ഇപ്പോഴും പല റബ്ബര്‍ കര്‍ഷകര്‍ക്കും,മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയില്ല റബ്ബര്‍ വിലയിടിവിന്റെ കാര്യത്തില്‍ റബ്ബര്‍ ബോര്‍ഡിന്റെ പങ്ക് എന്താണെന്ന്. ഉത്പാദനം വര്‍ദ്ധിപ്പിക്കുക, വിലയിടിക്കുക എന്നതാണ് അവര്‍ലക്ഷ്യമിടുന്നതെന്ന് മനസിലായാലെ അവരെ വിമര്‍ശിക്കുവാന്‍ കഴിയുകയുള്ളു. ടാപ്പിംഗ് തൊഴിലാളികളെ ശരിയായ ടാപ്പിംഗ് രീതി പഠിപ്പിക്കുന്നില്ല. തൊഴിലാളികളാണ് കര്‍ഷകരെ മിസ് ഗൈഡ് ചെയ്യുന്നത്. പല നല്ല ടാപ്പര്‍മാര്‍ ഉണ്ട് എന്നതും വിസ്മരിക്കുന്നില്ല. ലാറ്റെക്സിന്റെ ഒഴുക്ക് ഏതു ദിശയില്‍നിന്ന് ഏത് ദിശയിലേക്കാണ് ഒഴുകുന്നത് എന്ന് ഗവേഷണകേന്ദ്രം പോലും പ്രസിദ്ധീകരിച്ചിട്ടില്ല. കണ്ട്രോള്‍ഡ് അപ്‍വേര്‍ഡ് ടാപ്പിംഗ് പ്രചരിപ്പിച്ചു, ഡോ. എല്‍ തങ്കമ്മ ഒരു പടികൂടി മുന്നിലേക്ക് പോയി. സര്‍ക്കാര്‍ ധനസഹായത്തോടെ ഇന്‍ക്ലയില്‍ഡ് അപ്‍വേര്‍ഡ് ടാപ്പിംഗ് പ്രചരിപ്പിച്ചു. തൃശൂര്‍ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ അഗ്രോണമി വിഭാഗം തലവന്‍ തര്‍ക്കിച്ചു പട്ടമരപ്പ് വരുന്ന ഫിയോളജിക്കല്‍ ഡിസ്‍ഓര്‍ഡര്‍ മാത്രമെ ഉള്ളു. ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ എന്നൊന്നില്ല എന്ന്. സെക്കന്‍ഡറി തിക്കനിംഗ് ഇന്‍ ഡൈകോട്ട് സ്റ്റെം എന്നത് പാലൊഴുക്കിനെ സംബന്ധിച്ച് നല്ലൊരു അറിവാണ്. താഴെക്കാണുന്ന പോസ്റ്റ് ഒരു ബോട്ടണി ടീച്ചര്‍ തയ്യാറാക്കി തന്നതാണ്. അത് നിഷേധിക്കുവാന്‍ ഒരു ശാസ്ത്രജ്ഞനും കഴിയില്ല.
ഒരു കര്‍ഷകനായ എനിക്ക് ശാസ്ത്രജ്ഞരോട് കര്‍ക്കിക്കാന്‍ ശാസ്ത്രീയമായി അവതരിപ്പിക്കാന്‍ കഴിയണം. ടാപ്പ് ചെയ്യുമ്പോള്‍ ഒരടി മുകളില്‍ നിന്നുവരെ കറ ഒഴുകി എത്തുന്ന ഡ്രയിനേജ് ഏരിയ ഉണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് തെളിയിക്കാന്‍ കഴിയുമോ? സ്വയം ടാപ്പു ചെയ്യുന്ന കര്‍ഷകര്‍ക്ക് അത് സാധിച്ചെന്ന് വരും. അമിതമായി ഉത്പാദനം ലഭിക്കുന്ന മരങ്ങളില്‍ വെട്ടുതുടങ്ങിയ ഭാഗത്തിന് മുകളില്‍ കുത്തിനോക്കിയാല്‍ വളരെ കട്ടികൂടിയ കറ ലഭിക്കും. താഴേയ്ക്കാണ് കറയുടെ ഒഴുക്കായിരുന്നെങ്കില്‍ അപ്രകാരം കാണാന്‍ കഴിയില്ല. എന്നുവെച്ചാല്‍ സി.യു.റ്റിയും, ഐ.യു.റ്റിയും അല്ല ശരിയായ ടാപ്പിംഗ് രീതി. മറിച്ച് റബ്ബര്‍ ബോര്‍ഡ് തന്നെ പരിശീലനം നല്‍കുന്ന താഴേയ്ക്ക് വെട്ടുന്ന രീതി തന്നെയാണ് ഉത്തമം.
ടാപ്പിംഗ് ആരംഭിച്ച ഭാഗത്തിന് മുകളില്‍ ബാര്‍ക്ക് ഐലന്‍ഡ് ഉണ്ടാകുന്നത് എപ്രകാരമാണെന്ന് നോക്കാം. വേരിലൂടെ വലിച്ചടുത്ത് സൈലം എന്ന തടിഭാഗത്തിലൂടെ ഇലയില്‍ എത്തുന്ന ജലവും മൂലകങ്ങളും ജലത്തിലെ ഓക്സിജനും, ഹൈഡ്രജനും, സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ ഇലപ്പച്ചയിലെ മഗ്നീഷ്യവും ചേര്‍ന്ന് അന്നജം രൂപപ്പെടുന്നു. അതാണ് ഫ്ലോയം എന്ന ഭാഗത്തുകൂടെ വേരിലെത്തി വേരുകളെ വളരാന്‍ സഹായിക്കുന്നത്. മഗ്നീഷ്യമെന്ന ലോഹമൂലകമാണ് വേരുകള്‍ക്ക് വളരുവാന്‍ ആവശ്യമായ ഫോസ്ഫറസിനെ വേരിലെത്തിക്കുന്നത്. ഫ്ലോയത്തിനുള്ളിലുള്ള കേമ്പിയം എന്ന അതിലോലമായ പട്ടയാണ് തടിയെയും തൊലിയെയും വളരുവാന്‍ സഹായിക്കുന്നത്. എന്നാല്‍ ലെന്റിസല്‍സിലൂടെ നടക്കുന്ന ഗ്യാസിയസ് എക്ചേഞ്ച് എന്ന പ്രക്രിയയാണ് ഫെലോഡേം എന്ന ഭാഗത്ത് ഫുഡ് സ്റ്റോറേജ് ചെയ്യുന്നത്. ആ ഫുഡ് സ്റ്റോറേജിന് മുകളിലേയ്ക്ക് മാത്രമെ സമ്ചരിക്കാന്‍ കഴിയുകയുള്ളു. പുതുപ്പട്ടയുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍ കൂടുതലായി വിനിയോഗിക്കുമ്പോള്‍ വെട്ട് പട്ടക്ക് മുകളിലേയ്ക്ക് ചില മൂലകങ്ങളുടെ അഭാവം സൃഷ്ടിക്കപ്പെടുന്നു. അതിനാലാണ് ബാര്‍ക്ക് ഐലന്‍ഡ് എന്നത് തുടക്കച്ചില്‍ നാലിഞ്ചോളം വീതിയില്‍ മരത്തിന് ചുറ്റിലും കാണപ്പെടുന്നത്.
പുതുപ്പട്ട ചുരണ്ടി നോക്കിയാല്‍ പച്ച നിറം കാണേണ്ടതാണ്. എന്നാല്‍ പട്ടമരപ്പിന്റെ ആരംഭംം പുതുപ്പട്ടയിചെ പച്ചനിറത്തിന്റെ അഭാവമാണ് ഒരുകാരണം. മഗ്നീഷ്യം മരത്തിന്റെ എല്ലാ ഭാഗത്തും മറ്റ് മൂലകങ്ങളെ എത്തിക്കുന്ന വാഹകനാണ്. ഞാന്‍ ഒരു ശാസ്ത്രജ്ഞനായ DrThomas Varghees ന്റെ സഹായത്തോടെ നടത്തിയ പരീക്ഷണമായിരുന്നു ബോറാക്സിന്റെ ആപ്ലിക്കേഷന്‍. വേരിന് നല്‍കിയിട്ട് ഫലം മനസിലാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വെളിച്ചെണ്ണയില്‍ ബോറാക്സ് കലര്‍ത്തി പുതുപ്പട്ടയില്‍ പുരട്ടിയപ്പോശ്‍ വലിയ ഒരു മാറ്റം പ്രകടമായി. ദീര്‍ഘനേരം തുള്ളി വീഴുന്ന മരങ്ങളില്‍ സിങ്ക് സല്‍ഫേറ്റ് വെള്ളത്തില്‍ കലര്‍ത്തി പുരട്ടിയപ്പോള്‍ ഡ്രിപ്പിംഗ് നിയന്ത്രിക്കാമെന്ന് കണ്ടു. എന്നാല്‍ അത് പട്ട മരപ്പിന് വഴിയൊരുക്കുന്നതായി കാണുവാന്‍ സാധിച്ചു. ഫിസിയോളജിക്കല്‍ ഓര്‍ഡര്‍ പരിപാലിക്കുന്നതിലൂടെ പട്ടമരപ്പ് നിയന്ത്രിക്കാന്‍ കഴിയും.
FOR MORE DETAILS CLICK HERE
CS SOYABEAN (JANUARY) OVERVIEW:
മറുപടിഇല്ലാതാക്കൂTREND MIXED TO BEARISH
RESIST 2:3830
RESIST 1:3800
SUP1:3760
SUP2:3740
STRATEGY: SELL ON RISE
WWW.CAPITALSTARS.COM +917316790000
GET MORE agri commodity news