തിരുവനന്തപുരം: ഒരു വിത്ത് നിങ്ങള്‍ ഫെയ്‌സ്ബുക്കിലേക്ക് 'ഷെയര്‍' ചെയ്യു. ലോകത്തിന്റെ ഏതെങ്കിലും കോണില്‍ അത് വളര്‍ന്ന് വിളവെടുക്കും. അതില്‍ നിന്നും ലഭിക്കുന്ന വിത്തും ഇതുപോലെ മറ്റെവിടൈയങ്കിലും അടുത്ത ചെടിയായി മാറും. പാടത്തും പറമ്പിലും കൃഷിയിറക്കുമ്പോള്‍ കൊടുത്തും വാങ്ങിയും സഹായിച്ച പഴയ കാര്‍ഷിക സംസ്‌കാരമാണിത്.ഇതിലേക്ക് നവമാധ്യമത്തിന്റെ ലോകത്തിലൂടെ തിരിച്ചു പോകുകയാണ് അടുക്കളത്തോട്ടം എന്ന കൂട്ടായ്മ. തൊട്ടടുത്ത അയല്‍ക്കാരെപ്പോലെ വിത്തുകള്‍ പങ്കുെവച്ചും ഉപദേശങ്ങള്‍ നല്‍കിയും ഫെയ്‌സ്ബുക്കില്‍ അടുക്കളത്തോട്ടം എന്ന ഗ്രൂപ്പ് ഹിറ്റായിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും മലയാളികളടക്കം അറുപത്തി ഏഴായിരത്തോളം പേരാണ് കൂട്ടായ്മയില്‍ അംഗങ്ങളായത്.
പലപ്പോഴും കീബോര്‍ഡിലൂടെ മാത്രം പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും നടത്തുന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ നിന്നും അടുക്കളത്തോട്ടത്തെ വ്യത്യസ്തമാക്കുന്നത് മണ്ണില്‍ കൃഷിയിറക്കുന്നവരുടെ അധ്വാനം കൊണ്ടാണ്. വിത്തുകള്‍ പരസ്പരം പങ്കുെവയ്ക്കുന്ന വിത്ത് ബാങ്ക്.
വിത്ത് നടുന്നത് മുതല്‍ വിളവെടുക്കുന്നത് വരെ എല്ലാത്തിനും ഉപദേശങ്ങളും നിര്‍േദശങ്ങളുമായി അംഗങ്ങള്‍.
ഇങ്ങനെ സൗഹൃദങ്ങള്‍ പങ്കുെവയ്ക്കുന്നതിനൊപ്പം അന്യംനിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സ്വന്തം പല ചെടികളെയും നിലനിര്‍ത്താന്‍ കൂടി ഈ കൂട്ടായ്മക്ക് കഴിഞ്ഞു. ജൈവകൃഷിയാണ് പ്രോത്സാഹിപ്പിക്കുന്നത്. മലപ്പുറം തിരൂരങ്ങാടി പറപ്പൂരുകാരന്‍ ടി.ടി.മുഹമ്മദ് കുട്ടിയാണ് ഈ കൂട്ടായ്മയുടെ തുടക്കക്കാരന്‍. ഫുഡ്‌കോര്‍പ്പറേഷനില്‍ നിന്നും 2004ല്‍ വളന്ററി റിട്ടയര്‍മെന്റ് വാങ്ങിയ ശേഷമാണ് കൃഷിയിലേക്ക് തിരിയുന്നത്.
2013 ഗാന്ധിജയന്തി ദിനത്തിലാണ് നാരായണന്‍കുട്ടി മാപാലയും മുഹമ്മദ് കുട്ടിയും അഡ്മിനുകളായി അടുക്കളത്തോട്ടം എന്ന കൂട്ടായ്മ ഉണ്ടാക്കിയത്. ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ അംഗങ്ങളുടെ എണ്ണം അറുപത്തിയേഴായിരം കഴിഞ്ഞു. പിന്നീട് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നായി അംബാരയും സതിയും കിരണ്‍കൃഷ്ണയുമെല്ലാം കുട്ടായ്മയുടെ അഡ്മിനുകളായി.
കൃഷിയിലേക്ക് തിരിയുന്ന പലരും നേരിടുന്ന പ്രധാന പ്രശ്‌നം നല്ല വിത്തുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടുകളാണെന്ന ചര്‍ച്ചകളിലൂടെ ഇവര്‍ തിരിച്ചറിയുകയായിരുന്നു. വഴിവക്കില്‍ നിന്നും കടകളില്‍ നിന്നും വാങ്ങുന്ന വിത്തുകള്‍ മിക്കപ്പോഴും ഉപയോഗ ശൂന്യമായിരിക്കും. അവസാനം അടുക്കളേത്താട്ടം ഉണ്ടാക്കാനിറങ്ങുന്നവര്‍ പിന്‍മാറും.
പിന്നിട് ചാലക്കുടിയില്‍ നടന്ന കൂട്ടായ്മയിലാണ് വിത്തുബാങ്കിന് തുടക്കം കുറിച്ചത്. അംഗങ്ങള്‍ കയ്യിലുള്ള വിത്തുകള്‍ മുഹമ്മദ് കുട്ടിയ്ക്ക് അയച്ചു കൊടുക്കും ആവശ്യക്കാര്‍ സ്റ്റാമ്പൊട്ടിച്ച് കവറുകളും വേണ്ട വിത്തുകളുടെ പട്ടികയും ഇദ്ദേഹത്തിന് അയച്ചു നല്‍കും. വിത്തുകളുടെ ലഭ്യതയ്ക്കനുസരിച്ച് മുഹമ്മദ് കുട്ടി വിത്തുകള്‍ കവറിലാക്കി തിരിച്ചയ്ക്കും. .
പുതിയ വിളകളെക്കുറിച്ചും കളകളെക്കുറിച്ചും കീടങ്ങളുടെ ആക്രമണങ്ങളെക്കുറുച്ചുമെല്ലാം അംഗങ്ങള്‍ വിവരങ്ങള്‍ പങ്കുെവയ്ക്കുന്നത് കൊണ്ട് കൃഷി എളുപ്പമാകുന്നതായും ഇവര്‍ പറയുന്നു. പല സ്ഥലങ്ങളിലും അന്യം നിന്നു കൊണ്ടിരിക്കുന്ന വിത്തുകള്‍ കിട്ടി എന്നതാണ് കൂട്ടായ്മയുടെ വലിയ നേട്ടങ്ങളിലൊന്നെന്ന് മുഹമ്മദ് കുട്ടി ചൂണ്ടിക്കാട്ടി പുളിവെണ്ട, നിത്യവഴുതന തുടങ്ങിയ ചെടികള്‍ ഉദാഹരണങ്ങളാണ്.
ഈ കൂട്ടായ്മയിലംഗമായ ശേഷം നിരവധി പേര്‍ അടുക്കളത്തോട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മുതിര്‍ന്ന കര്‍ഷകരും കൃഷി ഓഫീസര്‍മാരും വിദഗ്ദ്ധരുമെല്ലാം കൂട്ടായ്മയിലുണ്ട്. ഇവരുടെ വിദഗ്േധാപദേശങ്ങളും നിര്‍േദശങ്ങളും മറ്റംഗങ്ങള്‍ക്ക് ലഭിക്കാനുള്ള സൗകര്യവും ഉണ്ട്. ഒരു വര്‍ഷത്തിനടിയില്‍ അഞ്ചോളം കൂട്ടായ്മകളും സംഘടിപ്പിച്ചു. വിത്തുകളും ചെടികളുമായാണ് കൂട്ടായ്മയില്‍ അംഗങ്ങള്‍ എത്തുന്നത്.
വയനാട്ടില്‍ ചിങ്ങം ഒന്നിന് നടന്ന കൂട്ടായ്മയില്‍ ആദിവാസി കുറിച്യര്‍ വിഭാഗത്തിലെ രാമന്‍ എന്ന കര്‍ഷകനോടൊപ്പം അറിവുകള്‍ പങ്കുെവയ്ക്കനാണ് ശ്രമിച്ചത്. ഫ്ലൂറ്റുകളില്‍ മുതല്‍ ഏക്കറുകണക്കിന് ഭൂമിയില്‍ കൃഷിയിറക്കുന്നവര്‍ വരെ ഉണ്ട്. https://www.facebook.com/groups/adukkalathottam എന്നതാണ് കൂട്ടായ്മയിലേക്കുള്ള ലിങ്ക്.
(courtesy:mathrubhumi)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ