വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണം'; ആറുമാസത്തിനകം ലൈസന്‍സ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്.
തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസന്‍സ് എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ പൊതു നോട്ടീസ് പുറപ്പെടുവിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.
അടിമലത്തുറയിൽ വളർത്ത് നായയെ കെട്ടിതൂക്കി അടിച്ചുകൊന്ന സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്.
ഇനി വളർത്ത് മൃഗങ്ങളെ വാങ്ങുന്നവർ മൂന്നു മാസത്തിനകം ലൈസൻസ് എടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരണം. ആവശ്യമെങ്കിൽ ലൈസൻസ് ഫീസ് ഏർപ്പെടുത്താവുന്നതാണെന്നും ജസ്റ്റിസുമാരായ എ. കെ ജയശങ്കരൻ നമ്പ്യാർ, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകി.
********************
നാട്ടു തത്തകളെയും മാടത്തെയും അണ്ണാനെയും ഒക്കെ വീട്ടിൽ വളർത്തുന്നത് 25,000 രൂപ പിഴയും മൂന്നുവർഷം വരെ തടവും ലഭിക്കാവുന്ന ഒരു കുറ്റകൃത്യമാണ്. സാധാരണ വീടുകളിൽ നിരവധി വളർത്തുമൃഗങ്ങൾ ഉണ്ട് നായ, പൂച്ച, പശു, ആട്, എരുമ,കോഴി, താറാവ്, മുയൽ, മീൻ അങ്ങനെ പോകും വളർത്തുമൃഗങ്ങളുടെ ലിസ്റ്റ്, ടെൻഷനായി വീട്ടിൽ വരുമ്പോൾ ഒരൽപം സമയം വളർത്തു മൃഗങ്ങളോടുള്ള ചെലവഴിക്കുമ്പോൾ ഒരുപാട് ആശ്വാസം പലർക്കും തോന്നും.
എന്നാൽ ഇനിമുതൽ കളി മാറും,
എല്ലാ വളർത്ത് മൃഗങ്ങൾക്കും ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസന്‍സ് എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ പൊതു നോട്ടീസ് പുറപ്പെടുവിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ