പ്രിയരേ ഈ മാസം നവംബര്‍ 25 ബുധനാഴ്ച ..തിരുവന്തപുരം വഴുതക്കാട് വനം വകുപ്പ്ന്‍റെ വനശ്രീ ഓഡിറ്റോറിയത്തില്‍ വെച്ച് അടുക്കളത്തോട്ടം അങ്ങങ്ങള്‍ക്കായി അനന്തപുരിയില്‍ ഒരു അടുക്കളത്തോട്ട സെമിനാര്‍ സംഘടിപ്പിക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ ..
അന്നേ ദിവസം പല അംഗങ്ങളും പല സംഘങ്ങളും അവരുടെ ഉത്പന്നങ്ങള്‍ (ജൈവ വളങ്ങള്‍ , ഫിഷ് അമിനോ ആസിഡ്, സ്യൂഡോ മോണസ് കൊക്കോ പിറ്റ് ഗ്രോ ബാഗ് എന്നിവയും മറ്റ് മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ എന്നിവ ) വില്‍ക്കാന്‍ അനുമതി ചോതിക്കുന്നു .
ആയിരങ്ങള്‍ സംഭാവനയും കമ്മീഷനും വാഗ്ദാനം ചെയ്യുന്നുണ്ട്.. നമുക്ക് വിശ്വാസ യോഗ്യമായ ഇടങ്ങളില്‍ നിന്നും അന്യോഷണം വരുന്നുണ്ട് എല്ലാവരെയും നിരാശപ്പെടുത്തേണ്ടി വരുന്നതില്‍ വിഷമമുണ്ട്.
നമ്മുടെ ഗ്രൂപ്പിനെ ഉദ്ദേശം വിപണനം അല്ല അടുക്കളത്തോട്ടത്തില്‍ സ്വയം പര്യാപ്തി നേടുകയാണ് എന്നതിനാല്‍ അവരെ ഒക്കെ നിരാശപ്പെടുത്തേണ്ടി വരുന്നതില്‍ ഖേതം ഉണ്ട് ..
നമുക്ക് വിശ്വസ്തമായ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളെ വിപണനത്തിന്നെ കഷണിച്ചിട്ടു അനുമതി കിട്ടിയുമില്ല
അന്നത്തെ കൂട്ടായ്മയില്‍ വിത്തുകളും തൈകളും മറ്റ് മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളും എല്ലാവര്‍ക്കും കൊണ്ട് വരാം പരസ്പരം സൌചന്യമായി മാത്രമേ വിതരണം നടക്കുകയുള്ളൂ എന്നറിയിക്കുന്നു .
നമ്മുടെ Gopu Kodungallur ചേട്ടന്‍ നമുക്കേവര്‍ക്കും സുപരിചിതനും വിശ്വസ്തനും ആയതിനാല്‍ അദ്ദേഹത്തേ അവിടെ വിത്തുകള്‍ വിതരണം ചെയ്യണം എന്ന് പറഞ്ഞു ക്ഷണിച്ചിട്ടുണ്ട് ആയതിനാല്‍ സൌജന്യ വിത്ത് കൈമാറ്റത്തില്‍ നിന്നും കിട്ടാത്ത അപൂര്‍വ്വ ഇനം വിത്തുകള്‍ ഗോപുചേട്ടനില്‍ നിന്നും വിലക്ക് വാങ്ങാവുന്നതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ