സുഹൃത്തിന്റെ വീട്ടില്‍ നിറയെ കായ്ക്കുന്ന ഒരു നല്ല പ്ലാവ് കണ്ടു. ഇതിന്റെ തൈകള്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഒട്ടുതൈകള്‍ ഉണ്ടാക്കാന്‍ കഴിയുമോ?
നല്ല പ്ലാവിന്റെ ഒട്ടുതൈകള്‍ ഉണ്ടാക്കാന്‍ബുദ്ധിമുട്ടില്ല. ഒട്ടിക്കാന്‍ മാതൃവൃക്ഷവും (സുഹൃത്തിന്റെ വീട്ടില്‍ കണ്ട പ്ലാവ്), ചക്കക്കുരു മുളപ്പിച്ച തൈകളും വേണമെന്നു മാത്രം. ചക്കക്കുരു പോട്ടിങ് മിശ്രിതം നിറച്ച ചട്ടിയില്‍ ഒരു വര്‍ഷം മുമ്പുതന്നെ പാകി തൈകളാക്കണം.
തൈക്ക് പെന്‍സില്‍ കനമായാല്‍ അതേ വണ്ണമുള്ള മാതൃവൃക്ഷത്തിലെ ശിഖരവുമായി വശം െചത്തി ചേര്‍ത്തുവെച്ച് കെട്ടിനിര്‍ത്താം. നനയ്ക്കണം. ഒട്ടുസന്ധി പൂര്‍ണമായും ചേരാന്‍ മൂന്നുമാസം വേണം. നന്നായി ചേര്‍ന്നുകഴിഞ്ഞാല്‍ മാതൃവൃക്ഷത്തില്‍നിന്ന് ശിഖരം മുറിച്ച് ചട്ടി അല്ലെങ്കില്‍ പോളിത്തീന്‍ സഞ്ചിയില്‍ വളര്‍ത്തിയ ചെടിയുടെ ഭാഗമാക്കുക. തൈയുടെ തലപ്പും മുറിച്ചുനീക്കണം.
നമുക്ക് വളര്‍ത്തേണ്ടത് മാതൃവൃക്ഷത്തിന്റെ ശിഖരമാണെന്നോര്‍ക്കുക. വളര്‍ച്ചയായാല്‍ തൈകള്‍ ഇളക്കി മണ്ണില്‍ നടാം. പുതിയ തൈ റെഡി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ