കേരളത്തിൽ നിന്നും കാർഷിക സംസ്കാരം പടിയിറങ്ങുകയാണോ? യുവാക്കൾ എന്തുകൊണ്ടാണ് കൃഷിയിലേക്ക് ഇറങ്ങാൻ വിമുഖത കാണിക്കുന്നത്? ഉത്തരം ലളിതം, കൃഷിയിൽ നിക്ഷേപിക്കുന്നതിനാനുപാതികമായ വരുമാനം തിരികെ ലഭിക്കുമോ എന്ന ഭയം തന്നെ പ്രധാന കാരണം. ഉത്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങൾക്ക് ആവശ്യമായ വിപണി കണ്ടെത്തുക എന്നതാണ് പലപ്പോഴും യുവ കർഷകരെ സമ്മർദ്ധത്തിലാക്കുന്നത്. ഇതിനൊരു പരിഹാരവുമായി എത്തുകയാണ് കൊച്ചി ആസ്ഥാനമായ ട്രൈയോക്കോഡ്‌സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും സി ഇ ഓ യുമായ അജി ജോസഫ്, കൃഷിക്കാരൻ.കോം എന്ന തന്റെ സംരംഭത്തിലൂടെ.
കച്ചവടം നടത്താൻ കടകൾ വേണം എന്ന ചിന്തയൊക്കെ എന്നേ കാലഹരണപ്പെട്ടു കഴിഞ്ഞു.ഇത് ഓൺലൈൻ ഷോപ്പിങ്ങിന്റെ കാലമാണ്, അതിനാൽ കാർഷിക രംഗത്തും ആ സാധ്യതകൾ തന്നെയാണ് അജി ജോസഫ് പ്രയോഗിച്ചിരിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടമോ ഇടനിലക്കാരുടെ ചൂഷണമോ കൂടാതെ നിങ്ങളുടെ കാര്ഷികോല്പന്നങ്ങൾക്ക് നിങ്ങൾ പറയുന്ന വില ലഭിക്കുന്നതിന് കൃഷിക്കാരൻ.കോം എന്ന വെബ്‌സൈറ്റ് അവസരം ഒരുക്കുന്നു.
കേരളത്തിലെവിടെയുള്ള കൃഷിക്കാർക്ക് കൃഷിക്കാരൻ.കോം എന്ന ഈ ഓൺലൈൻ വിപണിയിൽ റജിസ്റ്റർ ചെയ്ത ശേഷം അവരവരുടെ ഉൽപന്നങ്ങൾ വില സഹിതം പ്രദർശിപ്പിക്കാം. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഉൽപാദകരുമായി നേരിട്ടു ബന്ധപ്പെട്ട് ഇടപാട് ഉറപ്പിക്കുന്നതിനായുള്ള സജ്ജീകരണങ്ങൾ വെബ്‌സൈറ്റിൽ തന്നെ ക്രമീകരിച്ചിരിക്കുന്നു. കൃഷിക്കാരൻ എന്ന മൊബൈൽ ആപ്പിലൂടെയും വെബ്സൈറ്റിൽ പ്രവേശിക്കാം. നിലവിൽ 11,000 പേർ അംഗങ്ങളായ വെബ്‌സൈറ്റിൽ ഒരു വർഷത്തിനിടെ 20000 ൽ പരം കച്ചവടങ്ങൾ നടന്നു കഴിഞ്ഞു.
കേരളത്തിനു പുറത്തുനിന്നുപോലും വ്യാപാര അന്വേഷണങ്ങൾ എത്തുന്ന ഈ വെബ്സൈറ്റിന്റെ മാതൃകയിൽ ഒമാനിൽ ഓൺലൈൻ കാർഷിക വിപണനസംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. വ്യത്യസ്തമായ മറ്റ് വിപണനരീതികളും ഇവർ പരീക്ഷിക്കുന്നു. കാർഷികോൽപന്നങ്ങളുടെ ലേലം ബാർട്ടർ സമ്പ്രദായത്തിലുള്ള കൈമാറ്റം എന്നിവയൊക്കെ ഇപ്രകാരം കൃഷിക്കാരൻ വെബ്സൈറ്റിലുണ്ട്. കൃഷിക്കാർ തമ്മിലുള്ള ഉൽപന്ന കൈമാറ്റത്തിനാണ് ബാർട്ടർ രീതി കൂടുതലായി പ്രയോജനപ്പെടുന്നത്. ബാർട്ടർ സിസ്റ്റം പോലുള്ള വ്യത്യസ്തമായ വിപണന രീതികളും കൃഷിക്കാരൻ പരീക്ഷിക്കുന്നു.കൃഷിക്കാർ തമ്മിലുള്ള ഉൽപന്ന കൈമാട്ടമാണ് ഇതിലൂടെ നടക്കുന്നത്.
ദമ്പതിമാരായ അജി ജോസഫ്, രശ്മി രഘുനാഥ് എന്നീ ഐടി പ്രഫഷണലുകളാണ് ഈ സംരംഭത്തിന്റെ സാരഥികൾ. ഇവരെ കൂടാതെ പതിനഞ്ചോളം എ ഐ പ്രൊഫഷണലുകളും കർഷകൻ.കോമിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. കൃഷിക്കാരൻ.കോമിന്റെ വിജയത്തെ തുടർന്ന് സമാനമായ സോഫ്റ്റ്‌വെയറുകൾ നിർമിക്കുന്നതിനായി അന്വേഷണം ലഭിച്ചിട്ടുണ്ട് ട്രൈയോക്കോഡ്‌സിന് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ