Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

തിങ്കളാഴ്‌ച, ജൂൺ 28, 2021

മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം !!

സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി - സുഭിക്ഷ കേരളം പദ്ധതികളിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ കാർപ്പ് മത്സ്യകൃഷി, നൈൽ തിലാപ്പിയ മത്സ്യകൃഷി, ആസാം വാള കൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി (20m3, 20m3, 160m3), റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം/ അക്വാപോണിക്‌സ് (50m3, 100m3) കൂടു മത്സ്യകൃഷി, പടുതാ കുളങ്ങളിലെ  അതിസാന്ദ്രതാ മത്സ്യകൃഷി എന്നീ വിഭാഗങ്ങളിൽ 40 ശതമാനം സബ്‌സിഡിയോടു കൂടി പുതിയ യൂണിറ്റുകൾ സ്ഥാപിക്കാൻ താത്പ്പര്യമുള്ള കർഷകർക്ക് അപേക്ഷിക്കാം. മത്സ്യക്കുഞ്ഞുങ്ങളെ മാത്രം ലഭ്യമാകുന്ന കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി പദ്ധതിക്കും അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകളും അനുബന്ധരേഖകളും അതത് അക്വാകൾച്ചർ പ്രമോട്ടർ വശമോ ജില്ലാ ഫിഷറീസ് ഓഫീസിലോ ജൂൺ 28 നകം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾക്കും പദ്ധതികളുടെ വിശദാംശങ്ങൾക്കും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകൾച്ചർ പ്രമോട്ടർമാരുമായോ മലമ്പുഴയിലുള്ള ജില്ലാ ഫിഷറീസ് ഓഫീസുമായോ ബന്ധപ്പെടാം. ഫോൺ  0491 2815245, 0491 2816061.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !