ഗ്രോബാഗുകൾ കടകളിൽ പല നിറത്തിലും വലുപ്പത്തിലും കിട്ടാറുണ്ട്.നമ്മുടെ കീശയിലെ കാശിന് അനുസരിച്ചായിരിക്കും മിക്കവാറും വാങ്ങുക.പക്ഷേ ഇനി വാങ്ങുമ്പോൾ നമ്മൾ ശ്രദ്ധയോട് നോക്കിയും കണ്ടുമായിരിക്കണം.നമ്മുക്ക് നഷ്ടം ഉണ്ടാവാൻ പാടില്ല.അതിന് ചിലക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
1. ഒരു ഗ്രോബാഗ് 3 വർഷം വരെ ഉപയോഗിക്കാം.നന്നായി നോക്കിയാൽ ആറു വര്ഷം വരെ.
2. Standard സൈസ് എന്ന് പറയുന്നത് 40 cm 24 cm x 24 cm ആണ്.
അതിന്റെ ഗുണം : വേരി ന് സ്വാതന്ത്രത്തോടെ ബാഗിനുള്ളിൽ ഓടാനും ആവശ്യത്തിനുള്ള വളവും വലിച്ച് എടുക്കാൻ കഴിയും. വായുസഞ്ചാരം ഉണ്ടാവും.
അപ്പോൾ ചെടിക്ക് നല്ല ആരോഗ്യം ഉണ്ടാവും.
ചെറിയ ഗ്രോബാഗ് ആണ് ഉപയോഗിക്കുവെങ്കിലോ?
വേര് ഞെരുങ്ങി പോകും
ചെടി മുരടിച്ചു പോകും
വാടി പോകും
രോഗങ്ങളും കിടങ്ങളും കൂടുതൽ ആയിരിക്കും
വായു സഞ്ചാരം കുറവായിരിക്കും
ഏതു നിറം ഗ്രോബാഗ് ആണ് ഉപയോഗിക്കേണ്ടത്?
അകം കറുപ്പും പുറം വെള്ളയും ഉളളവ.കാരണം കറുപ്പ് സുര്യ പ്രകാശത്തിലെ ഹാനികാരമായ രശ്മികളെ തടയുന്നതു കൊണ്ടും ചൂടിനെ അകത്തെയക്ക് കടക്കാൻ അനുവാദിക്കാത്തതു കൊണ്ടുഓ ചെടികളെ സംരക്ഷിക്കുന്നു.
ഗ്രോബാഗിൽ നിറയ്ക്കുന്ന പോട്ടിംഗ് മിശ്രിതത്തിന്റെ Ratio.Grow bag filling ratio.
1:1:1 മേൽ മണ്ണ് + ആറ്റുമണൽ (പൂഴി) അല്ലെങ്കിൽ ചകിരിച്ചോർ + ചാണകപ്പൊടി അല്ലെങ്കിൽ പൊടിച്ച ആട്ടിൻ കാഷ്ടവും എന്നതാണ് കണക്ക്, അതായത് ഒരു ഗോ ബാഗിൽ 9 കപ്പ് മണ്ണ് കൊള്ളും എന്ന് വിചാരിക്കുക അപ്പോൾ ഇതെല്ലാം 3 .3 .. 3 ...... കപ്പ് എന്ന തോൽ മിക്സ് ചെയ്ത് + 150 ഗ്രാം എല് പൊടി + 150 വേപ്പിൻ പിണ്ണാക് ... + ഒരു സ്പൂൺ സൂഡോമോണവും കൂടി ചേർത്ത് നിറച്ചാൽ പോട്ടിംഗ് മിശ്രിതം റെഡി ആയി.
ആദ്യം പോട്ടിംഗ് മിശ്രിതം തയ്യാറാക്കാനുള്ള മണ്ണ് എങ്ങനെ റെഡിയാക്കാം എന്ന് നോക്കാം..
-------------------------
l, മേൽ മണ്ണ് തയ്യാറാക്കുന്നത്
വെയിലും നനയും ഒത്തുവന്നിട്ടും ഗ്രോബാഗ് കൃഷി പരാജയപ്പെടാനുള്ള പ്രധാനകാരണം മണ്ണുതന്നെ. ഗ്രോബാഗില്‍ നിറയ്ക്കുന്ന മണ്ണിന് ഗുണമില്ലെങ്കില്‍ കീടരോഗബാധയ്ക്കും ഉത്പാദകക്കുറവിനും കാരണമാകും.
മണ്ണ് നന്നാക്കാന്‍ എളുപ്പവഴികളുണ്ട്. മണ്ണില്‍ സൂര്യതാപം ഏല്പിച്ച് സസ്യരോഗങ്ങളെ നിയന്ത്രിക്കുന്നതാണ് ആദ്യപടി. ഇതിനായി കിളച്ചെടുത്ത മണ്ണ് നേര്‍ത്ത നനവില്‍ നിരപ്പാക്കണം. നല്ല വെയിലുള്ള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. ഇനി മണ്ണിനുമുകളില്‍ പോളിത്തീന്‍ ഷീറ്റ് വിരിക്കണം. 100-150 ഗേജ് കട്ടിയുള്ള പോളിത്തീന്‍ ഷീറ്റാണ് ഉത്തമം. പോളിത്തീന്‍ ഷീറ്റ് മണ്ണില്‍ നല്ലവണ്ണം ചേര്‍ന്ന് ഉറച്ചിരിക്കാനായി അരികുകളില്‍ അല്പം മണ്ണ് ഇട്ടുകൊടുക്കണം. ഈ അവസ്ഥയില്‍ മണ്ണിന്റെ ചൂട് 50-55 വരെയാകുകയും രോഗകാരികളായ കുമിളുകള്‍ നശിക്കുകയും ചെയ്യും. ഒന്നരമാസംവരെ താപീകരിച്ച മണ്ണാണ് ഗ്രോബാഗ് കൃഷിക്ക് അത്യുത്തമം (കുറഞ്ഞത് ഒരു 15 ദിവസമെങ്കിലും ഇങ്ങനെ വെയ്ക്കണം )
ഇങ്ങനെ റെഡിയാക്കിയ മണ്ണിൽ കുമ്മായം ചേർത്ത് (അതായത് ഒരു ഗ്രോബാഗിന് 50 gm എന്നതാണ് ) പുട്ടുപൊടി പരുവത്തിൽ നനച്ച ശേഷം തണലത്ത് ഒരു 4 ദിവസം സൂക്ഷിച്ച് വെക്ക്കുക..... ഇടയ്ക്ക് ഇളക്കി കൊടുക്കണം .. ഇതാണ് ഇപ്പോൾ ഗ്രോബാഗിൽ നിറയ്ക്കാൻ പോകുന്ന മേൽ മണ്ണ് .... മണ്ണിന് പുളിരസമുള്ളതിനാല്‍ കുമ്മായം ചേർക്കുന്നത് ... നനച്ച മണ്ണില്‍ കുമ്മായമിട്ട് ഇളക്കിച്ചേര്‍ത്താലേ ഗുണമുള്ളൂ. ...
2, ആറ്റുമണൽ (പൂഴി ) അല്ലെങ്കിൽ ചകിരിച്ചോർ .
പൂഴി നമ്മുക്ക് എളുപ്പം കിട്ടുന്നതാണ് ,അത് അതേ പോലെ മിക്സ് ചെയ്ത് ചേർക്കാം ....
ചകിരിച്ചോർ കിട്ടാൻ നമ്മൾ കടയിൽ നിന്ന് ച കിരിച്ചോർ (ബഡ് വാങ്ങി വെള്ളത്തിൽ കുതിർത്ത് മൂന്ന് or 4 നാല് പ്രാവശ്യം നല്ലപോലെ ശുദ്ധ ജലത്തിൽ കഴുകി തണലത്ത് വെച്ച് ഉണക്കിയെടുക്കണം അപ്പോൾ അടിപൊളി ചകിരിച്ചോർ റെഡി ..... നമ്മൾ വീട്ടിലെ തേങ്ങയുടെ ചകിരിച്ചോർ ഉപയോഗിക്കരുത് ... ചെടി നശിക്കും .....
3 , ചാണകപ്പൊടി അല്ലെങ്കിൽ ആട്ടിൻ കാഷ്ഠം പൊടിച്ചത് അല്ലെങ്കിൽ മണ്ണിര കമ്പോസ്റ്റ് ...... ഇതൊക്കെ അത് പോലെ ഉപയോഗിക്കാം ....
ഇനി മുകളിൽ പറഞ്ഞ എല്ലാം കൂടി ഓരോ ബാഗിനും ആവശ്യമായ രീതിയിൽ മിക്സ് ചെയ്ത് വെയ്ക്കുക ( ഒരുമിച്ചോ ,വെവ്വേറെയോ )
1 . ഗ്രോബാഗിൽ എങ്ങനെയാണ് മിശ്രണം നിറയ്ക്കേണ്ടത്?
...........................
1 ,ഗ്രോബാഗിന്റെ അഗ്രഭാഗങ്ങൾ മുകളിലേക്ക് മടക്കി വെയ്ക്കുക ....
2 , ഗ്രോ ബാഗിന്റെ 3/4 ഭാഗം മാത്രം പോട്ടിംഗ് മിശ്രിതം നിറയ്ക്കണം
3 , ഓരോ ലെയർ ആയി നിറച്ച് മുഷ്ടി ചുരുട്ടി അമർത്തി വേണം നിറയ്ക്കാൻ .
4, നല്ല രീതിയിൽ നിറച്ചില്ലാങ്കിൽ മണ്ണ് കട്ട പിടിക്കും വായൂ സഞ്ചാരം ഇല്ലാണ്ടായി ചെടി നശിച്ചു പോകും ........
NB ... ഇങ്ങനെ റെഡിയാക്കിയ ഗ്രോബാഗുകൾ 3 or 4 ദിവസം ജലസേചനം നടത്തിയതിന് ശേഷം മാത്രം വിത്തുകളോ തൈകളോ നടുക കാരണം എല്ല് പൊടിക്ക് വളരെ ചൂടാണ് അതൊക്കെ തണുക്കടെ ബാഗിൽ കിടന്ന് .....
രണ്ടാമത്തെ സ്റ്റപ്പ് ....... വിത്ത് നടീൽ ...
1 , വലിപ്പം ഉള്ള വിത്തുകൾ 6 മണിക്കൂർ കഞ്ഞി വെള്ളത്തിലോ Pseudomonas 20g ഒരു ലിറ്റർ വെള്ളത്തിലോ കുതിർക്കണം . (പാവൽ ,പടവലം മുതലായവ )
2 , ചെറിയ വിത്തുകൾ കിഴി കെട്ടി കുതിർത്തുക
6 മണിക്കൂർ കൂടുതൽ ഇട്ടാൽ മുളയ്ക്കുന്ന ശേഷി കുറയും .
3 , ഗ്രോബാഗിൽ നേരിട്ട് പാകുന്നുവെങ്കിൽ ഒരു പയർ വിത്തോളമേ താഴാവൂ .അല്ലേങ്കിൽ നമ്മുടെ ചൂണ്ട് വിരലിന്റെ ആദ്യ വരെയേ താഴാവൂ .ഇല്ലേൽ വിത്തിന് മുളക്കാൻ പ്രയാസമാകും .
4 , ഗ്രോബാഗിൽ പയർ പോലെത്തെ ഇനങ്ങൾ 3 മുതൽ 4 വരെയും മുളക് പോലെത്തെ ഇനങ്ങൾ 2 വീതവും പാകാനും നടാനും സാധിക്കും .
5 , ഗ്രോബാഗിന്റെ രണ്ടു വശങ്ങളിൽ വേണം നടേണ്ടത്. നടുക്കത്തെ ഭാഗം ഒഴിഞ്ഞ് കിടക്കണം .
മൂന്നാമത്തെ സ്റ്റപ്പ് ..... തൈ നടീൽ.....
1, പ്രോ ട്രേയിൽ നിന്നും തൈകൾ മാറ്റി നടുന്നതിന് മുൻപ് രാവിലെയും വൈകിട്ടും നനയ്ക്കുക .
2 , പ്രോ ട്രേയിൽ നിന്നും എടുക്കുന്ന തൈയിൽ കാണുന്ന മണ്ണും വേരും അതേ നിരപ്പിൽ വേണം ഗ്രോബാഗിൽ നടുമ്പോൾ .താഴ്ന്നു പോകരുത്.
3 , ഒരു തൈ നട്ടാൽ ഉടനെ വെയിലത്ത് വയ്ക്കരുത് . 2ആഴ്ച്ച തണലത്തോ ഷേഡിന്റെ താഴയോ വെയ്ക്കുക .
തൈകൾക്ക് ഒരു ഉറപ്പ് ഉണ്ടാകാൻ വേണ്ടിയാണ് ഇത് .
4 , രണ്ടു നേരം നന വേണം .
5 , ചുരുങ്ങിയത് ഓരോ ഇനം 5 ഗ്രോബാഗ് വീതം നട്ടാലേ വീട്ടാവശ്യത്തിനുള്ള പച്ചക്കറി ലഭിക്കുകയുള്ളൂ ....
ഗ്രോബാഗുകൾ ഗ്രോബാഗ് നിറയ്ക്കൽ ,വിത്ത് പാകാൽ ,തൈ നടീൽ ഒക്കെ കഴിഞ്ഞ് രണ്ടു ആഴ്ച തണലിൽ വെയ്ക്കണം
നാലാമത്തെ സ്റ്റെപ്പ് ......നിലം ഒരുക്കൽ / ടെറസ്സ് ഒരുക്കൽ ......
1, നിലത്ത് വെയ്ക്കുകയാണെങ്കിൽ കള പറിച്ച് Level ചെയ്യുക
2, രാവിലെ മുതൽ വൈകുന്നേരം വരെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലം വേണം തിരഞ്ഞെടുക്കേണ്ടത് .
3 , ടെറസ്സിൽ ആണെങ്കിൽ ഒരു Leak proot coating ചെയ്യാം .അപ്പോൾ ചോരും എന്ന് പേടിക്കേണ്ട.
അഞ്ചാമത്തെ സ്റ്റപ്പ് ..... ഇഷ്ടിക.....
1, രണ്ടു കട്ടകൾ വീതം ചെറിയൊരു അകലം കൊടുത്ത് ചേർത്ത് വെയ്ക്കുക .
2 , ടെറസ്സിൽ slope ന് സമാന്തരമായി വെയ്ക്കുക .
3 , വെളളം തങ്ങി നിൽക്കാതെയിരിക്കാൻ ഇങ്ങനെ വെയ്ക്കുന്നത് .
4 , രണ്ടു വരികൾ തമ്മിലും രണ്ടു ഗ്രോ ബാഗ് തമ്മിലും ചുരുങ്ങിയത് 60 cm അകലം ഉണ്ടായിരിക്കണം .
5 , 2/2 Spacing എന്ന് പറയും അതായത് ഒരു ചെടിക്ക് സ്വാതന്ത്ര്യമായി വായു ,ജലം ,സൂര്യ പ്രകാശം ഉപയോഗിച്ച് കൊണ്ട് പരമാവധി വിളവ് തരാൻ സാധിക്കുന്ന സ്ഥലം .
6 , ഇഷ്ടിക വെയ്ക്കുന്നത്
വെള്ളവും ചൂടും താങ്ങി നിർത്തി ചെടിയെ സംരക്ഷിക്കുന്നു .
ഇഷ്ടികകൾ നിരത്തി വെച്ചിരിക്കുന്നതിൽ തണലത്ത് വെച്ചിരുന്ന ഗ്രോബാഗുകൾ വെയ്ക്കാം .തൈകൾക്കും ഒടിഞ്ഞു പോകാതെയിരിക്കാൻ താങ്ങ് നാട്ടി വെയ്ക്കാം
ആറാമത്തെ സ്റ്റപ്പ് ........ ജലസേചനം ........
I , കോരി നനയാണ് നല്ലത്
2 , Drip irrigation ഗ്രോബാഗ് കൃഷിക്ക് പരാജയമാണ് കാരണം തുള്ളി വീഴുന്ന ഭാഗത്തുള്ള വേരിനെ വളർച്ചയുണ്ടാവൂ .എല്ലാ ഭാഗത്തും വെള്ളം കിട്ടില്ല .
3 ,രണ്ടു നേരം മിതമായ നന ആവശ്യമാണ്
ഏഴാമത്തെ സ്റ്റെപ്പ് ......... പരിചരണ മുറ......
1, കുമ്മായം
രണ്ട് സ്പൂൺ വീതം മാസത്തിൽ ഒരിക്കൽ ഇടുക.
2 , കരിയില.....
പുതയിടാൻ നല്ലത് കരിയിലയാണ് .... ഇങ്ങനെ പുത ഇട്ടാൽ
I, കള വരില്ല
2, ഒഴിക്കുന്ന വെള്ളം പെട്ടെന്ന് ബാഷ്പികരിച്ച് നഷ്ടപെടില്ല .
3 , uv rays മണ്ണിലേക്ക് പതിക്കാൻ സമ്മതിക്കില്ല
4 ,വേരിനെ സുരക്ഷിതമായി വളരാൻ സഹായിക്കുന്നു .
തൈ നട്ട് എന്നും വെള്ളം ഒഴിച്ചാൽ ഇഷ്ടം പോലെ പച്ചക്കറികൾ ഉണ്ടാകുമെന്ന ധാരണ തെറ്റാണ്. ദിവസവും ആവശ്യാനുസരണം വെള്ളവും വളവും നൽകണം. തൈകൾക്ക് എല്ലാ ദിവസവും, ഗ്രോബാഗ് കവിഞ്ഞ് പുറത്ത് പോകാത്ത വിധം ,രണ്ട് നേരവും വെള്ളം നനയക്കണം ..... ജൈവ കൃഷി ചെയ്യുമ്പോൾ രോഗം വന്നിട്ട് ചികിൽസിച്ചിട്ട് ഒരു കാര്യവുമില്ല അതുകൊണ് വരാതിരിക്കാനുള്ള മുൻ കരുതലുകൾ ചെയ്യണം ,അതിനാണ് താഴെ പറയുന്ന ജൈവ കീടനാശിനികൾ ഉപയോഗിക്കുന്നത് ....
ഞായറാഴ്ച ......
നന കഴിഞ്ഞ് അര മണിക്കൂറിന് ശേഷം പച്ച ചാണകം വെള്ളത്തിൽ കലക്കി നേർപ്പിച്ച് ഒരു കപ്പ് വീതം ഓരോ ചെടിക്കും കൊടുക്കാം അല്ലെങ്കിൽ ഗോമൂത്രം 5 or 6 ഇരട്ടി നേർപ്പിച്ചതോ അല്ലെങ്കിൽ ബയോഗ്യാസ് സ്ള റിയോ മതിയാകും ..
തിങ്കൾ ..........
വെർട്ടി സീലിയം എന്ന മിത്ര കുമിൾ 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേയറിൽ നിറച്ച് ഇലകളുടെ അടിവശത്തും മുകളിലും ശരിക്കും വീഴത്തക്ക വിധം തളിച്ച് കൊടുക്കുക ..... ഇതിന് പകരം ടാഗ് ഫോൾഡറോ അല്ലെങ്കിൽ വേപ്പെണ്ണ എമർഷനോ ഉപയോഗിക്കാവുന്നതാണ്
ചൊവ്വ .........
നന കഴിഞ്ഞ് അര മണിക്കൂറിന് ശേഷം ബാഗ് ഒന്നിന്ന് സ്യു ഡോമോണസ് ലായനി 250 ml എന്ന തോതിൽ ഒഴിക്കുക..... (ഈ ലായനി ഉണ്ടാക്കുന്നത് 20 gm സൂഡോമോണസ് പൊടി ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയാണ് ,അതിൽ നിന്നാണ് 250 ML എടുക്കേണ്ടത് )കൂടാതെ ഇലയുടെ ഇരുഭാഗങ്ങളിലും സ്പ്രേ ചെയ്യുക. കുമിൾ രോഗങ്ങൾ, ഇലപ്പുള്ളി, ഇലയുടെ അരികു കരിയൽ, വാട്ട രോഗം, എന്നിവ ഇല്ലാതാക്കാൻ ഇതിന് കഴിയും...... സൂഡോമോണസ് ലായനി ചുവട്ടിൽ ഒഴിച്ച് കൊടുത്ത ശേഷം പച്ചിലയോ ,കരികിലയോ ഉപയോഗിച്ച് ചുവട്ടിൽ പുത കൊടുക്കണം ....
ബുധൻ -
നന മാത്രം മതി
വ്യാഴം ......
ഫിഷ് അമിനോ ആസിഡ് 5 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച് നന കഴിഞ്ഞ് അര മണക്കുറിന് ശേഷം ഒരു കപ്പ് വീതം ചെടികളുടെ ചുവട്ടിൽ ഒഴിക്കുകയും , 3 മി.ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് അതിൽ നിന്ന് കുറച്ച് എടുത്ത് ചെടികളിൽ തളിക്കുകയും ചെയ്യുക .ധാരാളം ഹോർമോണുകൾ ഉള്ള ഈ ലായിനി പൂക്കളുടെ എണ്ണം കൂട്ടും,കായ് ഉണ്ടാകുന്നത് വർദ്ധിപ്പിക്കും, കായ്കൾക്ക് നിറവും, ഗുണവും, രുചിയും, വലിപ്പവും ഉണ്ടാകും. ചാഴി വരുന്നത് തടയുകയും ചെയ്യും ...
ഫിഷ് അമിനോ ഉണ്ടാക്കുന്ന രീതി ........
ഫിഷ് അമിനോ ആസിഡ് ....... (മത്തിക്കഷായം )
ഫിഷ് അമിനോ ആസിഡ് ചെടികളുടെ വളർച്ചയ്ക്ക് വളരെയധികം നല്ലതാണ് ...ഇത് കീടങ്ങളെ അകറ്റുന്നു , ചെടിയുടെ വളർച്ചയെ പരിപോഷിപ്പിക്കുന്നു , പൂ കൊഴിച്ചിൽ തടയുന്നു ..... എല്ലാവരും ഉണ്ടാക്കി സൂക്ഷിക്കുക ... 5 മാസം വരെ കേട് കൂടാതെ ഇരിക്കും .........////////////////////////
ഫിഷ് അമിനോ ഉണ്ടാക്കാൻ ബുദ്ധിമുട്ടുള്ളവർ മുട്ട രസം ഉണ്ടാക്കി ഇതേ രീതിയിൽ ഉപയോഗിച്ചാൽ മതി .............. മുട്ട രസം ഉണ്ടാക്കുന്നത് താഴെ കൊടുക്കുന്നു .....
മുട്ട രസം ............... . ഇത് എത്ര നാൾ വേണമെങ്കിലും കേടാകാതെ ഇരിക്കും .... തക്കാളി , മുളക് , വെണ്ട ചെടികൾക്ക് ഇത് സൂപ്പറാ ................................................................................................................................................................... ഇത് ഒരു ജൈവ വളർച്ച ഹോർമോൺ ആണ് .. നമ്മുടെ വീടുകളിൽ വളർത്തുന്ന എല്ലാ പച്ചക്കറി ചെടികൾക്കും ഇത് ഉപയോഗിക്കാം .. നാല് ഇല വന്നതിനു ശേഷമാണ് ഇത് ഉപയോഗിക്കുന്നത് .. ആഴ്ചയിൽ ഒരു തവണയാണ് ഇത് ഉപയോഗിക്കുന്നത് , ചിലർ രണ്ട് തവണയും ഉപയോഗിക്കാറുണ്ട് ..... തക്കാളി ചെടിക്ക് ഇവൻ സൂപ്പറാണ് ... ചെടികൾ ശക്തിയായി വളരുന്നതിനും, നല്ല രീതിയിൽ പു പിടിക്കാനും കായ് പിടിക്കാനും ഇത് സഹായിക്കുന്നു . പലരും പരീക്ഷിച്ച് നല്ല റിസൽട്ട് പറഞ്ഞതാണ് .. ഉണ്ടാക്കുന്ന രീതിയും വിവരണങ്ങളും താഴെ ................!................................................................... 7 ചെറുനാരങ്ങയും 3 കോഴിമുട്ടയും 150 ഗ്രാം ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ജൈവ ഹോർമോണ്‍ ..............................................ചില്ല് കുപ്പിയിൽ മൂന്ന് കോഴിമുട്ട ഉടയാതെ ഇറക്കിവെക്കുക , അതിനു ശേഷം 7 ചെറുനാരങ്ങയുടെ നീര് ഒഴിച്ച് , 75 ഗ്രാം ശർക്കരയും പൊടിച്ച് ചേർത്ത് (മുട്ടയുടെ മുഴുവനായും നീരിൽ മുങ്ങി കിടക്കണം . കുപ്പി അധികം വലുപ്പം ഉള്ളത് പാടില്ല , താഴെ കൊടുത്ത പോലെയുള്ളത് മതി ).നല്ലവണ്ണം അടച്ചു വെക്കണം . പത്തു ദിവത്തിനു ശേഷം മുട്ട ഒരു തവി കൊണ്ടോ മറ്റ് ഉടച്ചതിന് ശേഷം വീണ്ടും , 75 ഗ്രാം ശര്ക്കര പൊടിച്ചു അതിൽ ചേർക്കുക .ശേഷം കുപ്പി അടച്ചതിനു ശേഷം , നല്ല പോലെ കുലുക്കുക . വീണ്ടും 10 ദിവസം കഴിഞ്ഞതിനു ശേഷം ഈ ലായിനി അരിച്ചു എടുത്തു 10 മില്ലി 1 ലിറ്റർ വെള്ളത്തിൽ ചേർത്തു ചെടികളുടെ ചുവട്ടിലും ,5 മില്ലി നേർപ്പിച്ച് ഇലകളിലും സ് പ്രേ ചെയ്യാം ..........................
NB ......6 മാസം വരെ കേടാകുല്ല ..... തണൽ കിട്ടുന്ന സ്ഥലത്ത് സൂക്ഷിച്ച് വെയ്ക്കുക ... വെയിലത്ത് വയ്ക്കരുത്
വെള്ളി ....
ജൈവ സ്ളറി ഉണ്ടാക്കി അതിൽ നിന്ന് ഒരു കപ്പ് വീതം എല്ലാ ചെടികൾക്കും ഒഴിച്ച് കൊടുക്കുക ..... അത് ഉണ്ടാക്കുന്ന വിധം .....
ഇത് ഏത് ചെടികൾക്കും കൊടുക്കാം ,ഖര വളങ്ങളേക്കാൾ ചെടികൾക്ക് കൂടുതൽ നല്ലത് Liquid വളങ്ങളാണ് ,അതുകൊണ്ട് ഇത് ഉപയോഗിക്കുക
അര ബക്കറ്റ് വെള്ളത്തിൽ അരക്കിലോ കടല പിണ്ണാക്കും കുറച്ച് കഞ്ഞിവെള്ളവും കലക്കി രണ്ടോ മൂന്നോ ദിവസം വെക്കുക .... ( ദിവസവും രാവിലെയും വൈകുന്നേരവും ഘടികാര ദിശയിൽ ഇളക്കി കൊടുക്കണം ) മൂന്നാം ദിവസം ഇത് എടുത്ത് ഒരു കപ്പിന് 4 ഇരട്ടി വെള്ളം ചേർത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കുക.. ഇത് ചെടികൾക്ക് കൊടുക്കുന്നതിന് മുൻപായി വളമിടാൻ നിശ്ചയിച്ച ചെടികൾക്ക് നല്ലതു പോലെ വെള്ളമൊഴിക്കുക ഇതുകൊണ്ടുള്ള നേട്ടം നാം ഒഴിക്കുന്ന വളം ഭൂമിയിലേക്കധികം വലിഞ്ഞു പോകില്ല , ശേഷം ഈ സ്ളറി മുകളിൽ പറഞ്ഞ പോലെ വെള്ളം ചേർത്ത് ഇളക്കി ഒരു കപ്പ് ഒരു ചെടിക്ക് എന്ന ക്രമത്തിലൊഴിക്കുക
തണ്ടിൽ വീഴാതെ വേണം ഒഴിക്കാൻ.......
ശനി .
ബിവേറിയ എന്ന മിത്ര കുമിൾ 20 gm ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അത് സ്പ്രയർ ഉപയോഗിച്ച് ചെടികളുടെ ഇലകളുടെ അടിവശത്തും ,മുകളിലും ,കമ്പുകളിലും വീഴത്തക്ക രീതിയിൽ സ്പ്രേ ചെയ്ത് കൊടുക്കുക.
അത് പോലെ തന്നെ ചെടി പൂക്കാൻ സമയമാകുമ്പോൾ കുറച്ച് കടലപ്പിണ്ണാക്ക് വെള്ളത്തിൽ ഇട്ട് മൂന്ന് ദിവസം വെച്ച് പുളിപ്പിച്ച് അതിൽ കുറച്ച് ഇലകൾ കത്തിച്ച ചാരവും മിക്സ് ചെയ്ത് 5 or 6 ഇരട്ടി വെള്ളം ചേർത്ത് ഒരു ചെടിക്ക് ഒരു കപ്പ് വീതം കൊടുത്താൽ ചെടികൾ ഭ്രാന്ത് പിടിച്ച് കായ്ക്കും അല്ലെങ്കിൽ ഒരു അമിട്ട് ഉണ്ടാക്കി രണ്ട് ചെടികൾക്ക് കൊടുത്താലും മതി. ഇത് 10 ദിവസം ഇടവിട്ട് ചെയ്യാം ,ചെടി പൂക്കാൻ തുടങ്ങുമ്പോൾ മാത്രം ഇത് ചെയ്താൽ മതി. ഇത് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ വെളളിയാഴ്ചത്തെ ജൈവ്ള സ്ളറി നിർത്താം.
എല്ലാവരും ഇത് പോലെ ശ്രമിക്കുക. പച്ചക്കറികൾ വിളവെടുത്ത് നിങ്ങൾ മടുക്കും.
കൂടുതൽ കാർഷിക
വാർത്തകൾക്കായി
https://chat.whatsapp.com/EgsZXYIUD10IxMaeLmRZsM
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ