം അധികമായി നൽകാവുന്നതുമാണ്. ധാന്യങ്ങൾ അധികമായി നൽകുന്നതും,  തീറ്റയിൽ അൽപം വെളിച്ചെണ്ണയോ സൂര്യകാന്തി എണ്ണയോ തൂകി നൽകുന്നതും ഊർജം അധികമായി ലഭിക്കാൻ  അഭികാമ്യമാണ്‌. കൂടാതെ ശുദ്ധമായ മീൻ അവശിഷ്ടങ്ങൾ നൽകുന്നതും മുട്ട ഉല്‍പാദനം കൂടാൻ സഹായിക്കും. പഴകിയതോ,  കട്ടപിടിച്ചതോ,  പൂപ്പൽ മണമുള്ളതോ ആയ തീറ്റ ഒരുകാരണവശാലും നൽകരുത്. അഫ്ലാടോക്സിൻ ബാധ മൂലം മുട്ട കുറയാനും,  കരൾ വീക്കം വന്നു കോഴികളും, താറാവുകളുമൊക്കെ ചാകാനുമുള്ള പ്രധാന കാരണങ്ങളിലൊന്ന് പഴകിയതോ, ഈർപ്പം തട്ടിയതോ ആയ തീറ്റ നൽകുന്നതാണ്.


(Courtesy: shaju poulose, saif initiative, thsr.]

3. മൗൾട്ടിങ് 

കോഴികളിൽ പഴയ തൂവലുകൾ പൊഴിഞ്ഞ് പോയി പുതിയവ വരുന്ന പ്രതിഭാസമാണ് മൗൾട്ടിങ്. ഈ കാലയളവിൽ തൂവലുകൾ കണ്ടമാനം പൊഴിയുകയും,  മുട്ടയുൽപാദനം പൂർണമായി നിൽക്കുകയും ചെയ്യും. മഴക്കാലത്തു  തീറ്റയുടെ അളവു കുറയുകയോ,  വെളിച്ചക്കുറവോ ഒക്കെ മൗൾട്ടിങിന് ആക്കം കൂട്ടും.

കൃത്യമായ അളവിൽ  തീറ്റ നൽകുകയും,  കൂടുകളിൽ ആവശ്യത്തിന് വെളിച്ചം നൽകുകയും ചെയ്‌താൽ മൗൾട്ടിങ് ഒരു പരിധി വരെ ഒഴിവാക്കാനാകും. സാധാരണഗതിയിൽ അത്യുൽപാദന ശേഷിയുള്ള  കോഴികളിലും,  സങ്കരയിനങ്ങളിലും ഒരു വർഷത്തെ ഉൽപാദനത്തിന് ശേഷം മാത്രമാണ്  മൗൾട്ടിങ് സാധ്യത എന്നത് കൂടി ഓർക്കേണ്ടതാണ്. 
4. ലിറ്റർ ഗുണമേന്മ പ്രധാനം 

കോഴികളെ വളർത്തുന്ന വിരിപ്പ് (ലിറ്റർ) മഴക്കാലത്തു നനഞ്ഞു കട്ടപിടിക്കാതിരിക്കാൻ  പ്രത്യേകം ശ്രദ്ധിക്കണം.  25-30 ശതമാനം ഈർപ്പം മാത്രമേ ലിറ്ററിന് പാടുള്ളൂ. ഈർപ്പം കൂടുതലുള്ള ലിറ്റർ പെട്ടെന്ന് കട്ട പിടിച്ച് കേക്ക് പരുവമാകും. അത് കൂടുകളിൽ അമോണിയ ഗന്ധം രൂക്ഷമാകാനും,  ബ്രൂഡർ ന്യുമോണിയ പോലുള്ള ഫംഗൽ  രോഗങ്ങൾക്കും കാരണമാകും. ലിറ്റർ ഈർപ്പമുള്ളതായി തുടരുകയാണെങ്കിൽ  കുഞ്ഞുങ്ങളിലും, വളരുന്ന കോഴികളിലും രക്താതിസാരത്തിന്  സാധ്യത ഏറെയാണ്. കൂടാതെ  CRD,  ഫൗൾ കോളറ, കോറൈസ എന്നീ രോഗങ്ങൾ പിടി പെടാതിരിക്കാനും ലിറ്റർ ക്വാളിറ്റിയിൽ പ്രത്യേക ശ്രദ്ധ  വേണം. ഈർപ്പം കൂടിയ ലിറ്റർ ശ്രദ്ധയിൽപെടുകയാണെങ്കിൽ 10 ചതുരശ്ര മീറ്ററിന്  ഒരു കിലോ എന്ന അളവിൽ കുമ്മായം ചേർത്ത് ലിറ്റർ നന്നായി ഇളക്കി കൊടുക്കേണ്ടതാണ്.

5. ശുദ്ധമായ കുടിവെള്ളം 

മഴക്കാലത്തെ ഏറ്റവും പ്രധാന വെല്ലുവിളിയാണ് ശുദ്ധമായ കുടി വെള്ള ലഭ്യത.  മഴയും വെള്ളപ്പൊക്കവും മൂലം കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ അളവ് കൂടാൻ സാധ്യതയുണ്ട്. തിളപ്പിച്ചാറ്റിയതോ, അണു നാശിനിയോ,  ബ്ലീച്ചിങ് പൗഡറോ കലർത്തിയ വെള്ളം മാത്രം കുടിക്കാൻ കൊടുക്കുക എന്നതാണ് ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള  ഏക പോംവഴി. മിക്കവാറും ഫാമുകളിൽ മുട്ടയുൽപാദനം കുറയാനും മരണനിരക്ക് കൂടാനുമുള്ള  പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്  കുടിവെള്ളത്തിലൂടെയുള്ള കോളിഫോം ബാധയാണ്.

ഓർക്കുക തുടർച്ചയായി പെയ്യുന്ന  മഴ വളർത്തു പക്ഷികൾക്കും,  മൃഗങ്ങൾക്കുമെല്ലാം നമ്മളെക്കാളും വലിയ സമ്മർദ്ദ കാലമാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചാൽ  വളർത്തു പക്ഷികളുടെ ആരോഗ്യം സംരക്ഷിക്കാനും,  ഉൽപാദനത്തിൽ കുറവ് വരാതിരിക്കാനും സാധിക്കും. 

ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് [ മൃഗസംരക്ഷണ വകുപ്പ്- ] 2020-21 അപേക്ഷകൾ ക്ഷണിക്കുന്നു......

4 - 6 മാസം പ്രായമുള്ള മലബാറി ഇനത്തിൽ പെട്ട 5 പെണ്ണാടുകളെയും 1 മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000/- രൂപ ധനസഹായം നൽകുന്ന പദ്ധതിയാണിത്. 
100 ച. അടിയിൽ കുറയാത്ത ആട്ടിൻകൂട് ഉണ്ടായിരിക്കണം. കൂട്ടിൻ്റെ ചിലവ് ഗുണഭോക്താവ് സ്വയം വഹിക്കേണ്ടതാണ്.

 ഇഷ്യുറൻസ് നിർബന്ധം.
30 % വനിതകൾക്ക് 10% SC/ST. ഗുണഭോക്താൾക്ക് എന്നിങ്ങനെ മുൻഗണന ഉണ്ട്.നിലവിൽ ആടിനെ വളർത്തുന്നവർക്കും പുതിയതായി ഈ മേഖലയിലേക്ക് കടക്കാൻ താൽപര്യം ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ജില്ലയില് മൊത്തം 65 പേ൪ക്കാണ് ഈ ആനുകൂല്യം ലഭിക്കുക എന്നതിനാല് ഓരോ പഞ്ചായത്തിലേയും അപേക്ഷകൾ പരിഗണിച്ച് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നിന്നാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്.

തൽപരരായ കർഷകർ ആധാർ കാർഡ് ,
റേഷൻ കാർഡ് ,
നികുതി ശീട്ട് പകർപ്പ്  സഹിതം 17.8.20 നകം മൃഗാശുപത്രിയിൽ വന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. സമയപരിധി 17/8/2020 കൃത്യമായി പാലിക്കേണ്ടതാണെന്ന് അറിയിക്കുന്നു .

തിങ്കളാഴ്‌ച, ജൂലൈ 20, 2020

മല്ലി ഇല കൃഷി ചെയ്യേണ്ട രീതി...?

പല തരം കറികള്ക്കും അത്യാവശ്യമായ ഒരു ഇല ആണ് മല്ലിഇല. അതിന്‍റെ ഇല പോലെ വേരിനും നല്ല മണമാണ്. എന്നിട്ടും വളരെ കുറച്ചു ആളുകള്‍ മാത്രമേ ഇതുവളരത്തുന്നുള്ളു. ഇതുവളര്ത്താന്‍ ബുദ്ധിമുട്ടാണെന്ന് വിചാരിച്ചിട്ടാണോ അതോ മെനക്കെടാന്‍ വയ്യെന്ന് വിചാരിച്ചിട്ടാണോ എന്ത്കൊണ്ടെന്നു അറിയില്ല. ഈ ചെടി കുറച്ചു delicate ആണെന്നത് ശരി. മാര്‍ക്കറ്റില്‍ കിട്ടുന്ന ഇല പല തരം രാസ-വിഷ പ്രയോഗം കഴിഞ്ഞതാണ് എന്നറിഞ്ഞിട്ടും പലരും ഇതു വീട്ടില്‍ വളര്ത്താന്‍ ശ്രമിക്കുന്നില്ല എന്നത് അതിശയംതന്നെ.വീട്ടില്‍വളരത്താന്‍ വലിയ ബുദ്ധിമുട്ടില്ലാത്ത ഒന്നാണ് മല്ലി. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതുവര്ഷംമുഴുവന്‍വളരത്താന്‍ പറ്റിയതാണ്.

കൃഷി ചെയ്യേണ്ട രീതി

ആദ്യമായി നടാന്‍ പറ്റിയ സ്ഥലം കണ്ടെത്തുക. കുറേശ്ശെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം ആയിരിക്കണം. നട്ടുച്ചയ്ക്ക് നേരിട്ടുള്ള സൂര്യപ്രാകാശം വീഴുന്ന സ്ഥലം ഒഴിവാക്കുക. മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. അപ്പോള്‍ രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും നല്ലത്.

നല്ല നീര്‍വാഴ്ചയുള്ള സ്ഥലമായിരിക്കണം. മണ്ണു നന്നായി കിളച്ചു അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുക. മണ്ണില്‍ പച്ചിലകളും ജൈവകമ്പോസ്റ്റും അടിവളമായി ഇടുക. മുന്പ് രാസവളം ഉപയോഗിച്ച മണ്ണു ആണെങ്കില്‍ കുറച്ചു കുമ്മായം ഇടുക. മല്ലിക്ക് വേണ്ടത് pH 6.2 നും 6.8 നും ഇടക്കാണ്.

ചട്ടിയിലാണെങ്കില്‍, മല്ലി ആണിവേര് ഉള്ള ചെടിയായതുകൊണ്ട് (കാരറ്റിന്‍റെ കുടുംബത്തില്‍ പെട്ടത്) എട്ടോ പത്തോ ഇഞ്ചു ആഴമുള്ള ചട്ടി വേണം. പിരിച്ചു നടാന്‍ പറ്റിയ ഇനമല്ലാത്തത് കൊണ്ട് വിത്തിടുന്നതിനു മുന്പ് തന്നെ ശരിയായ അടിവളംചേരത്തിരിക്കണം. മേല്മണ്ണു, മണല്‍, ചകിരിചോറു, മണ്ണിരകമ്പോസ്റ്റ്, ചാണകപൊടി, പച്ചിലകള്‍ എന്നിവകൂട്ടിയ മിശ്രിതമാണ് നല്ലത്.

വീട്ടിലെ അടുക്കളആവശ്യത്തിനു കടയിൽ നിന്നും വാങ്ങുന്ന മല്ലിവിത്ത് ഉപയോഗിക്കാം

വിത്തിടല്‍

മല്ലി വിത്ത് കണ്ടിട്ടില്ലേ? ഒരു തോടില്‍ രണ്ടു വിത്തുകള്‍ ഒട്ടിപിടിച്ചു ഒരു ഉരുണ്ട പന്ത് പോലെ ഇരിക്കും. അതിന്‍റെ തോടു കുറച്ചു കട്ടി കൂടിയതാണ്. അത്കൊണ്ട് അത് ഒരു പേപ്പറില്‍ ഇട്ടു ഒരു ഉരുളന്‍ വടി കൊണ്ട് (ചപ്പാത്തിക്കോല്‍) മേലെ ഉരുട്ടിയാല്‍ ഓരോ വിത്തും രണ്ടു വിത്തായി വേര്‍പെടും. വിത്ത് മുളക്കുന്നതിനു ധാരാളം ഈര്പ്പം വേണം. മുളക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്ത്ത ശേഷം നടുന്നതാണ് നല്ലത്. വിത്ത് കട്ടന്‍ചായ വെള്ളതില്‍ ഇട്ടുവെച്ചാല്‍ ചായയിലെ tannin അതിന്‍റെ തോടിനെ മൃദുവാക്കും എന്നത് കൊണ്ട് വേഗത്തില്‍ മുളക്കും.

വിത്തിടുന്നതിനു രണ്ടു രീതിയുണ്ട്

മണ്ണില്‍ കാല്‍ ഇഞ്ചു താഴെ, നാലിഞ്ചു മുതല്‍ ആറിഞ്ചു അകലത്തില്‍ വരിയായി നടാം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്‍റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. വെള്ളം കുത്തി ഒഴിച്ചാല്‍ വിത്ത് അവിടവിടെ ആയി പോകും.

ഈ ചെടിക്ക് മൂന്നോ നാലോ മാസം മാത്രം ആയുസ്സുള്ളതുകൊണ്ട് വിത്തിടുമ്പോള്‍ പല ബാച്ചുകളായി രണ്ടു മൂന്നു സ്ഥലത്ത് രണ്ടു മൂന്നു ആഴ്ച ഇടവിട്ടു നട്ടാല്‍ എല്ലായ്പ്പോഴും ഇല കിട്ടും.

വളം കൊടുക്കല്‍

മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജെന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്‌, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ്‌ അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. നെമവിര ശല്യം ഒഴിവാക്കാനാണിത്. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. രാവില ചെറുതായി നനച്ചാല്‍ വൈകുന്നേരതെക്ക് കട ഉണങ്ങിയിരിക്കണം. ഒരിക്കലും വെള്ളം കെട്ടി നില്ക്കതരുത്.

ചെടികള്‍ കൂട്ടംകൂടി വളര്ന്നാല്‍ നന്നല്ല. അതുകൊണ്ട് ഇടക്കുള്ള ഉയരം കുറഞ്ഞ ചെടികള്‍ പറിച്ചെടുത്തു കറിക്ക് ഉപയോഗിക്കാം. ചെടികള്ക്കിടയില്‍ 8 ഇഞ്ചു ഇടം വരുന്ന രീതിയില്‍ ബാക്കിയുള്ളവയെ പറിചെടുക്കുക. ഇടയില്‍ കള വളരാന്‍ ഇട വരരുത്. കള വളരെ ചെറുതായിരിക്കുമ്പോള്‍ തന്നെ പറിച്ചു കളയുക. ചട്ടിയിലെ പോഷകം തിന്നു വളര്ന്ന ശേഷം ആ കളയെ പറിച്ചു കളഞ്ഞിട്ടെന്തു കാര്യം?

വിളവെടുപ്പ്

ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്മിക്കുക. മൂന്നില്‍ രണ്ടു ഭാഗം ഇലകളില്‍ കൂടുതല്‍ ഒരേ സമയം നുള്ളരുത്, അത് ചെടിയ്ക്ക്‌ ക്ഷീണമാകും. ഒരിയ്ക്കല്‍ ഇല നുള്ളിയാല്‍ ചെടി വീണ്ടും കിളിര്ക്കാന്‍ തുടങ്ങും. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. പിന്നീട് ചെടി പൂവിടാന്‍ തുടങ്ങും. അപ്പോള്‍ പുതിയ ഇലകള്‍ വരുന്നത് നില്ക്കും . തുടര്ന്നും ഇല വേണമെങ്കില്‍ ഉണ്ടാകുന്ന പൂക്കളെ അപ്പപ്പോള്‍ കളയണം. നമുക്ക് ഇല വേണോ അതോ അതിനെ പൂവിടാന്‍ വിടണോ എന്ന് തീരുമാനിക്കുക. പൂ ഉണങ്ങിയാല്‍ കൊത്തംബാല corriandar കിട്ടും. അത് പറിക്കാതെ ചെടിയില്‍ തന്നെ നിര്ത്തിയയാല്‍ ഉണങ്ങി താഴെ വീണു പുതിയ ചെടികള്‍ മുളച്ചു വരാന്‍ തുടങ്ങും. ചെടി രണ്ടടിവരെ ഉയരം വെയ്ക്കും.

ഇലയുടെ തീക്ഷ്ണമായ മണം കാരണം കീട ശല്യം ഇതിനു കുറവാണ്. എങ്കിലും ഈര്പ്പം അധികം ആയാല്‍ കുമിള്‍ ബാധ വരും. വെളുത്ത പൊടി പോലെ ഇലകളില്‍ നിറയും. കുമിള്‍ ബാധ വരാതിരിക്കാന്‍ നല്ല വായു സഞ്ചാരം ഉണ്ടായിരിക്കണം. ബാധ വന്ന ഇലകള്‍ അപ്പപ്പോള്‍ നുള്ളി കളയുക. ചെടിയുടെ കടക്കല്‍ എപ്പോഴും വൃത്തിയായി വെയ്ക്കണം. അവിടെ ചീഞ്ഞ ഇലകളോ പൂക്കളോ ഉണ്ടെങ്കില്‍ കുമിള്‍ ബാധ വരാന്‍ സാധ്യതയുണ്ട്. മല്ലി ഇലയുടെ നീര് acidity കുറയ്ക്കും. ശരീരത്തിന് തണുപ്പ് കൊടുക്കും. ഛര്‍ദ്ദിക്ക് ഒന്നോ രണ്ടോ ഇല വായിലിട്ടു ചവച്ചു നീരിറക്കിയാല്‍ മതി. സുഗന്ധ ദ്രവ്യം എന്ന നിലയില്‍ കറികളില്‍ ചേര്ക്കാം. ഇതു ദഹനത്തെയും സഹായിക്കും.

സാധാരണ മല്ലി പാകിയാൽ മതി. ചപ്പാത്തി കുഴൽ കൊണ്ട് അല്ലെങ്കിൽ അത് പോലെ ഉള്ള എന്തേലും വസ്തു കൊണ്ട് മല്ലി വിത്ത് മൃദുവായി പൊട്ടിച്ച ശേഷം പാകാവുന്നതാണ്. വളരെ വേഗം മുളയ്ക്കുന്ന ഒരു വിത്താണ്. മാറ്റി നട്ടാൽ വളരാൻ ബുദ്ധിമുട്ടാണ് അത് കൊണ്ട് വളരേണ്ട സ്ഥലത്ത് തന്നെ നേരിട്ടാണ് സാധാരണ വിത്ത് നടുന്നത്. നല്ല വളർച്ച കിട്ടാൻ ചെടികൾ തമ്മിൽ 5 cm അകലം വേണം. അത് കൊണ്ട് മുളച്ചു അഞ്ചാറ് ഇല ആകുമ്പോൾ ഇടയ്ക്കു നിന്ന് തൈകൾ പറിച്ചു മാറ്റി ഉപയോഗിക്കാം. ബാക്കി ഉള്ളവ നന്നായ് വളരും. രണ്ടു ആഴ്ച കൊണ്ട് ഉപയോഗിക്കാൻ പറ്റും. പൂത്തു തുടങ്ങിയാൽ പൂവ് നുള്ളി കളയണം. ഒരെണ്ണം പൂത്താൽ കൂട്ടത്തിൽ ഉള്ള മുഴുവൻ ചെടികളും പൂക്കും. വിത്ത് ശേഖരണം വേണമെങ്കിൽ കുറച്ചു വിത്ത് വേറെ ചട്ടിയിൽ നട്ട് പൂക്കാൻ അനുവദിക്കണം.ചാണകം കലക്കി ഒഴിക്കുന്നത് വളർച്ചക്ക് ഉത്തമം. 

[courtesy: sudhakar saif whatsap group ]

നല്ല ആടിനെ തെരഞ്ഞെടുക്കല്‍

പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍ അവയുടെ പാലിന്റെ അളവ്‌, പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം എന്നിവയാണ്‌ മുഖ്യ ഘടകങ്ങളായി എടുക്കേണ്ടത്‌. ശരീരം നീണ്ടതും (long & deep). ആപ്പിന്റെ ആകൃതിയുള്ളതുമായിരിക്കണം (wedge shaped) നട്ടെല്ലില്‍ നിന്നും അടിവയര്‍വരെ കൂടുതല്‍ നീളമുള്ളതാണ്‌ നല്ലത്‌. ആരോഗ്യവും ഊര്‍ജ്ജസ്വലതയുള്ള ആടുകളെ വേണം തെരഞ്ഞെടുക്കാന്‍. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കണം. കഴുത്ത്‌ നീളമുള്ളതും മെലിഞ്ഞതുമാവണം. വാരിയെല്ലുകള്‍ വികസിച്ചിരിക്കുന്ന ആടുകളെ വേണം തെരഞ്ഞെടുക്കാന്‍ കാലുകള്‍ വളവില്ലാത്തതും കരുത്തുള്ളതുമായിരിക്കണം. ചര്‍മം മൃദുവായതും രോമാവരണം തിളക്കമുള്ളതുമായിരിക്കണം.
അകിട്‌ നീളമുള്ളതും പിന്‍കാലുകള്‍ക്കിടയില്‍ നിന്നും താഴെനിന്നും മുമ്പോട്ടു ചരിഞ്ഞ്‌ നില്‍ക്കുന്ന രീതിയിലുമായിരിക്കണം. രണ്ട്‌ പകുതികളായാണ്‌ അകിടിന്റെ ഘടന. ഇവ സ്‌പോഞ്ചുപോലെ മൃദുത്വമുള്ളവയായിരിക്കണം. കറവക്കു ശേഷം അകിട്‌ നന്നായി ചുരുങ്ങിവരുന്നത്‌ നല്ല ലക്ഷണമാണ്‌ മുലക്കാമ്പുകള്‍ ഒരേ വലുപ്പമുള്ളവയും, മുന്നോട്ടു ചരിഞ്ഞ്‌ ഇരിക്കുന്നവയുമായിരിക്കണം. എന്നാല്‍ പുറത്തേക്ക്‌ നീണ്ടു നില്‍ക്കുന്ന മുലക്കാമ്പുകള്‍ നല്ല ലക്ഷണമല്ല. പാല്‍ ഞരമ്പുകള്‍ വലുതും തെളിഞ്ഞു നില്‍ക്കുന്നവയുമായിരിക്കണം.
കൂടിന്റെ നിര്‍മ്മാണം.
വളരെ ചെലവ്‌ കുറഞ്ഞരീതിയില്‍ ആടിന്റെ കൂട്‌ നിര്‍മ്മിക്കാവുന്നതാണ്‌. പ്രതികൂലമായ കാലാവസ്ഥയില്‍ നിന്നും, ഉപദ്രവകാരികളായ ജീവികളില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം. നല്ല വായൂസഞ്ചാരം ഉണ്ടായിരിക്കേണ്ടതാണ്‌. കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അധ്വാനം ലഘൂകരിക്കത്തക്കരീതിയിലുള്ള നിര്‍മ്മാണമായിരിക്കണം കൂടിന്റേത്‌. തറനിരപ്പില്‍ നിന്നും തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കൂടുകളില്‍ വേണം. ആടുകളെ വളര്‍ത്തുവാന്‍. മൂത്രത്തില്‍ നിന്നും മറ്റുമുണ്ടാകുന്ന ഈര്‍പ്പം ആടുകള്‍ക്ക്‌ ശ്വസനസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനാലാണിത്‌. തൂണുകളുടെ ഉയരം ആറ്‌ അടിയോളം നല്‌കിയാല്‍ കൂടിന്റെ അടിയില്‍ ശേഖരിക്കപ്പെടുന്ന കാഷ്‌ഠവും ഭക്ഷണാവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിന്‌ സഹായകമാകും. ഒരു പെണ്ണാടിന്‌ ശരാശരി 1.5 ച.മീ വിസ്‌തീര്‍ണ്ണം നല്‌കേണ്ടതാണ്‌. ഇത്‌ കൂടാതെ വേണ്ടുവോളം വ്യായാമം നല്‌കുന്നതിന്‌ സൗകര്യമുണ്ടായിരിക്കണം. അഴിച്ചുവിട്ടു വളര്‍ത്തുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ 2.2 ച.മീ വിസ്‌തീര്‍ണ്ണം ഉണ്ടാവണം. ആട്ടിന്‍ കുട്ടികളേയും മുട്ടനാടുകളേയും പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്‌.
കൂടിന്റെ തറയില്‍ കാഷ്‌ഠവും മറ്റും പുറത്തേക്ക്‌ പോകുന്നതിനായി വിടവുകള്‍ ഉണ്ടായിരിക്കേണ്ടതാണ്‌. പന, വേങ്ങ തുടങ്ങിയ തടികള്‍ തറയുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.
ഭക്ഷണ സാധനങ്ങള്‍ നന്നായി പാഴാക്കുന്ന സ്വഭാവക്കാരാണ്‌ ആടുകള്‍. നിലത്തുവീണും ആടുകള്‍ ചവിട്ടിയും മറ്റും മലിനമായ ഭക്ഷ്യവസ്‌തുക്കള്‍ ആടുകള്‍ കഴിക്കുകയില്ല. അതിനാല്‍ അത്തരത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാഴാകാത്ത തരത്തിലായിരിക്കണം പുല്‍ത്തൊട്ടി നിര്‍മ്മിക്കേണ്ടത്‌.
ആടുകളുടെ ഗര്‍ഭകാലം ശരാശരി 5 മാസമാണ്‌. പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്ഥലത്ത്‌ കിടക്കുന്നതിനു സൗകര്യമുണ്ടായിരിക്കേണ്ടതാണ്‌. കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയില്‍ അണുനാശിനി പുരട്ടേണ്ടതാണ്‌. ജനിച്ച്‌ അധികം താമസിക്കാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ കന്നിപ്പാല്‍ കൊടുക്കേണ്ടതാണ്‌.

🔹രോഗങ്ങള്‍

അകിടുവീക്കം- അണുബാധമൂലം അകിടിനുണ്ടാകുന്ന രോഗമാണ്‌ അകിടുവീക്കം. രോഗബാധമൂലം പാല്‍ഗ്രന്ഥികള്‍ നശിച്ച്‌ പാല്‍ ഉല്‍പാദനം ഭാഗികമായോ പൂര്‍ണ്ണമായോ നിലച്ചുപോകുവാന്‍ സാധ്യതയുണ്ട്‌. വളരെ ചുരുക്കമായി അകിടു ചീഞ്ഞുപോവുകയും ആടിന്‌ മരണം സംഭവിക്കുകയും ചെയ്യാം.

ആന്ത്രാക്‌സ്‌ -കലശലായ പനിയോടു കൂടിയാണ്‌ ഈ രോഗം കാണപ്പെടുക. ആന്ത്രാക്‌സ്‌ ബാധിച്ച മൃഗങ്ങള്‍ക്ക്‌ ജീവഹാനി സംഭവിക്കാം. മരണപ്പെടുന്ന മൃഗങ്ങള്‍ക്ക്‌ രക്തസ്രാവം കാണപ്പെടുന്നു.

ആട്‌ വസന്ത - ഇത്‌ ഒരു വൈറസ്‌ രോഗമാണ്‌. പനി, കണ്ണില്‍നിന്നും മൂക്കില്‍നിന്നും പഴുപ്പ്‌ വരിക, വിശപ്പില്ലായ്‌മ തുടങ്ങിയവയാണ്‌ രോഗലക്ഷണങ്ങള്‍.

കുളമ്പുരോഗം- ചുണ്ട്‌, നാക്ക്‌, കുളമ്പുകള്‍ എന്നിവിടങ്ങളില്‍ വ്രണങ്ങള്‍ കാണപ്പെടുക പനി, വിശപ്പില്ലായ്‌മ എന്നീ രോഗലക്ഷണങ്ങളാണ്‌ കുളമ്പുരോഗത്തിനുള്ളത്‌.

പ്ലൂറോ ന്യൂമോണിയ- അതിവേഗം പടരുവാന്‍ ശേഷിയുള്ള ഒരു രോഗമാണ്‌ ഇത്‌. ശ്വാസകോശവീക്കം, നെഞ്ചില്‍ നീര്‍ക്കെട്ട്‌ എന്നിവയാണ്‌ രോഗലക്ഷണം. ഏത്‌ പ്രായത്തിലുള്ള ആടുകളേയും രോഗം ബാധിക്കാം. രോഗം ബാധിച്ച ആടുകള്‍ക്ക്‌ ചുമയും തുമ്മലുമുണ്ടാകും. ശ്വാസതടസ്സം, മൂക്കില്‍നിന്നും പഴുപ്പ്‌ വരിക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.
ടെറ്റനസ്‌- മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും വേണ്ട പരിചരണം മുറിവുകള്‍ക്കുനല്‌കാതെയിരുന്നാല്‍ അത്തരം ശരീരഭാഗങ്ങളില്‍ രോഗാണുക്കള്‍ പെരുകുയും ചെയ്യുന്നതുമൂലമുണ്ടാകുന്ന ഒരുരോഗമാണ്‌ ടെറ്റനസ്‌. കൂടുതലായും ആട്ടിന്‍കുട്ടികളെയാണ്‌ ഈരോഗം ബാധിക്കുന്നത്‌. വായതുറക്കുവാനുള്ള ബുദ്ധിമുട്ട്‌, കൈകാലുകള്‍ വടിപോലെയാവുക, ശ്വാസതടസ്സം എന്നിവയാണ്‌ രോഗലക്ഷണം. രോഗലക്ഷണങ്ങള്‍ ഗുരുതരമായാല്‍ മരണം ഉറപ്പാണ്‌. ഈ രോഗത്തിന്‌ പ്രതിരോധകുത്തിവയ്‌പ്‌ ലഭ്യമാണ്‌.

ബാഹ്യപരാദങ്ങള്‍ - പലതരത്തിലുള്ള ബാഹ്യപരാദങ്ങള്‍ ആടുകളെ ബാധിക്കാറുണ്ട്‌. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ മരുന്നുകള്‍ ഉപയോഗിച്ച്‌ ഇവയെ നീക്കം ചെയ്യാവുന്നതാണ്‌.

വയറുകടി - കുടലിന്റെ ആന്തരിക പാളികളില്‍ വളരുന്ന ഒരു ഏകകോശജീവിയാണ്‌ ഈരോഗം ഉണ്ടാക്കുന്നത്‌. ആട്ടിന്‍കുട്ടികളെയാണ്‌ രോഗം ബാധിക്കുന്നത്‌. ചാണകം നന്നായി അയഞ്ഞു പോവും ചാണകത്തില്‍ ചളി, രക്തം എന്നിവ കാണപ്പെടാം. അതിനാല്‍ രക്താതിസാരം എന്നപേരിലും ഈരോഗം അറിയപ്പെടുന്നു. കൃത്യസമയത്ത്‌ മരുന്നുകള്‍ നല്‌കിയാല്‍ ഈ രോഗം ഫലപ്രദമായി നിയന്ത്രിക്കാവുന്നതാണ്‌.
അപര്യാപ്‌തതാ രോഗങ്ങള്‍ - ​വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ആടുകളില്‍ സാധാരണമാണ്‌. പ്രസവത്തോനുബന്ധിച്ച്‌ കാല്‍സ്യം കുറവുന്നതുമൂലമുള്ള രോഗങ്ങള്‍, വിറ്റാമിന്‍ ബി 1 ന്റെ കുറവുമൂലമുണ്ടാകുന്ന തലചുറ്റല്‍ എന്നിവ ഇവയില്‍ ചിലതുമാത്രമാണ്‌.

🔹ആടുകളുടെ പരിചരണം

ഗര്‍ഭം ഏകദേശം 140ദിവസം പിന്നിട്ടു കഴിയുമ്പോള്‍ പ്രസവത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഈ സമയത്ത്‌ ഇവര്‍ക്കായി പ്രത്യേകം പാര്‍പ്പിടം ഒരുക്കേണ്ടതാണ്‌. അകിടിന്റെ വികാസമാണ്‌ പ്രധാനലക്ഷണം. പാല്‍ ഉല്‍പാദനം വര്‍ദ്ധിക്കുന്നതുമൂലം അകിടിന്റെ കാഠിന്യം വര്‍ദ്ധിക്കുകയും അകിടിന്റെ ചര്‍മ്മത്തിന്‌ തിളക്കം കാണപ്പെടുകയും ചെയ്യും. ഈസമയത്ത്‌ യാതൊരു കാരണവശാലും അകിടില്‍നിന്നും പാല്‍ പിഴിഞ്ഞുകളയരുത്‌ (പ്രസവശേഷം കുട്ടികള്‍ക്കാവശ്യമായ കന്നിപ്പാല്‍ നഷ്‌ടപ്പെട്ടു പോകുമെന്നതിനാല്‍).
പ്രസവമടുക്കുന്നതിന്‌ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ്‌ ആടുകള്‍ അസ്വസ്ഥരാവുകയും താഴ്‌ന്ന സ്വരത്തില്‍ കരയുകയും ചെയ്യാറുണ്ട്‌. ഉദരഭാഗം ഇടിഞ്ഞ്‌ താഴുകയും വാലിന്റെ ചുവടുഭാഗത്തോടു ചേര്‍ന്ന്‌ ഇരുവശങ്ങളിലുമായി കുഴിയുകയും ചെയ്യുന്നു. മുന്‍കാലുകള്‍കൊണ്ട്‌ തറയില്‍ മാന്തുകയും തുടര്‍ച്ചയായി കിടക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നു. യോനി നാളത്തിലൂടെ നേരിയ മഞ്ഞനിറത്തില്‍ കട്ടികൂടിയ സ്രവം ചെറുതായി പുറത്തേക്ക്‌ വരുന്നതുകണ്ടാല്‍ പ്രസവം ഉടന്‍തന്നെ നടക്കുമെന്നു പ്രതീക്ഷിക്കാം. ഈസമയത്ത്‌ ആടുകള്‍ ഏറെ അസ്വസ്ഥരാവുകയും പെട്ടെന്ന്‌ കിടക്കുകയും ചാടി എഴുന്നേല്‍ക്കുകയും ചെയ്യും. ഇതോടനുബന്ധിച്ച്‌ ചെറുതായി മുക്കുന്നതും സാധാരണമാണ്‌. തുടര്‍ച്ചയായും ശക്തിയായും മുക്കിക്കഴിഞ്ഞാലുടന്‍തന്നെ പ്രസവം നടന്നിരിക്കും. കുട്ടിയുടെ കൈകളാണ്‌ ആദ്യം പുറത്തേക്ക്‌ വരുന്നത്‌. അതിനുശേഷം തലഭാഗവും പിന്നീട്‌ ഉടലുമാണ്‌ പുറത്തേക്ക്‌ വരിക. തുടര്‍ച്ചയായി മുക്കുകയും യോനീസ്രവം നന്നായി പുറത്തേക്കു പോവുകയും ചെയ്‌തതിനുശേഷം രണ്ടുമണിക്കൂറിനുള്ളില്‍ പ്രസവം നടന്നില്ലയെങ്കില്‍ വിദഗ്‌ദ്ധസഹായം തേടേണ്ടതാണ്‌. നിന്നുകൊണ്ടോ, കിടന്നുകൊണ്ടോ ആടുകള്‍ പ്രസവിക്കാറുണ്ട്‌. നില്‍ക്കുമ്പോള്‍ ശക്തിയായി മുക്കുമ്പോള്‍ മുതുക്‌ നന്നായി വളഞ്ഞ്‌ നില്‍ക്കാം. കിടക്കുമ്പോള്‍ ഒരുവശത്തേക്ക്‌ ചരിയുന്നതുമൂലം മുക്കുന്നസമയത്ത്‌ കാലുകള്‍ നിവര്‍ത്തിപിടിക്കാം. ആടുകള്‍ക്ക്‌ ഒരുപ്രസവത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉണ്ടാകാറുണ്ട്‌. ആദ്യത്തെ കുട്ടി പുറത്ത്‌ വന്നതിനുശേഷം 15-20 മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാമത്തെ കുട്ടി പുറത്തുവരാം. പുറത്തുവന്നാലുടനെ തന്നെ കുട്ടിയുടെ മൂക്ക്‌ നന്നായി തുടച്ച്‌ വൃത്തിയാക്കേണ്ടതുണ്ട്‌. പ്രസവശേഷം 8 മുതല്‍ 12 മണിക്കൂറിനുള്ളില്‍ മറുപിള്ള പുറംതളളപ്പെടും. 12 മണിക്കൂറിനു ശേഷവും മറുപിള്ള പുറത്തുവന്നില്ല എങ്കില്‍ വൈദ്യസഹായം തേടേണ്ടതാണ്‌. പ്രസവശേഷം കുടിക്കുന്നതിന്‌ വേണ്ടുവോളം ശുദ്ധജലവും മിതമായ അളവില്‍ ഗോതമ്പുതവിടു കുഴച്ചതും കൊടുക്കാവുന്നതാണ്‌. പിന്നീടുള്ള ദിവസങ്ങളില്‍ അമിതമായി ഭക്ഷണം നല്‌കുവാന്‍ പാടില്ല. പരിചിതമല്ലാത്ത യാതൊരു ഭക്ഷണവസ്‌തുക്കളും കൂടുതലായി ആടുകള്‍ക്ക്‌ നല്‌കുവാന്‍ പാടില്ല. വളരെ ദുര്‍ബലമായ ദഹനവ്യവസ്ഥയാണ്‌ ആടുകളുടേത്‌. പാല്‍ ഉല്‍പാദനം വര്‍ധിച്ചു വരുന്ന മുറക്ക്‌ തീറ്റകൊടുക്കുന്നതിന്റെ അളവ്‌ വര്‍ധിപ്പിക്കാവുന്നതാണ്‌.

🔹അജോല്‍പന്നങ്ങള്‍

അജോല്‍പന്നങ്ങളില്‍ കമ്പിളിക്കാണ്‌ ഇന്ന്‌ പ്രമുഖസ്ഥാനം. അജമാംസവും അപ്രധാനമല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നു. ആടില്‍നിന്നും ലഭിക്കുന്ന മറ്റൊരു ആദായമാണ്‌ പാല്‍. ഇവ കൂടാതെ ആടുകളില്‍നിന്നും കിട്ടുന്ന ഒരു പ്രധാനോല്‍പന്നമാണ്‌ തുകല്‍. രോമം നീക്കംചെയ്‌തു കഴിഞ്ഞ ഈ തുകല്‍ ഊറയ്‌ക്കിട്ടശേഷം അപ്‌ഹോള്‍സ്റ്ററി, ബുക്ക്‌ ബൈന്‍ഡിങ്‌, കൈയുറകള്‍, ഷൂസിന്റെ മുകള്‍ഭാഗം തുടങ്ങി പലതിനുമായി ഉപയോഗിച്ചുവരുന്നു. രോമത്തോടുകൂടിയ തുകല്‍ രോമക്കുപ്പായങ്ങളുടെ നിര്‍മാണത്തിന്‌ ഏറ്റവും അനുയോജ്യമായ വസ്‌തുവാണ്‌. ആടിന്റെ ഹൃദയം, കരള്‍, വൃക്ക തുടങ്ങി പല ഭാഗങ്ങളും മനുഷ്യന്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. ചില അന്തഃഗ്രന്ഥികള്‍ക്ക്‌ ഔഷധോപയോഗവുമുണ്ട്‌. ആടിന്റെ ചെറുകുടലിന്‌ അന്താരാഷ്‌ട്ര `സോസേജ്‌' വാണിജ്യത്തില്‍ത്തന്നെ ഒരു പ്രധാനസ്ഥാനമുള്ളതായി കാണാം. ശസ്‌ത്രക്രിയയില്‍ തുന്നലുകള്‍ക്കും തന്തുവാദ്യങ്ങളിലെ തന്തികള്‍ക്കും മറ്റും ആവശ്യമായ `ക്യാറ്റ്‌ഗട്ട്‌' നിര്‍മ്മാണത്തിനും ഇതുപയോഗിക്കപ്പെടുന്നു. `ലനോളിന്‍' എന്നറിയപ്പെടുന്ന രോമക്കൊഴുപ്പ്‌ ഒരു നല്ല ഉപാഞ്‌ജനതൈല (Lubricant)മാണ്‌. ഓയില്‍മെന്റുകളും വാസനദ്രവ്യങ്ങളും ഉണ്ടാക്കുന്നതില്‍ ഈ രോമക്കൊഴുപ്പ്‌ ഒരുപ്രധാന ഘടകമാണ്‌. ആട്ടിന്‍കൊഴുപ്പ്‌ ഭക്ഷ്യസാധനമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടുവരുന്നു. ആട്ടിന്‍ കാഷ്‌ഠം അതേ രൂപത്തിലും മണ്ണിര കമ്പോസ്റ്റാക്കിയും വളമായുപയോഗിക്കുന്നു.

🔹ഔഷധഗുണങ്ങള്‍

ആട്‌ ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളര്‍ത്തുമൃഗമാണ്‌. ആടിന്റെ പാല്‍, മൂത്രം എന്നിവ വിഷചികില്‍സയ്‌ക്ക്‌ ഉപയോഗിക്കാറുണ്ട്‌. ആട്ടിന്‍കൊമ്പ്‌ ആയുര്‍വേദ ഗുളികകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. വാതത്തിന്‌ ആടിന്റെ അസ്ഥികള്‍, കൈകാല്‍ എന്നിവ തിളപ്പിച്ച്‌ ഉപയോഗിക്കുന്നു. ആട്ടിന്‍കുടല്‍, കുടല്‍ സംബന്ധമായ അസുഖങ്ങള്‍ക്ക്‌ മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച്‌ ഉലുവ, കടുക്‌, കൊത്തമല്ലി, അയമോദകം എന്നിവയിട്ട്‌ എണ്ണയില്‍ വരട്ടി കുരുമുളക്‌, മല്ലിപ്പൊടി ചേര്‍ത്ത്‌ പ്രസവിച്ച സ്‌ത്രീകള്‍ക്ക്‌ കൊടുക്കാറുണ്ട്‌.

[courtesy: shaju poulose, saif whatsap group]

ആട്‌ വളര്‍ത്തലും വിവരങ്ങളും....?

മനുഷ്യര്‍ മാംസത്തിനും പാലിനും തുകലിനും വളര്‍ത്തുന്ന മൃഗമാണ്‌ ആട്‌. രോമാവൃതമായ ശരീരമുള്ള ആടുകള്‍ക്ക്‌ നിറം വെള്ള, കറുപ്പ്‌, തവിട്ട്‌ നിറങ്ങളിയിരിക്കും. ചെറിയകൊമ്പുകളും ഇവയ്‌ക്കുണ്ടായിരിക്കും. ആട്‌ ഇരട്ടക്കുളമ്പുള്ള മൃഗമാണ്‌. കാഷ്‌ഠം വളമായി ഉപയോഗിക്കുന്നു.

ജീവിതരീതി
ആടുകള്‍ പൊതുവെ പച്ചില തിന്നാന്‍ ഇഷ്‌ടപ്പെടുന്ന മൃഗമാണ്‌. നനവുള്ള പ്രതലത്തില്‍നിന്നും മാറി നിലത്തുനിന്നും ഉയര്‍ന്ന തടിത്തട്ടുകളിലോ കൂടുകളിലോ ആണ്‌ ആടിനെ പാര്‍പ്പിക്കുന്നത്‌.ആടുകള്‍ പൊതുവെ ശാന്തശീലരാണ്‌. നാടന്‍ ആടുകളുടെ ഒരു പ്രസവത്തില്‍ ഒന്നു മുതല്‍ ചുരുക്കമായി ആറ്‌ വരെ കുട്ടികള്‍ ഉണ്ടാവാനിടയുണ്ട്‌.

ഇനങ്ങള്‍

പ്രമുഖ ആടുവളര്‍ത്തല്‍ രാജ്യങ്ങള്‍ ആസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ്‌. ജമുനാപാരി, ബീറ്റല്‍, മര്‍വാറി, ബാര്‍ബാറി, സുര്‍ത്തി, കണ്ണെയാട്‌, ബംഗാള്‍ ഓസ്‌മനാബാദി, മലബാറി എന്നിവയാണ്‌ ഇന്‍ഡ്യയില്‍ വളര്‍ത്തിവരുന്ന പ്രധാനപ്പെട്ട കോലാടുവര്‍ഗ്ഗങ്ങള്‍. ഇവയില്‍ `മലബാറി' എന്ന വര്‍ഗ്ഗത്തില്‍പെട്ട ആടുകളാണ്‌ കേരളത്തില്‍ ധാരാളമായി കണ്ടുവരുന്നത്‌. ഇവയെ `തലശ്ശേരി ആടു'കള്‍ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകള്‍ ശുദ്ധജനുസില്‍പ്പെട്ടവയല്ല. നൂറ്റാണ്ടുകള്‍ക്കു മുന്‍പ്‌ അറേബ്യന്‍ വാണിജ്യങ്ങളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാര്‍ പ്രദേശങ്ങളിലുണ്ടായിരുന്ന നാടന്‍ ആടുകളും തമ്മില്‍ നടന്ന വര്‍ഗ്ഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവര്‍ഗ്ഗമാണ്‌ ഇവയെന്നു കരുതപ്പെടുന്നു.
കണ്ണെയാടുകള്‍ സാധാരണ തമിഴ്‌നാട്‌-കേരള അതിര്‍ത്തിയില്‍ കണ്ടുവരുന്ന ചെറിയ ഇനമാണ്‌. പ്രതികൂല കാലാവസ്ഥയില്‍ വളരാനുള്ള കഴിവ്‌, ഉയര്‍ന്ന രോഗപ്രതിരോധശേഷി എന്നിവ ഇവയുടെ പ്രത്യേകതയാണ്‌. കറുപ്പുനിറമുള്ള കണ്ണെയാടുകളുടെ ചെവി നീളമില്ലാത്തതും തൂങ്ങിക്കിടക്കുന്നതുമാണ്‌.
അങ്കോറ, കാശ്‌മീരി എന്നീ വര്‍ഗ്ഗം ആടുകളില്‍നിന്നു കമ്പിളിരോമം ശേഖരിച്ചുവരുന്നതിനാല്‍ കാശ്‌മീരിലും മറ്റും കമ്പിളി വ്യവസായം പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌. കാശ്‌മീരിലെ പര്‍വതപ്രാന്തങ്ങളില്‍ കണ്ടുവരുന്ന കാശ്‌മീരി ആടുകള്‍ അവയുടെ കമ്പിളിരോമത്തിനു പ്രസിദ്ധിയാര്‍ജിച്ചവയാണ്‌. അവയില്‍നിന്നും ലഭിക്കുന്ന മൃദുലവും നേര്‍ത്തതുമായ കമ്പിളിരോമം `പഷ്‌മിന' എന്നപേരില്‍ അറിയപ്പെടുന്നു. ഇന്ത്യന്‍ ഇനങ്ങളെക്കൂടാതെ ആംഗ്ലോനെബിയന്‍, ടോഗന്‍ബര്‍ഗ്‌, സാനന്‍, അങ്കോറ തുടങ്ങിയ വിദേശ ഇനങ്ങളെയും പാലിനും മാംസത്തിനും വേണ്ടി വളര്‍ത്തിവരുന്നുണ്ട്‌. ഒരുനല്ല കറവയാടിന്‌ അതുള്‍പ്പെടുന്ന ജനുസ്സിന്റെ ലക്ഷണങ്ങളുണ്ടായിരിക്കണം. ജനുസ്സിനെ ലക്ഷണങ്ങള്‍ക്കനുഗുണമായ വലിപ്പവും ശരീരദൈര്‍ഘ്യവും വലിയ അകിടും ഉത്തമ ലക്ഷണങ്ങളാണ്‌. നല്ല കറവയാടിന്റെ അകിടിനെ ആവരണം ചെയ്യുന്ന ചര്‍മ്മം മൃദുമായിരിക്കും. സ്‌പര്‍ശനത്തില്‍ അകിടീനാകെ മൃദുത്വം അനുഭവപ്പെടും അകിടിലെ സിരകള്‍ സുവ്യക്തമായിരിക്കണം. കൂടാതെ കറവയ്‌ക്കുമുന്‍പ്‌ തടിച്ചുവീര്‍ത്തിരിക്കുന്ന അകിടും മുലക്കാമ്പുകളും കറവയ്‌ക്കുശേഷം ചുക്കിച്ചുളിഞ്ഞുവരികയും വേണം. മുട്ടനാടിനെ സംബന്ധിച്ചും ജനുസ്സിന്റെ ലക്ഷണങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. നല്ല ഓജസ്സും പ്രസരിപ്പും ഉണ്ടാവണം. നീണ്ടു പുഷ്‌ടിയുള്ള ദേഹം, നല്ല ബലവും നീളവുമുള്ള കാലുകള്‍ എന്നിവ നല്ല ലക്ഷണങ്ങളാണ്‌. ഏറ്റവും കൂടുതല്‍ പാല്‍ ലഭിക്കുന്നത്‌ സ്വിറ്റ്‌സര്‍ലന്‍ഡ്‌ സ്വദേശിയായ സാനന്‍ ഇനത്തില്‍നിന്നാണ്‌.കേരളത്തിലെ കാലാവസ്ഥയില്‍ നാടന്‍ ആടുകളും വിവിധഇനം മറുനാടന്‍ ആടുകളും അധിവസിക്കുന്നു.
ചെമ്മരിയാട്‌

ചെമ്മരിയാടുകള്‍ ഓവിസ്‌ എന്ന ജനുസ്സിലും കോലാടുകള്‍ കാപ്ര എന്ന ജനുസ്സിലും ഉള്‍പ്പെടുന്നു. ഈരണ്ടു ജനുസ്സുകളിലും ഒട്ടേറെ സ്‌പീഷിസുണ്ട്‌. താരതമ്യേന കൂടുതല്‍ ശക്തമായ ശരീരഘടനയും ആണാടുകളില്‍ താടിരോമത്തിന്റെ അഭാവവുമാണ്‌ ചെമ്മരിയാടിന്റെ സവിശേഷതകള്‍. ഇന്ത്യന്‍ ചെമ്മരിയാടുകള്‍ ഓവിസ്‌ ബറെല്‍, ഓവിസ്‌ ബ്ലാന്‍ഫോര്‍ഡി എന്നി ഇനങ്ങളാണ്‌. സാങ്കേതികമായി ഓവിസ്‌ പോളി (Ovis polil) എന്നറിയപ്പെടുന്ന പാമീര്‍ ചെമ്മരിയാടുകളെയാണ്‌ ഏറ്റവും നല്ല സ്‌പീഷിസ്‌ ആയി കരുതിപ്പോരുന്നത്‌.

കേരളത്തിലെ നാടന്‍ ഇനങ്ങള്‍

മലബാറി

കേരളത്തില്‍ മലപ്പുറം കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളില്‍ കാണുന്ന നാടന്‍ ഇനമാണ്‌ മലബാറി. അറബിആടുകളും കേരളത്തിലെ ആടുകളും ചേര്‍ന്നു രൂപപ്പെട്ട തനത്‌ ജനുസ്സാണിത്‌.

അട്ടപ്പാടി കറുത്താട്‌ (Attapady black)

അട്ടപ്പാടി ഭാഗത്തെ ആദിവാസികളുടെ കൈവശമുള്ള തനത്‌ ജനുസ്സ്‌. മിക്കവാറും കറുത്തനിറം.

ജംനാപാരി

ഈ ഇനം ഇന്‍ഡ്യയുടെ അന്തസ്സ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഉത്തര്‍പ്രദേശമാണ്‌ ജംനാപാരിയുടെ ജന്മസ്ഥലം. ഇന്ന്‌ ഇന്‍ഡ്യയില്‍ ലഭ്യമായതില്‍വച്ച്‌ ഏറ്റവും വലിപ്പം വയ്‌ക്കുന്ന ആട്‌ ഇനമാണ്‌ ഇത്‌. യമുനാ നദിയുടെ തീരങ്ങളില്‍ കാണപ്പെടുന്ന മാലാഖപോലുള്ള ആട്‌ എന്നാണ്‌ ഇവയുടെ പേരിന്റെ അര്‍ത്ഥം. നീളമുള്ള ചെവി, കഴുത്ത്‌, റോമന്‍ മൂക്ക്‌, തുടയുടെ ഭാഗത്തെ നീളം കൂടിയ രോമം എന്നിവ ഇത്തരം ആടിന്റെ പ്രത്യേതകളാണ്‌. കൂടാതെ ഇത്തരം ആടുകളുടെ കീഴ്‌താടിക്ക്‌ മേല്‍താടിയെക്കാള്‍ നീളം കൂടുതല്‍ ഉണ്ടാകും. ഒന്നരവയസ്സായാല്‍ ആദ്യത്തെ പ്രസവം. 85 ശതമാനം വരെ പ്രസവങ്ങളില്‍ ഒരു കുട്ടിയേ കാണൂ. എങ്കിലും വളരെ അപൂര്‍വ്വമായി മാത്രം രണ്ട്‌ കുട്ടികള്‍ വരെ കാണും. ആറ്‌ മാസമാണ്‌ കറവക്കാലം. പെണ്ണാടിന്‌ 60 കിലോ മുതല്‍ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ്‌ 2 ലിറ്റര്‍ മുതല്‍ 3 ലിറ്റര്‍ വരെയാണെങ്കിലും 4 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന ആടുകളും ഉണ്ട്‌. പ്രായപൂര്‍ത്തിയായ മുട്ടനാടിന്‌ 80 കിലോ മുതല്‍ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തില്‍ വളരെയധികം ജംനാപാരി ആടുകളെ വളര്‍ത്തുന്നുണ്ട്‌.

സിരോഹരി

രാജസ്ഥാന്റെ കരുത്തനായ ആട്‌ എന്നാണ്‌ ഈ ഇനങ്ങള്‍ അറിയപ്പെടുന്നത്‌. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ്‌ ഈ ആടിന്റെ ജന്മസ്ഥലം എങ്കിലും ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലും ഇതിനെ കാണാന്‍ കഴിയും ശരാശരി വലിപ്പം ഉള്ള ഇനമാണ്‌ ഇത്‌. പ്രായപൂര്‍ത്തിയായ മുട്ടനാടിന്‌ ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന്‌ 25 കിലോ തൂക്കവുമുണ്ടാകും. തവിട്ട്‌ നിറമാണ്‌ സാധാരണ ഇത്തരം ആടുകള്‍ക്കുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികള്‍ ആയിരിക്കും കാണുന്നത്‌. മിക്കവാറും ആടുകള്‍ക്കും കഴുത്തില്‍ ``കിങ്ങിണി'' ഉണ്ടായിരിക്കും. 18 സെന്റീമീറ്റര്‍ വരെ നീളമുള്ള ചെവികള്‍ പരന്നതും തൂങ്ങിനില്‍ക്കുന്നവയുമാണ്‌. ചെറുതും വളഞ്ഞതുമായ കൊമ്പാണ്‌ ഇത്തരം ആടുകള്‍ക്കുള്ളത്‌. വാല്‍ചെറുതും മുകളിലേക്ക്‌ വളഞ്ഞതുമാണ്‌. 90 ശതമാനം പ്രസവത്തിലും ഒരു കുട്ടിയായിരിക്കും ഉണ്ടാകുക. 9 ശതമാനം പ്രസവങ്ങളില്‍ 2 കുട്ടികളും ഉണ്ടാകാറുണ്ട്‌. കറവ ശരാശരി ആറുമാസമാണ്‌. ദിവസവും ഏകദേശം ഒന്നര ലിറ്റര്‍ വരെ പാല്‍ ലഭിക്കാറുണ്ട്‌. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ്‌ ഈ ജനുസ്സില്‍പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.

ബീറ്റല്‍

പഞ്ചാബ്‌, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ കണ്ടുവരുന്ന ഈ ഇനം ആടുകള്‍ ഇന്‍ഡ്യയിലെ ഏറ്റവും മുന്തിയ ഇനമെന്നു പറയപ്പെടുന്നു. ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്‌, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ്‌ എന്നിങ്ങനെ പല കാര്യങ്ങളിലും മുന്‍പില്‍ നില്‍ക്കുന്ന ആടിനമാണിത്‌. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്‌, ചെറിയ വാല്‍ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്‌. പ്രായപൂര്‍ത്തിയായ മുട്ടനാടിന്‌ 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന്‌ 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തില്‍പ്പെട്ട ആടില്‍ നിന്നും പ്രതിദിനം രണ്ടര ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്നുണ്ട്‌. 41 ശതമാനം പ്രസവത്തില്‍ ഇരട്ടക്കുട്ടികളും, 52 ശതമാനം മൂന്ന്‌ കുട്ടികളും 7 ശതമാനം നാലുകുട്ടികളും ഒരുപ്രസവത്തില്‍ ഉണ്ടാകാറുണ്ട്‌. കറുപ്പ്‌, തവിട്ട്‌, കറുത്തനിറത്തില്‍ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തില്‍ ബീറ്റില്‍ ആടുകളെ കാണാന്‍ കഴിയും.

ജര്‍ക്കാന

ബീറ്റില്‍ ഇനത്തിനോട്‌ വളരെയധികം സാദൃശ്യമുള്ള ഇത്‌ ആടുകളിലെ ജഴ്‌സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ `അല്‍വാര്‍' ജില്ലയിലാണ്‌ കണ്ടുവരുന്നത്‌.
നല്ല രോഗപ്രതിരോധശേഷി, ഏത്‌ കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ്‌ എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌. നീളമുള്ള ചെവിയാണ്‌ ഈ ഇനത്തിനുള്ളതെങ്കിലും ചില കര്‍ഷകര്‍ ചെവിയുടെ നീളം മുറിയ്‌ക്കാറുണ്ട്‌. മുലക്കാമ്പുകള്‍ കൂര്‍ത്ത ആകൃതിയിലുള്ളതാണ്‌. ദിനംപ്രതി നാല്‌ ലിറ്റര്‍ വരെ പാല്‍ നല്‌കുന്ന ആടുകള്‍ ഉണ്ടെങ്കിലും ശരാശരി പാലുല്‍പാദനം രണ്ടരലിറ്ററാണ്‌. കറുത്തനിറത്തില്‍ മുഖത്തും താടിയിലമുള്ള വെള്ളപ്പാടുകള്‍ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

മാര്‍വാറി

രാജസ്ഥാനിലെ ``മാര്‍വാര്‍'' ജില്ലയാണ്‌ സ്വദേശം. തവിട്ടു നിറത്തിലോ കറുപ്പു നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്‌. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയില്‍ എല്ലാറ്റിനും താടിരോമങ്ങള്‍ ഉണ്ട്‌. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്‌, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേതകളാണ്‌. മുട്ടനാടിന്‌ ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന്‌ 25 കിലോഗ്രാം തൂക്കവും ഉണ്ടാകും. ഒരുദിവസം ഒരുലിറ്റര്‍ പാല്‍ ആണ്‌ ശരാശരി ലഭിക്കുന്നത്‌. പ്രസവത്തില്‍ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക. 

[courtesy: shaju poulose, saif group ]

പാവൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ?

കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്.

നടീൽ സമയം :
മെയ്‌ -ആഗസ്റ്റ്‌   സെപ്റ്റംബർ -ഡിസംബർ  ജനുവരി -മാർച്ച്‌

ഇനങ്ങൾ :
പ്രിയ -നീണ്ട പച്ചനിറത്തിലുള്ള കായ്കൾ.കായുടെ അഗ്രഭാഗത്തിന് വെള്ളനിരമാണ്.

പ്രിയങ്ക - വെളുത്ത വലിപ്പമുള്ളതും പരന്ന മുള്ള്കളുള്ള തുമായ  കായ്കൾ .

പ്രീതി - ഇടത്തരം നീളമുള്ളതും മുള്ളുകൾ ഉള്ളതുമായ ഇവയുടെ നിറം വെള്ളയാണ് .

വിത്തും നടീൽ രീതിയും

പാവലിന് ഒരു സെന്റിന് 20-25 ഗ്രാം വിത്ത് മതിയാകും.ചാക്കിലാണ് നടുന്നതെങ്കിൽ ഒരു ചാക്കിൽ 2-3 വിത്തുകൾ നടാം .നടുന്നതിന് തലേ ദിവസം നനഞ്ഞ കോട്ടൻ തുണിയിൽ പൊതിഞ്ഞു വച്ചിരുന്നാൽ പെട്ടന്ന് മുള പൊട്ടും.കോഴികളുടെ ശല്യമുള്ള സ്ഥലങ്ങളിൽ തേക്കിലയിലോ വട്ടയിലയിലോ കുംബിള് കുത്തി മണ്ണ് നിറച്ചു നട്ടുമുളപ്പിച്ചതിന് ശേഷം ഇലയോടുകൂടി നടാനുദ്ദെശിക്കുന്ന സ്ഥലത്ത് നടാം.ഇങ്ങനെ ചെയ്‌താൽസാധാരണ പ്ലാസ്റ്റിക്‌ കവറുകളിൽ മുളപ്പിച്ചു   മാറ്റി നടുമ്പോൾ വേരുകൾക്ക് സംഭവിക്കുന്ന ക്ഷതം കുറവായിരിക്കും.നടുന്നതിന് മുൻപ് തടത്തിൽ ഓരോ പിടി എല്ലുപൊടിയും ചാണക പ്പൊടിയും ഇട്ടു മണ്ണ് നല്ലതുപോലെ ഇളക്കണം .

വള്ളി വീശി തുടങ്ങുമ്പോൾ മുതൽ ആഴ്ചയിൽ ഒരിക്കൽ വേപ്പെണ്ണ ആവണക്കെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുന്നത് നീരൂറ്റി കുടിക്കുന്ന പ്രധാനപെട്ട കീടങ്ങളായ പച്ചത്തുള്ളൻ മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചകൾ എന്നിവയിൽ നിന്നും ചെടികളെ സംരക്ഷിക്കാം .

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തയാറാക്കുന്ന വിധം.

80 മില്ലി വേപ്പെണ്ണയും 20 മില്ലി ആവണക്കെണ്ണയും നല്ലത് പോലെ മിക്സ്‌ ചെയ്യുക .ഇതിലേക്ക് 6ഗ്രാം ബാർസോപ്പ് കുറച്ചു ചെറിയ ചൂടുവെള്ളത്തിൽ നന്നായി അലിയിച്ചതിനു ശേഷം ഒഴിച്ച് നന്നായി ഇളക്കുക.ശ്രെദ്ധിക്കുക എണ്ണയിലോട്ട്  വേണം സോപ്പ് ലായനി ഒഴിക്കാൻ തിരിച്ചാവരുത് .തിരിച്ചായാൽ എണ്ണ മുകളിൽ പാടപോലെ കിടക്കുകയെ ഉള്ളു.ഇങ്ങനെ തയ്യാറാക്കിയ ലായനിയിൽ ആറിരട്ടി വെള്ളം ചേർത്ത് നേർപ്പിക്കുക .ഒരു 100 ഗ്രാം വെളുത്തുള്ളി നല്ലതുപോലെ അരച്ച് അരിച്ചു തയാറാക്കിയ ലായനിയിൽ ചേർത്ത് സ്പ്രി ചെയ്യാൻ ഉപയോഗിക്കാം .കഴിയുന്നതും രാവിലെയോ വൈകുന്നെരങ്ങളിലോ വേണം സ്പ്രേ ചെയ്യണ്ടത്.

പൂ പിടിക്കാൻ തുടങ്ങുമ്പോൾ തന്നെ പേപ്പർ കൊണ്ട് കവർ ചെയ്യുനതു കയ്കളെ ആക്രമിക്കുന്ന കായീച്ചകളിൽ നിന്ന് കായ്കളെ സംരക്ഷിക്കാൻ സഹായിക്കും.ആഴ്ചയിലൊരിക്കൽ ജൈവ സ്ലറി ഒഴിച്ചുകൊടുക്കുനത് ധാരാളം കായ്കലുണ്ടാവാൻ സഹായിക്കും.

ജൈവ സ്ലറി തയ്യാറാക്കുന്ന വിധം.

100 ഗ്രാം വീതം കപ്പലണ്ടി പിന്നാക്ക് ,വേപ്പിൻ പിന്നാക്ക് ,പച്ചചാണകം 200 ഗ്രാം എല്ലുപൊടി ഒരുപിടി ചാരം എന്നിവ ഒരു ബക്കറ്റിൽ 10 ലിറ്റർ വെള്ളമൊഴിച്ച് 4-5 ദിവസം വരെ പുളിക്കുവാൻ അനുവദിക്കുക .ദിവസവും ഇളക്കണം .ഇതിന്റെ തെളിവെള്ളം നാലിരട്ടി വെള്ളവും ചേർത്ത് ഒരു താദത്തിനു ഒരു ലിറ്റർ എന്നാ തോതിൽ ആഴ്ച്ചയില്ൽ ഒരു പ്രാവശ്യം ഒഴിച്ച് കൊടുക്കണം.

   കാർഷികം പച്ചക്കറി

[Courtesy: shaju poulose, saif agri group ]

വാകവരാല്‍ കൃഷി ചെയ്യാം ?

ശുദ്ധജല മത്സ്യങ്ങളില്‍ കേരളീയര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഒരു മത്സ്യമാണ് വാകവരാല്‍. എന്നാല്‍, പല കാരണങ്ങള്‍ കൊണ്ടും വാകവരാലിന്റെ ലഭ്യത പ്രശ്‌നമാണ്.

വാല്‍ചിറകില്‍ ഒരു പീലിക്കണ്ണും, മുതുക് ഭാഗത്ത് ഇരുണ്ട തവിട്ട് നിറമോ ചാരനിറം കലര്‍ന്ന പച്ച നിറമോ ആയിരിക്കും വാകവരാലിന്. ശരീരത്തിന്റെ ഇരുഭാഗങ്ങളിലും 5-6 കറുത്ത പൊട്ടുകള്‍ കാണപ്പെടുന്നു. ഈ പൊട്ടുകള്‍ വാല്‍ചിറകിലും ഏനല്‍ ചിറകിലും വെളുത്തതായിരിക്കും. ജീവിക്കുന്ന പരിസരം അനുസരിച്ച് നേരിയ നിറവ്യത്യാസം- ഈ സ്വഭാവ വിശേഷങ്ങള്‍ വാകവരാലിനു സ്വന്തം.

വരാലുകള്‍ 5 തരം
1.സാധാരണ വരാല്‍
2.ചേറുമീന്‍
3.പുള്ളിവരാല്‍
4.വട്ടാന്‍ (വട്ടൂന്‍)

5.വാകവരാല്‍ എന്നിവയാണവ. ഇവയില്‍ ഏറ്റവും വലുതും അപൂര്‍വ്വവും വാകവരാലാണ്. സാധാരണ വരാല്‍ 90 സെ.മീ വളരുമ്പോള്‍ വാകവരാല്‍ 120 സെ.മീ. വരെ വളരുന്നു; 8-10 കിലോഗ്രാം തൂക്കവും വയ്ക്കും. വാകവരാല്‍ ഒരു മാംസഭുക്കാണ്. മത്സ്യങ്ങള്‍, തവളക്കുഞ്ഞുങ്ങള്‍, ജലഷഡ്പദങ്ങള്‍, ഒച്ചുകള്‍, കൂത്താടികള്‍, മത്സ്യമുട്ടകള്‍ മുതലായവയാണ് പ്രധാനാഹാരം. ഒരു വര്‍ഷം കഴിയുമ്പോള്‍ പ്രായപൂര്‍ത്തിയാകുന്നു. ആണ്‍-പെണ്‍ വ്യത്യാസമുണ്ട്.

വാകവരാല്‍ കൃഷി :-
മറ്റു വരാലുകളെ അപേക്ഷിച്ച് വാകവരാലിന്റെ വലിപ്പക്കൂടുതല്‍, രുചിരാജന്‍ എന്ന കല്‍പിതപദവി, ഉന്നത പോഷകമൂല്യം, വിശിഷ്യാ, ഉയര്‍ന്ന അളവിലുള്ള മാംസ്യസാന്നിദ്ധ്യം, സാമ്പത്തിക മേന്മ, പ്രേരിതപ്രജനനം വഴി കുഞ്ഞുത്പാദനം സാധ്യമാക്കുമെന്ന കണ്ടുപിടുത്തം എന്നീ കാരണങ്ങളാല്‍ വരാല്‍ കൃഷി ആകര്‍ഷണീയമായി തീര്‍ന്നിരിക്കുന്നു. തമ്മില്‍ ഭക്ഷിക്കുന്ന ശീലം, പ്രത്യേക ആഹാരശീലം, മത്സ്യകുഞ്ഞു ലഭ്യതാ പ്രശ്‌നങ്ങള്‍ മുതലായവയാല്‍ വാകവരാല്‍ കൃഷി വ്യാപകമല്ല. എന്നാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആണെങ്കില്‍ പോലും ഹോര്‍മോണ്‍ 
കുത്തിവച്ച് പ്രേരിതപ്രജനനം നടത്തി വരാലിനെ മുട്ടയിടീക്കാം എന്ന് തെളിയിച്ചതോടെ ദീര്‍ഘനാളായി വരാല്‍ കൃഷിക്കായി കൊതിച്ചിരുന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷയേകുന്നു.

ശിശുപരിപാലനം ഉള്ള ഈ മത്സ്യം മാര്‍ച്ച് മുതല്‍ ജൂണ്‍മാസം വരെയും, ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ മാസം വരെയും ഇണചേരുന്നു. ഒരാണിന് ഒരു പെണ്‍ എന്ന തോതില്‍ ഇണ ചേരുന്നതിന് മുന്നോടിയായി അനുയോജ്യമായതും ജലസസ്യങ്ങള്‍ നിറഞ്ഞതുമായ ഒരു പ്രദേശം തെരഞ്ഞെടുത്ത് അവിടെ ജലസസ്യങ്ങളുടെ ഇടയില്‍ പായലുകള്‍, ജലസസ്യങ്ങള്‍ മുതലായവ ഉപയോഗിച്ച് ഒരു കൂടുണ്ടാക്കുന്നു.
ഈ കൂട്ടിലാണ് പെണ്‍ മത്സ്യം മുട്ടയിടുന്നത്. അതോടൊപ്പം തന്നെ ആണ്‍ മത്സ്യം മുട്ടയിലേക്കു ബീജസ്രവണം നടത്തി അവയില്‍ ബീജസങ്കലനം നടത്തുന്നു- ഇങ്ങനെ 500 മുട്ടകള്‍ വരെ പെണ്‍മത്സ്യം കൂട്ടില്‍ നിക്ഷേപിക്കുന്നു.

മാതാപിതാക്കള്‍ മുട്ടയ്ക്കു കാവല്‍ നില്‍ക്കുന്നു. 2-4 ദിവസം കൊണ്ട് ബീജസങ്കലനം നടന്ന മുട്ടകള്‍ വിരിഞ്ഞ് സ്വര്‍ണ്ണവര്‍ണ്ണവും കടും ചുവപ്പും കലര്‍ന്ന നിറമുള്ള കുഞ്ഞുങ്ങള്‍ പുറത്തു വരുന്നു. കുഞ്ഞുങ്ങളൊടൊപ്പം അകമ്പടിസേവിച്ചും സംരക്ഷിച്ചും കൊണ്ട് മാതാപിതാക്കള്‍ അവരെ 10 സെ.മീ ആകും വരെ പരിപാലിക്കുന്നു. അപ്പോള്‍ കുഞ്ഞുങ്ങള്‍ ജലോപരിതലത്തില്‍ നിന്നും ചെറുമത്സ്യങ്ങള്‍, മത്സ്യമുട്ടകള്‍, വാല്‍മാക്രി, കൂത്താടികള്‍, ജലഷഡ്പദങ്ങള്‍, ലാര്‍വകള്‍ എന്നിവ ഭക്ഷിക്കുന്നു.

ക്രമേണ അവ സ്വതന്ത്രമാകുന്നു. വളരുംതോറും സ്വര്‍ണ്ണവര്‍ണ്ണം കുറഞ്ഞുകുറഞ്ഞ് ശരീരത്തില്‍ കറുപ്പു നിറം വ്യാപിക്കുകയും 25 സെ.മീ. വലിപ്പമാകുമ്പോള്‍ പാര്‍ശ്വഭാഗത്തില്‍ വീതിയില്‍ നെടുനീളത്തില്‍ ഒരു സ്വര്‍ണ്ണവര മാത്രം അവശേഷിക്കുകയും ചെയ്യുന്നു.

മേയ്-ജൂണ്‍ മാസങ്ങളിലും ഡിസംബറിലും കുളങ്ങളിലോ മറ്റോ നിന്ന് 10 സെ.മീ.വളര്‍ച്ചയെത്തിയ കുഞ്ഞുങ്ങളെ ശേഖരിച്ച് വളര്‍ത്തുകുളത്തില്‍ നിക്ഷേപിച്ചു വളര്‍ത്താം. വാലിലെ മയില്‍പ്പീലി കണ്ണുനോക്കി വാകവരാല്‍ കുഞ്ഞുങ്ങളെ തിരിച്ചറിയാം.

സ്റ്റോക്കിംഗിന് ഒന്നുരണ്ടു മാസം മുന്‍പ് വരാല്‍ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന കുളത്തില്‍ (വിസ്തൃതി, കുഞ്ഞുങ്ങളുടെ എണ്ണം ഇവ കണക്കാക്കി) ഏതാനും ജോഡി തിലാപിയയെ വിടുക. അവ വളര്‍ന്ന് മുട്ടയിട്ട് കുളത്തില്‍ തിലാപിയ കുഞ്ഞുങ്ങള്‍ നിറയുന്നു.

അപ്പോള്‍ ഒരു സെന്റിന് 60-80 വരാല്‍ കുഞ്ഞുങ്ങളെ ഈ കണക്കില്‍ കുളത്തില്‍ വിടുക. അവയ്ക്ക് തിലാപിയ കുഞ്ഞുങ്ങളെ കഴിച്ചുവളരാം. കുളത്തിന് വളരെ കൂടുതല്‍ ആഴംവേണ്ട, 75 സെ.മീ- 90 സെ.മീ മതി.

ആദ്യഘട്ടത്തില്‍ കുഞ്ഞുങ്ങള്‍ക്ക് കൊതുകു കൂത്താടികള്‍, മത്സ്യപ്പൊടി (ഊപ്പമീന്‍, ചെറുമത്സ്യങ്ങള്‍, കക്ക ഇറച്ചി തുടങ്ങിയവ ഉപ്പില്ലാതെ ഉണക്കിപ്പൊടിച്ചത്) ചെമ്മീന്‍ പൊടി, മണ്ണിരനുറുക്ക്, ഇവയില്‍ ചിലത് സൗകര്യാനുസൃതം നല്‍കാം. തീറ്റയോടൊപ്പം അമിനോമിന്‍/അഗ്രിമിന്‍/കാല്‍സിമിന്‍-ഡി ഇവയില്‍ ഏതെങ്കിലും ഒന്ന് ഒരു ടീസ്പൂണ്‍ വരെ ചേര്‍ത്തു നല്‍കാം.

വളരുന്ന മുറയ്ക്ക് മത്സ്യങ്ങള്‍, ചെറുതവളകള്‍, ഒച്ചുകള്‍, പട്ടുനൂല്‍പുഴു, കക്ക ഇറച്ചി, ഉപ്പില്ലാത്ത ഉണക്കമത്സ്യം, ചെറിയതോതില്‍ കോഴിക്കുടല്‍ എന്നിവ നല്‍കാം. ഒരു സെന്റ് കുളത്തിലേക്ക് 100-200 ഗ്രാം തീറ്റ വരെ നല്‍കാം.

ജീവനുള്ള ഇരയാണ് ഇതിനിഷ്ടം. ആകയാല്‍ ഗപ്പികുഞ്ഞുങ്ങള്‍, ഊപ്പമീന്‍, കൊതുകുകൂത്താടി എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തുക. ഗപ്പി, കൂത്താടി, തിലാപിയകുഞ്ഞുങ്ങള്‍ ഇവ മറ്റൊരു കുളത്തില്‍ കൃഷി ചെയ്തും മറ്റൊരു ഊപ്പമീന്‍ സമീപജലാശയത്തില്‍ നിന്നും ശേഖരിച്ചും നല്‍കാം.
മഴക്കാലത്ത് അടുത്ത കുളത്തിലേക്കു രക്ഷപ്പെടാതിരിക്കാന്‍ വല കൊണ്ട് മൂടുക.

ആറുമാസത്തോളം തീറ്റനല്‍കി 7-8 മാസം പ്രായമാകുമ്പോള്‍ വിളവെടുക്കാം. ചേറില്‍ ഒളിച്ചിരിക്കുന്ന സ്വഭാവമുള്ളതിനാല്‍ വെള്ളം വറ്റിച്ചു പിടിക്കുന്നതാണ് മുഴുവന്‍ വരാലും കിട്ടാന്‍ മാര്‍ഗം. അന്തരീക്ഷവായുവും ശ്വസിക്കുന്നതിനാല്‍ വെള്ളം അല്പം മലിനമായാലും പ്രശ്‌നമില്ല.

പരിപാലന മുറകള്‍ക്കനുസൃതമായി, ഒരു ഹെക്ടറില്‍ നിന്നും 4 ടണ്‍ വരെ വിളവ് കിട്ടുന്നു.

[Courtesy: shaju poulose, saife agri group]

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !


That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !