Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ഞായറാഴ്‌ച, ജൂലൈ 11, 2021

ചന്ദനം വീട്ടിൽ വളർത്തുമ്പോൾ അറിയേണ്ടതെല്ലാം .?

ചന്ദനമരം വീട്ടില്‍ വളര്‍ത്താമോ? ഭൂമിയിലെ ഏറ്റവും വിലപിടിപ്പുള്ള തടി ഒരു പക്ഷെ ചന്ദനത്തടി ആയിരിക്കും. ഏറ്റവും മുന്തിയ ഇനത്തിന് കിലോഗ്രാമിന് പതിനായിരം രൂപയിലധികമാണ് വില. ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. മറയൂരിലെ ഏറ്റവും വലിയ ചന്ദനമരത്തിന്റെ മതിപ്പുവില അഞ്ചുകോടിയോളം രൂപ വരും. എന്തിന്, ഇല ഒഴികെ എല്ലാം ഉപയോഗിക്കാവുന്ന ചന്ദനമരത്തിന്റെ തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് വില.


ചന്ദനം സര്‍ക്കാരിന്റെ മരമാണെന്നും വീട്ടില്‍ വളര്‍ത്താന്‍ കഴിയില്ലെന്നുമാണ് മിക്കവരുടേയും ധാരണ. ഈ ധാരണ തെറ്റാണ്. സര്‍ക്കാര്‍ മരമാണെങ്കിലും വീട്ടില്‍ വളര്‍ത്തുന്നതിനു നിയമ തടസമില്ല. പ്ലാന്റേഷനായും വളര്‍ത്താം. മരം നടാമെങ്കിലും മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണം. ഇപ്പോഴത്തെ നിയമം അനുസരിച്ച്, മരം ഭീഷണിയാണെങ്കിലോ ചരിഞ്ഞു വീണുകിടക്കുകയാണെങ്കിലോ വീടിന്റെ പുനര്‍നിര്‍മാണത്തിനോ മതില്‍ കെട്ടാനോ തുടങ്ങിയ കാര്യങ്ങള്‍ക്ക് മരം മുറിക്കാം. ഇതിനു ആ സ്ഥലത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്കു നിവേദനം നല്‍കണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസര്‍ തയാറാക്കി മറയൂരിലേക്കു കൊണ്ടുവരും. മരത്തിനോ സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങള്‍പ്രകാരം പതിച്ചു നല്‍കിയ ഭൂമിയാണെങ്കില്‍ മരത്തിനു വില ലഭിക്കില്ല. തഹസില്‍ദാര്‍ തസ്തികയില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നല്‍കിയാല്‍ പണം നല്‍കാം. കേരളത്തില്‍ എവിടെ ചന്ദനമരം മുറിച്ചാലും മറയൂര്‍ ചന്ദന ഡിപ്പോയിലേക്കാണ് കൊണ്ടുവരുന്നത്. മറയൂരില്‍ മാത്രമാണ് വനംവകുപ്പിനു ചന്ദന ഡിപ്പോയുള്ളത്. മറയൂരിലെത്തിച്ചാല്‍ മരത്തിന്റെ തൂക്കം നോക്കും. മറ്റു മരങ്ങളെപ്പോലെ ക്യുബിക് അടിയിലോ , ക്യുബിക് മീറ്ററിലോ അല്ല മറിച്ച് കിലോഗ്രാമിലാണ് ചന്ദരമരത്തിന്റെ തൂക്കം കണക്കാക്കുന്നത്. മരത്തിനോ, സ്ഥലത്തിനോ സര്‍ക്കാര്‍ ബാധ്യതയില്ലെങ്കില്‍ ഉടമയ്ക്കു പണം ലഭിക്കും. 2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സര്‍ക്കാരിനുമായിരുന്നു. ഇപ്പോള്‍, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരില്‍ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തില്‍ വെച്ച് വാങ്ങിയവര്‍ക്കു വിട്ടു നല്‍കുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവന്‍ ഉടമസ്ഥനു നല്‍കും.മരത്തിന്റെ വിലയുടെ 95 ശതമാനംവരെ വില കിട്ടാം. മുപ്പതോളം ഇനം ഉണ്ടെങ്കിലും സന്റാലം ആല്‍ബം ആണ് കേരളത്തിലെ മികച്ച ചന്ദന ഇനം. ചന്ദനം അര്‍ധപരാദ സസ്യമായതിനാല്‍ ഒറ്റയ്ക്കു ജീവിക്കാനാകില്ല. ഇത്തിള്‍ കണ്ണിയുടെ സ്വഭാവമാണ്. ചെറിയ ചെടിയായിരിക്കുമ്പോള്‍ ഒറ്റയ്ക്കു നടാതെ തൊട്ടാവാടി, കാറ്റാടി മരം പോലുള്ളവ ഒപ്പം നടണം. ജീവിക്കാനുള്ള പകുതി ആഹാരം ഇതു നല്‍കും. ചന്ദനം മുറിക്കാന്‍ പ്രത്യേകിച്ച് കാലാവധിയൊന്നുമില്ല. ഉണങ്ങിയ മരമോ , മൃഗങ്ങള്‍ കുത്തിമറിക്കുന്ന മരമോ, കാറ്റത്ത് ഒടിഞ്ഞ ശിഖരമോ ചന്ദനഡിപ്പോയിലേക്ക് എടുക്കാം. 📌ഇനി കൃഷിരീതിയിലേക്ക് കടക്കാം. ⚡7-8 മാസം പ്രായമുള്ള ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ ആണ് നടീൽ വസ്തു. ⚡6.5-7.5 പി.എച്ച് ഉള്ള മണ്ണാണ് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികൾ 3 മീറ്റർ അകലത്തിലെടുത്ത് ചാണകപ്പൊടിയിട്ട് മണ്ണറഞ്ഞ് കുഴിമൂടി തൈകൾ നടാം. ⚡തടത്തിൽ വെള്ളം കെട്ടി നിൽക്കാൻ പാടില്ല. മിതമായ നന നൽകാം. ചന്ദനമരത്തിന്റെ ഒരു പ്രത്യേകത ഇതിന്റെ വേരുകൾക്ക് മതിയായ മൂലകങ്ങൾ വലിച്ചെടുക്കുന്നതിന് 1.5-2 മീറ്റർ അകലത്തിൽ മറ്റ് ചെടികൾ ഉണ്ടായിരിക്കണം. ആ വേരുകളിൽ നിന്നും ചന്ദനം ഭാഗികമായി മൂലകങ്ങളെ വലിച്ചെടുത്തുപയോഗിക്കും. ⚡ശീമക്കൊന്ന, തുവരപ്പയർ, പപ്പായ, സപ്പോട്ട എന്നിവ തോട്ടമടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ ചന്ദനത്തോട്ടത്തിൽ ഇടവിളയായി കൃഷി ചെയ്യുന്നത് ചന്ദനമരങ്ങൾക്ക് വേരിൽ നിന്നും വളം വലിച്ചെടുക്കാൻ സഹായിക്കും. ⚡സ്വാഭാവിക പരിസ്ഥിതിയിൽ തൊട്ടാവാടി പോലെയുള്ള കളകൾ ഇത്തരത്തിൽ ചന്ദനത്തിന് സഹായകമാകും. തുടക്കത്തിൽ മിതമായ കളകളേ പാടുള്ളു. 7-8 കൊല്ലത്തെ മിതമായ വളർച്ചക്ക് ശേഷം പിന്നീട് വർഷത്തിൽ ഒരു കിലോ എന്ന തോതിൽ മരം വളരും. ⚡15 വർഷമെത്തുമ്പോഴേയ്ക്കും കാതൽ രൂപം കൊള്ളും. പൂർണവളർച്ചയെത്തുമ്പോൾ 13-16 മീറ്റർ നീളവും 1-2 മീറ്റർ വണ്ണവുമുണ്ടായിരിക്കും. ⚡രാസവളങ്ങളൊന്നും പ്രയോഗിക്കുന്ന പതിവില്ല. ചന്ദനമരങ്ങൾ മുറിച്ചെടുക്കുന്നതിന് പകരം പിഴുതെടുക്കുകയാണ് ചെയ്യുന്നത്. കാരണം വേരിന് പോലും തൂക്കത്തിനനുസരിച്ച് വില ലഭിക്കും. ചന്ദനക്കാട്ടിൽനിന്നും ശേഖരിക്കുന്ന വിത്തുകൾ വന സംരക്ഷണ സമിതികൾ മുഖേന വിൽപന നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട‌്. മറയൂർ വികസന ഏജൻസിയുടെ അക്കൗണ്ടിൽ പണം അടച്ചശേഷം മറയൂരിലെത്തി ഇനി മുതൽ ആർക്കും വിത്തുകൾ ശേഖരിക്കാം. ശേഖരിക്കുന്ന ചന്ദനപഴങ്ങൾ വിത്തുകളാക്കി മാറ്റുന്നതിന് 70 രൂപ നൽകും. വന സംരക്ഷണ സമിതിക്ക് 50 രൂപയും വനവികസന സമിതിക്ക് 200 രൂപയും ചേർത്ത് ഒരു കിലോ വിത്തിന് 600 രൂപയ്ക്കാണ് വനംവകുപ്പ് വിൽക്കുന്നത്. വനവികസന സമിതിയുടെ പേരിൽ ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ തുക അടച്ച് റെയിഞ്ച‌് ഓഫീസർക്ക് അപേക്ഷ നൽകിയാൽ വിത്തും പാസും ലഭിക്കും. ഐഡബ്ല്യു, എസ‌്ടി ബാംഗലൂരു, കെഎഫ്ആർഐ, കർണ്ണാടക വനംവകുപ്പ്, തമിഴ്നാട് വനംവകുപ്പ് ഇവിടങ്ങളിൽ നിന്നും ലഭിക്കും. സ്വാഭാവിക ചന്ദനക്കാടുകളുടെ നാടായ മറയൂരിൽനിന്നും വിത്തുകൾ കേരള ഫോറസ്റ്റ് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ടാണ‌് ശേഖരിച്ച‌് ചന്ദന തൈകൾ മുളപ്പിച്ച് വനംവകുപ്പിനുതന്നെ വിതരണം ചെയ്തുവന്നിരുന്നത‌്. ചന്ദന തൈകൾക്കും ചെറിയ കഷ്ണങ്ങൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആവശ്യക്കാർ ഏറിയതോടെയാണ് പൊതുജങ്ങൾക്ക് ഇവ ലഭ്യമാക്കുന്നതിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കിയത‌്.
ചന്ദന മരം ആരെങ്കിലും വളർത്തുന്നവർ ഉണ്ടോ..? എന്റെയും ധാരണ വളർത്താൻ അനുമതി ഇല്ല എന്ന് തന്നെ ആയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !