വീട്ടില്‍ തന്നെ നട്ടുവളര്‍ത്തി ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കുവാന്‍ പ്രത്യേക സ്വാദാണ്. മാത്രമല്ലാ, നമുക്ക് ആത്മസംതൃപ്തിയുണ്ടാവുകയും ചെയ്യും. വീട്ടില്‍ വളരെ എളുപ്പം നട്ടുവളര്‍ത്താവുന്ന നാലു പച്ചക്കറികള്‍ ഇതാ;
തക്കാളി: എല്ലാ പച്ചക്കറിത്തോട്ടങ്ങളിലും കണ്ടുവരുന്നതാണ് തക്കാളി. ഇവ നട്ടുവളര്‍ത്തുവാന്‍ വളരെ എളുപ്പമാണ്. തക്കാളക്കുരുക്കള് പാകുമ്പോള്‍ കൂടുതലെണ്ണം ഒരുമിച്ചിടരുത്. സ്ഥലക്കുറവു മൂലം ഇവയുടെ വളര്‍ച്ച മുരടിക്കും. മണ്ണിന്റെ നിരപ്പില്‍ നിന്നും നാലഞ്ചു മില്ലീമീറ്റര്‍ താഴെയാണ് ഇവ പാകേണ്ടത്. കൂടുതല്‍ അടിയിലേക്കു പോയാല്‍ ഇവ മുളച്ചുവരില്ല.
കുരു പാകിക്കഴിഞ്ഞാല്‍ വെള്ളം തളിച്ചുകൊടുക്കുവാനേ പാടുള്ളു. കൂടുതല്‍ നനവായാല് കുരുക്കള്‍ ചീഞ്ഞുപോകും. മുളച്ചുപൊന്തിയ ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് നനച്ചുകൊടുക്കാം.
വെളുത്തുള്ളി: പച്ചക്കറിത്തോട്ടത്തില്‍ വളര്‍ത്തിയാല്‍ നല്ല മണമുണ്ടാകുക മാത്രമല്ലാ, പച്ചക്കറിത്തോട്ടത്തിലെ കീടങ്ങളെ നശിപ്പിക്കാനും ഇവയ്ക്കു കഴിയും. ഇവ മണ്ണിനടിയിലേക്ക് വളര്ന്നിറങ്ങുന്നതു കൊണ്ട് ഓരോന്നും കുറച്ച് അകലമിട്ടു വേണം നടാന്‍. ഇവയ്ക്ക് വളരാന്‍ നല്ല സൂര്യപ്രകാശം വേണം. ഇവയുടെ വളര്‍ച്ചക്ക് വെള്ളം നല്ലപോലെ വേണം. എന്നാല്‍ മണ്ണില്‍ വെള്ളം കെട്ടിനില്‍ക്കാനും പാടില്ല. വെളുത്തുണ്ണി നട്ടുവളര്‍ത്തുന്ന മണ്ണിന്റെ കൂടെ അല്പം മണലും കലര്‍ത്തിയാല്‍ വെള്ളം കെട്ടിനില്‍ക്കില്ല.
മത്തങ്ങ: പച്ചക്കറിത്തോട്ടത്തെ സമ്പന്നമാക്കാന്‍ മത്തങ്ങ കൃഷി ചെയ്യാം. ചൂടുള്ള കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചക്ക് നല്ലത്. ഇവരുടെ കുരുക്കള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ കൂടിയും മുളച്ചു വരും. പടര്‍ന്നു കയറുന്ന വള്ളികളായാണ് ഇവയുടെ വളര്‍ച്ച. അതുകൊണ്ട് മരങ്ങള്‍ക്കു ചുവട്ടിലോ അല്ലെങ്കില്‍ പന്തലിട്ടു കൊടുത്തോ ഇവ വളര്‍ത്താം. മത്തന്റെ തളിലിരകളും തിന്നാല്‍ സാധിക്കും. മധുരമുള്ള പച്ചക്കറിയായതുകൊണ്ട് മത്തനില്‍ കീടാണുബാധയുണ്ടാകാന് സാധ്യത കൂടുതലാണ്.
പയര്‍: പച്ചക്കറിത്തോട്ടത്തിലെ സാധാരണ അംഗമാണ്. ഇവയും വള്ളികളായാണ് പടര്‍ന്നുകയറുക. തണലാണ് പയറിന്റെ വളര്‍ച്ചക്ക് നല്ലത്. ഇവയുടെ വേരില്‍ നിന്നുള്ള നൈട്രജന്‍ മണ്ണിനെ സമ്പുഷ്ടമാക്കുന്നത് കൊണ്ട് പയര്‍ നടന്ന മണ്ണില്‍ മറ്റു പച്ചക്കറികളും എളുപ്പം വളരും.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ