Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ബുധനാഴ്‌ച, ജൂലൈ 21, 2021

കൃഷിഭവനുകളിൽ യുവാക്കൾക്ക് ഇൻസെൻ്റീവോടെ ഇൻ്റേൺഷിപ്പിന് അവസരം ?

കാർഷിക മേഖലയിൽ യുവ പ്രൊഫഷണലുകളെ സൃഷ്ടിക്കുന്നതിന് യുവതീയുവാക്കൾക്ക്  കൃഷിഭവനുകളിൽ ഇൻ്റേൺഷിപ്പിന് അവസരം. ജൂലൈ മാസം 24 വരെ താല്പര്യമുള്ളവർക്ക്  www.keralaagriculture.gov.in  എന്ന വെബ്സൈറ്റ് വഴി ഓൺലൈനിലൂടെ ഇതിനായി അപേക്ഷിക്കാം. ജൂലൈ 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഇൻറർവ്യൂ നടത്തി ഇൻ്റേണുകളെ  തെരഞ്ഞെടുക്കുന്നതായിരിക്കും. 

1077 പേർക്ക് ആറുമാസം ഇൻ്റേൺഷിപ്പിന് അവസരം നൽകുന്ന പദ്ധതിയാണ്   കൃഷിവകുപ്പ് നടപ്പിലാക്കുന്നത്.  വിദ്യാഭ്യാസത്തോടൊപ്പം ഗ്രാമീണ കാർഷിക പരിചയം കൂടിയുള്ള പ്രൊഫഷണലുകളുടെ  കൂട്ടായ്മ ഉണ്ടാക്കുകയാണ് ലക്ഷ്യമിടുന്നത്. incentive ആയി പ്രതിമാസം 1000 രൂപ വീതം നൽകും. കൃഷിവകുപ്പ് വെബ് സൈറ്റിൽ   അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോട്ടോ പതിച്ച അപേക്ഷയുടെ യഥാർത്ഥ പകർപ്പും , സർട്ടിഫിക്കറ്റും മറ്റു രേഖകളും ഇൻ്റർവ്യു സമയത്ത് പരിശോധിക്കുന്നതായിരിക്കും.  വി എച്ച് എസ് സി അവസാന വർഷ വിദ്യാർത്ഥികൾ, കൃഷി ജൈവകൃഷി എന്നിവയിൽ വി എച്ച് എസ് സി സർട്ടിഫിക്കറ്റ് ഉള്ളവർ ബിഎസ് സി അഗ്രിക്കൾച്ചർ കഴിഞ്ഞ വർ  എന്നിവരെ മാത്രമേ ഇൻ്റേൺഷിപ്പിന് അനുവദിക്കൂ.

പരിശീലന വിഷയങ്ങൾ

 വിളകളുടെ കൃഷി രീതി .വിളകളുടെ ആരോഗ്യം, വിളവെടുപ്പ്, വിപണി വില നിർണയം,ഗ്രാമീണ കാർഷിക സമ്പദ് വ്യവസ്ഥ, കാർഷിക സംരംഭകത്വ സാധ്യതകൾ ,കാർഷിക വ്യവസായവും സാമ്പത്തിക ചക്രവും, ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, കർഷകനുമായുള്ള ആശയവിനിമയം, കാർഷിക ഉൽപ്പന്ന സംസ്കരണം- മൂല്യവർദ്ധനവ് സാധ്യതകൾ ,വിപണി ഇടപെടലുകൾ,കൃഷി ഓഫീസിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ,കാർഷിക വികസന പ്രവർത്തനങ്ങൾ, നടീൽ ഉപകരണങ്ങളുടെ വിതരണം,  ഫീൽഡിൽ നിന്നുള്ള വിവരശേഖരണം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകും.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ

ഫാം ഇൻഫർമേഷൻ ബ്യൂറോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !