ഒരിടത്ത് സ്ഥിരമായി ഗോതമ്പ് കൃഷി ചെയ്യുന്ന ഒരു കർഷകനുണ്ടായിരുന്നു, അദ്ദേഹം എല്ലാ വർഷവും കാർഷികമേളയിൽ പങ്കെടുക്കുമായിരുന്നു. മികച്ച ഉത്പന്നത്തിനുള്ള, വിളവിനുള്ള സമ്മാനം ഇദ്ദേഹത്തിനാണ് തുടർച്ചയായി ലഭിക്കാറ്. കൃഷിക്ക് ഉപയോഗിക്കുന്ന വിത്ത് മറ്റ് കർഷകരുമായി അദ്ദേഹം പങ്കുവെക്കുകയും ചെയ്യുമായിരുന്നു.
ഒരിക്കൽ ഒരു പത്ര പ്രതിനിധി അദ്ദേഹത്തോട് ചോദിച്ചു : " മറ്റ് കർഷകരും താങ്കളുമായി മത്സരിക്കുന്നുണ്ട്. എന്നിട്ടും താങ്കളുടെ കയ്യിലുള്ള അത്യുൽപാദന ശേഷിയുള്ള വിത്തുകൾ എന്തിനാണ് അവരുമായി പങ്ക് വെക്കുന്നത് ? "
ഇത് കേട്ട കർഷകന്റെ മറുപടിയിതായിരുന്നു : " ഗോതമ്പ് ചെടികൾ പൂവിട്ട് നിൽക്കുമ്പോൾ കാറ്റുവഴിയോ വണ്ടുകൾ, പൂമ്പാറ്റകൾ, തേനീച്ചകൾ, തുടങ്ങിയ പ്രാണികൾ വഴിയോ ആണ് പരാഗണം നടക്കുന്നത്. ഞാൻ കൃഷി ചെയ്യുന്നതിന് അടുത്തുള്ള കർഷകൻ നിലവാരം കുറഞ്ഞ വിത്തുപയോഗിച്ചാൽ പരാഗണം നടക്കുമ്പോൾ എന്റെ കൃഷിയുടെയും ഗുണമേന്മയെ അത് ബാധിക്കും. എന്നാൽ. എല്ലാവരുടെയും ഗോതമ്പ് ഉയർന്ന നിലവാരം പുലർത്തിയാൽ എന്റെ വയലിലേതും ഗുണമേന്മ ഉള്ളതായിരിക്കും." ഇത് കേട്ട പത്രപ്രവർത്തകൻ ആ നൻമയുള്ള കർഷകന് മുന്നിൽ ചൂളിപ്പോയി.
ഇതിലൂടെ നാം മനസിലാക്കേണ്ടത്....
# മറ്റുള്ളവരെ തോൽപ്പിക്കുന്നതിൽ അല്ല വിജയം.
# ഒരാൾ ജയിക്കാൻ എതിരാളി തോൽക്കണം എന്ന നിർബന്ധവും ഇല്ല. പൂർണ്ണമായും സ്വന്തം എന്നവകാശപ്പെടാൻ ആർക്കും ഒന്നുമില്ല. ഓരോരുത്തരും വേരൂന്നുന്നതും പടർന്നു പന്തലിക്കുന്നതും അവരവരുടെ ചുറ്റുപാടുകളിൽ ആണ്. ഒരാൾ ജീവിക്കുന്ന പരിസരത്തിന്റെ ഗുണമേന്മ അയാളുടെ ജീവിതത്തിൽ എന്നും ഉണ്ടാകും.
# ജീവവായുപോലും ജീവിക്കുന്ന അന്തരീക്ഷത്തിന്റെ സംഭാവന ആകുമ്പോൾ പിന്നെന്തിനെകുറിച്ചാണ് എന്റേത് എന്ന് പറഞ് അഹങ്കരിക്കാൻ നമുക്ക് ആവുക...?
എല്ലാവരും വളരണം. എല്ലാവരും വിജയിക്കണം. സ്വയം വിജയിക്കുന്നതിനുള്ള കഴിവും വേണം മറ്റുള്ളവരെ വിജയിക്കാൻ അനുവദിക്കുന്ന കനിവും നമുക്കുണ്ടാവണം. കഴിവും വേണം കനിവും വേണം, അന്യനെ സഹോദരനാക്കാനുള്ള സഹായിക്കാനുള്ള മനസ്സ് നമുക്കുണ്ടെങ്കിൽ
പുതുവൽത്സര ആശംസകൾ
സ്നേഹപൂർവ്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ