അമിനോ പ്ലസ്സിന്റെ ഗുണങ്ങളെന്താണ്? ഇത് എവിടെ കിട്ടും?
ജീവഹോര്‍മോണാണ് 'അമിനോ പ്ലസ്'. ചെടികള്‍ യഥാസമയം പൂക്കാനും കായ്ക്കാനും പ്രേരകമാണിത്. കടല്‍മീനായ മത്തി പുളിപ്പിച്ചാണ് ഇത് തയ്യാറാക്കുന്നത്. സസ്യവളര്‍ച്ച വേഗത്തിലാക്കാനുള്ള സൂക്ഷ്മമൂലകങ്ങളും സൂക്ഷ്മാണുക്കളും കീടങ്ങളെ അകറ്റിനിര്‍ത്താനുള്ള ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ചെടികള്‍ക്ക് നാലിലപ്പരുവമാകുമ്പോള്‍ ഇത് പ്രയോഗിച്ചുതുടങ്ങാം. 15 ദിവസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ ചെടികളുടെ ഇലയിലും തണ്ടിലുമൊക്കെ തളിക്കാം.
എറണാകുളം ഞാറക്കല്‍ സി.എം.എഫ്.ആര്‍.ഐ. ആണ് ഇത് തയ്യാറാക്കിയത്. 200 മില്ലി ലിറ്റര്‍ കുപ്പിയൊന്നിന് 40 രൂപ വില.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842492450.
വീട്ടിലും മറ്റും തയ്യാറാക്കാവുന്ന ഫിഷ് അമിനോ ആസിഡ് പോലുള്ള ജൈവ മിശ്രിതങ്ങളുടെ സമാനസ്വഭാവമുള്ളതാണിത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ