തൃശൂർ ∙ അക്വാപോണിക്സ് - ജലകൃഷി സംവിധാനത്തിൽ ഒരു സെന്‍റ്
സ്ഥലത്തുനിന്ന് പോലും ഒരു കുടുംബത്തിനാവശ്യമായ പച്ചക്കറികൾക്കൊപ്പം
മത്സ്യങ്ങളും വളരെ ലാഭകരമായി ഉത്പാദിപ്പിക്കുവാൻ സാധിക്കും. ഈ
സിസ്റ്റത്തിലെ രണ്ട് പ്രധാന ഘടകങ്ങൾ മീൻ, ചെടി ഇവയാണ്. ഈ ഘടകങ്ങൾ
ഓരോന്നിന്റെയും പ്രകൃതിദത്തമായ സവിശേഷതകളും ആവശ്യങ്ങളും അനുയോജ്യമായ
ബിസിനസ് പങ്കാളിയെ തയ്യാറാക്കുന്നതിനും അവയുടെ വളർച്ചയെയും ആരോഗ്യത്തെയും
പിന്തുണയ്ക്കുന്നതിനും യഥാർത്ഥത്തിൽ ഏറ്റവും അനുയോജ്യമാണ്.
അക്വാപോണിക്സ് ജലകൃഷിയിൽ മത്സ്യങ്ങളെ വളർത്തുന്ന കുളങ്ങളിൽ നിന്നുള്ള
ജലം ചെടികൾ നട്ടിരിക്കുന്ന തടങ്ങളിലേക്ക് പമ്പ് ചെയ്യുന്നു. പോഷക
സമ്പന്നമായ ആ ജലത്തിൽ നിന്നുള്ള ധാതുലവണങ്ങളും മറ്റും ചെടികൾ ഒരു അരിപ്പ
യായി വളർച്ചയ്ക്കുവേണ്ടി ആഗിരണം ചെയ്യുകയും തുടർന്ന് തടങ്ങളിൽ നിന്ന്
അരിച്ച് ഊർന്നിറങ്ങുന്ന ജലം തിരിച്ച് മത്സ്യക്കുളത്തിലേക്ക് കടത്തിവിടുകയും
ചെയ്യുന്നു. ചാക്രികമായി നടക്കുന്ന ഈ പ്രവർത്തനത്തിൽ ജലം കുറഞ്ഞ അളവിൽ
മാത്രമേ ആവശ്യം വരികയുള്ളൂ. മണ്ണ് ഇല്ലാതെയും കൃഷി ചെയ്യാനാകുമെന്നതും
പ്രധാനസവിശേഷതയാണ്.
വളർച്ച നിരക്ക്, രോഗം പ്രതിരോധം, ഉയർന്ന സംഭരണനിരക്ക് മുതലായവ
തിലാപിയയെ എല്ലാ സമയത്തും അക്വാപോണിക്സ് ജലകൃഷിയിലെ പ്രിയപ്പെട്ട മത്സ്യം
ആക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: 9447684872
(COURTESY; MANORAMA)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ