പാലക്കാട് : ജില്ലയിലെ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയുടെ ഭാഗമായി മത്സ്യകൃഷി പദ്ധതിയിലേക്ക് എസ്.സി, എസ്.ടി വനിതകള്‍ക്കും പൊതുവിഭാഗകാര്‍ക്കും അപേക്ഷിക്കാം. ബയോഫ്‌ലോക്ക് യൂണിറ്റ്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം യൂണിറ്റ്, അലങ്കാര മത്സ്യകൃഷി യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. പൊതുവിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40 ശതമാനവും എസ്.സി, എസ്.ടി
വനിതാ വിഭാഗങ്ങള്‍ക്ക് 60 ശതമാനം യൂണിറ്റ് കോസ്റ്റ് നിരക്കില്‍ സബ്‌സിഡി ലഭിക്കും. ജൂലൈ 25 നകം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി കലക്ടറുടെ ഓഫീസില്‍ നേരിട്ടോ ddfpkd@gmail.com ലോ നല്‍കാം. അതത് പഞ്ചായത്തിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ മുഖേനയും അപേക്ഷ നല്‍കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ