മഞ്ഞള്‍ വിളവെടുപ്പിന് സഹായകമായ ഒരു യന്ത്രം തമിഴ്നാട് ഈറോഡ് ജില്ലയിലെ രാമരാജു എന്ന കര്‍ഷകന്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു പവര്‍ടില്ലറിനോടനുബന്ധിച്ചാണ് ഈ ലഘുയന്ത്രം ഘടിപ്പിച്ചിരിക്കുന്നത്.
രാമരാജു തന്നെ ഒരു മഞ്ഞള്‍ കര്‍ഷകനാണ്. മഞ്ഞള്‍ വിളവെടുക്കാന്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാതെ വന്നതും വിളവെടുപ്പിലെ കാലതാമസം വരുത്തിയ സാമ്പത്തിക നഷ്ടവുമൊക്കെയാണ് ഈ യന്ത്രം നിര്‍മിക്കാന്‍ രാജുവിന് പ്രേരണയായത്. യന്ത്രം പ്രവര്‍ത്തിക്കാന്‍ ഒരു മണിക്കൂറില്‍ ഒരു ലിറ്റര്‍ ഡീസല്‍ വേണം. വിളവെടുത്ത മഞ്ഞള്‍ മണ്ണ് കുലുക്കിക്കളഞ്ഞ് യന്ത്രം തന്നെ വൃത്തിയാക്കും. പിന്നെ സംഭരണം എളുപ്പമാണ്. 30,000/- രൂപയാണ് യന്ത്രത്തിന് വില. വിലാസം: പി. രാമരാജു, പുതുപാളയം, ഗെട്ടിസമുദ്രം പോസ്റ്റ്, അന്തിയൂര്‍ താലൂക്ക്, ഈ റോഡ് ജില്ല- 638501, തമിഴ്നാട്. ഫോണ്‍: 9865171790.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ