സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ; ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ
വിശദാംശങ്ങൾ വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം രജിസ്റ്റർ ചെയ്യുക.
ഈ സൗജന്യ പരിശീലനം തൃശൂർ ജില്ലയിൽ നിന്നുള്ള വീട്ടമ്മമാർ, വനിതാ കർഷകർ, സ്ത്രീ സംരംഭകർ, കുടുംബശ്രീ പ്രവർത്തകർ, താല്പര്യമുള്ള വിദ്യാർത്ഥിനികൾ എന്നിവരെ മാത്രം ഉദ്ദേശിച്ചുള്ളതാണ്. പ്രായപരിധി ഇല്ല. വിഷയത്തിൽ താല്പര്യമുള്ളവർ മാത്രം രജിസ്റ്റർ ചെയ്യുക.ആദ്യം രജിസ്റ്റർ ചെയ്യുന്ന 60 പേർക്ക് മാത്രമേ ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ.
പരിശീലന തിയതി : 10 മാർച്ച്, 2023 (ആദ്യ ബാച്ച്), 13 മാർച്ച്, 2023 (രണ്ടാമത്തെ ബാച്ച്)
പരിശീലന വേദി : വെള്ളാനിക്കര ( വിശദാംശങ്ങൾ പിന്നീട് അറിയിക്കുന്നതാണ് )
താമസസൗകര്യം : പോയിവരാൻ സാധിക്കുന്നവർ മാത്രമേ രജിസ്റ്റർ ചെയ്യേണ്ടതുള്ളൂ.
രാവിലെ 9.30 മുതല്‍ 5 വരെ തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.
ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രം പങ്കെടുക്കുക
താല്പര്യം ഉള്ളവരും മുഴുവനായി പങ്കെടുക്കാൻ സാധിക്കും എന്ന് ഉറപ്പുള്ളവരും മാത്രം രജിസ്റ്റർ ചെയ്യുക, മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുത്താതിരിക്കുക. പേര്, വിലാസം, വാട്സാപ്പ് നമ്പർ, ഇമെയിൽ എന്നിവ കൃത്യമായി രേഖപ്പെടുത്തി എന്ന് സ്വയം ഉറപ്പു വരുത്തേണ്ടതാണ് . ഈ പരിശീലനത്തെ സംബന്ധിച്ച അന്തിമ തീരുമാനം സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റേത് മാത്രമായിരിക്കും.
രജിസ്ട്രേഷൻ ഫോറം
ലിങ്ക് :https://forms.gle/arX4chBb5xzaf5Dq8
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ