ഓലചുരുട്ടി, തണ്ടുതുരപ്പന്‍, കുഴല്‍പുഴു, ചാഴി എന്നിവയാണ് നെല്ലിനെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍. മണ്ണിനും കാലാവസ്‌ഥയ്‌ക്കും അനുസരിച്ച് നല്ല പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ജൈവവളങ്ങള്‍ ഉപയോഗിക്കുന്നത് കീടപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഞാറ്റടിയില്‍ ഉമിച്ചാരം ഇടുന്നത് ബ്ലാസ്‌റ്റ് രോഗത്തെ ചെറുക്കാന്‍ സഹായകരമാണ്. അതുപോലെ ചാരവും കമ്പോസ്‌റ്റും ഉപയോഗിക്കുന്നത് ഇലപ്പേനിന്റെ ആക്രമണം കുറയ്‌ക്കും. പറിച്ചു നട്ട് കുറച്ചു ദിവസത്തിനുള്ളില്‍ കാണാന്‍ സാധിക്കുന്ന കീടമാണ് കുഴല്‍പുഴു. പാടശേഖരത്തിലെ ജലം പാടെ വാര്‍ത്തു കളയുന്നത് ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കും.
കെണികളുടെ ഉപയോഗം
വിളക്കുകെണി: പാടത്ത് സ്‌ഥാപിക്കാന്‍ സൗകര്യമുണ്ടെങ്കില്‍ തണ്ടുതുരപ്പന്‍, ഓലചുരുട്ടി എന്നിവയുടെ ശലഭങ്ങളെ ആകര്‍ഷിച്ച് പിടിച്ച് നശിപ്പിക്കാം.
ഫെറോമോണ്‍ കെണി
തണ്ടുതുരപ്പന്റെ പെണ്‍ശലഭങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഒരുതരം പദാര്‍ഥമാണ് ഫെറോേെമാണ്‍. ഇത് കൃത്രിമമായി ഉല്‍പാദിപ്പിച്ച് കെണിയില്‍ വെച്ച് ആണ്‍ശലഭങ്ങളെ ആകര്‍ഷിപ്പിച്ച് പിടിച്ച് നശിപ്പിക്കാം. ഒരേക്കറിനു ചുരുങ്ങിയത് 8 കെണിയെങ്കിലും സ്‌ഥാപിക്കണം.
പാടശേഖരങ്ങളില്‍ അഴുകിയതെന്തെങ്കിലും നിക്ഷേപിക്കുന്നത് ചാഴികളെ ഒഴിവാക്കാന്‍ സഹായിക്കും.
വിവിധ തരം കമ്പോസ്‌റ്റുകള്‍, പച്ചില വളങ്ങള്‍, ചാരം എന്നിവ ഉപയോഗിക്കുന്നത് നെല്ലിന്റെ പ്രതിരോധശേഷി കൂട്ടും.
അസോള, ആസോസ്‌പെറില്ലം, ഫോസ്‌ഫോ ബാക്‌ടീരിയ എന്നിവ നെല്‍ച്ചെടിക്ക് അനുയോജ്യമായ ജീവാണു വളങ്ങളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ