P എം. കിസാന് സമ്മാന് നിധി ഗുണഭോക്താക്കളായ കര്ഷകര്ക്ക് ഭൂമി സംബന്ധമായ വിവരങ്ങള്, ഇ-കെ.വൈ.സി എന്നിവ ചേര്ക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബര് 30 വരെ നീട്ടി. പി.എം. കിസാന് പോര്ട്ടല് മുഖേനയോ അക്ഷയ, ഡിജിറ്റല് സേവനകേന്ദ്രങ്ങള് വഴിയോ ഇ- കെ.വൈ.സി. പൂര്ത്തിയാക്കണമെന്ന് കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. ചെറുകിട കര്ഷകരുടെ ഉന്നമനത്തിന് 2018 ഡിസംബര് ഒന്ന് മുതല് നടപ്പാക്കി വരുന്ന പദ്ധതിയില് ഗുണഭോക്താക്കള്ക്ക് വര്ഷത്തില് മൂന്ന് തവണയായി 6000 രൂപ ബാങ്ക് അക്കൗണ്ടില് നല്കും. ഇതിനായി കര്ഷകര് ബാങ്ക് അക്കൗണ്ടുകള് ആധാറുമായി ബന്ധിപ്പിക്കണം. അംഗങ്ങളായവരുടെ ഭൂമി സംബന്ധിച്ച് വിവരങ്ങള് ഉള്പ്പെടുത്തി ഡാറ്റാബേസ് വിപുലീകരിക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ഡയറക്ടര് അറിയിച്ചു. ഫോണ്: 0491 2505075 (ഹെല്പ് ഡെസ്ക്), 18004251661 (ടോള്ഫ്രീ )
അല്ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന് കാറ്റിന് വരും
ദിവസങ്ങളില് ശക്തികൂടും. ചൊവ്വ, ബുധന്, വ്യാഴം ദിവസങ്ങളില് പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ