ഗതികെട്ടാല്‍ പൂവന്‍ കോഴിയും മുട്ട ഇടും! ചൈനയിലെ അന്‍ഹൂയി പ്രവിശ്യയിലെ ചുമിയാവോ ഗ്രാമത്തിലാണ് ഒരു പൂവന്‍ മുട്ടയിടുന്നത് ശീലമാക്കി ഉടമയെയും നാട്ടുകാരെയും ലോകത്തെയും ഞെട്ടിച്ചിരിക്കുന്നത്.
ഹോങ്ങ്‌ലീ എന്ന കര്‍ഷകനും കുടുംബവും തണുപ്പുകാലം വന്നതോടെ കോഴിക്കൂട്ടില്‍ ഉണ്ടായിരുന്ന മുഴുവന്‍ പിടക്കോഴികളെയും കൊന്നു തിന്നു. കൂട്ടില്‍ ഒരു പൂവന്‍ മാത്രം അവശേഷിച്ചു. ഒരു ദിവസം കൂട്ടില്‍ ഒരു മുട്ട കിടക്കുന്നത് കണ്ടപ്പോള്‍ ഹോങ്ങ്‌ലിക്ക് സംശയം തോന്നി-പൂവനാണോ മുട്ടയിട്ടത്? തമാശക്കായി അങ്ങനെ ചിന്തിച്ചു എങ്കിലും പൂവനെ നിരീക്ഷണത്തിലാക്കാനും തീരുമാനിച്ചു.
പക്ഷേ, നിരീക്ഷണ ഫലം ഞെട്ടിക്കുന്നതായിരുന്നു. തുടര്‍ന്നുളള ദിവസങ്ങളിലും പൂവന്‍ മുട്ടയിട്ടു! ഇക്കാര്യം നാട്ടകാര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായതോടെ പ്രാദേശിക ചാനലുകളും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്‌തു. ഇതോടെ പ്രദേശത്തെ കൃഷിവകുപ്പ് ഉദ്യോഗസ്‌ഥര്‍ പഠനത്തിനായി പൂവനെ ഏറ്റെടുത്തിരിക്കുകയാണ്. പൂവനെ പോലെ തോന്നിക്കുന്ന പിടയാണോ അതോ പിടക്കോഴികള്‍ ഇല്ലാതായതോടെ മുട്ടയിടുക എന്ന വെല്ലുവിളി സ്വയം ഏറ്റെടുത്ത പൂവന്‍ തന്നെയാണോ ഈ അത്ഭുത കഥാപാത്രം എന്നാണ് ഉദ്യോഗസ്‌ഥര്‍ക്ക് അറിയേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ