1 - നമ്മുടെ ആവിശ്യം , നമ്മുടെ സൗകര്യങ്ങൾ, ഇവയെ കുറിച്ച് നല്ലതുപോലെ മനസ്സിൽ ആക്കുക.
2 - ചെറുതായി തുടങ്ങി - വിപുലീകരിക്കുക
3 - മറ്റുള്ളവർ ചെയ്യുന്നതും , യുട്യൂബിൽ കണ്ടതും പൂർണമായി അനുകരിക്കാതെ - നല്ലതു എന്തെന്ന് തിരിച്ചറിഞ്ഞു സ്വീകരിക്കുക
4 - നമുക്ക് ഇണങ്ങിയ സിസ്റ്റം തിരഞ്ഞെടുക്കുക
5 - നല്ല ഇനം മീൻ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുക , നിലവാരം കുറഞ്ഞ കുഞ്ഞുങ്ങളെ വളർത്തിയാൽ പണവും സമയവും നഷ്ട്ടം .
6 - തുടക്കം മുതൽ ഒടുക്കം വരെ നല്ല ഇനം പ്രോട്ടീൻ തീറ്റ കൃത്യമായ അളവിൽ കൊടുക്കുക .
7 - കുളത്തിലെ വെള്ളത്തിന്റെ അവസ്ഥ മോശം ആകാതെ ഇരിക്കാനും , ഓക്സിജൻ അളവ് കുറയാതെ .
ഇരിക്കാനും നിരന്തരം പരിശോധിക്കുക , ആവിശ്യമായ സംവിധാനങ്ങൾ ഇണക്കുക
8 - BSF ലാർവകൾ , അസോള , ഇലച്ചെടികൾ - തുടങ്ങിയവ തീറ്റയിൽ ഉൾപെടുത്തുക , അതുവഴി തീറ്റച്ചെലവ്
കുറക്കുക .
9 - വളർത്തിയ മൽസ്യങ്ങൾ പ്രാദേശികമായി വിറ്റഴിക്കുക - എന്നും വിറ്റഴിക്കാൻ തക്ക വിധം പല കുളങ്ങൾ നിർമ്മിക്കുക
തുടക്കത്തിൽ ഒരു തരത്തിലുള്ള മത്സ്യത്തെ വളർത്തുക.
10 - വിജയിച്ചതും പരാജയപെട്ടതുമായ ഒരുപാടു കർഷകർ ഉണ്ട് അവരെ കേൾക്കുക - ഫീഷറീസ് കോളേജുകളിൽ നടത്തുന്ന പരിശീലന പരിപാടികളിൽ പങ്ക് എടുക്കുക.
ഫീഷറീസ് ഉദ്യേഗസ്ഥരുടെ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുക
ഗവ: ഹാച്ചറികളിലെ സീഡ് വാങ്ങി ഉപയോഗിക്കുക.
തുടക്കത്തിൽ ലാഭം നോക്കി പടുത മറ്റ് സാധനങ്ങൾ വാങ്ങാൻ പോയാൽ നഷ്ടങ്ങൾ ഉണ്ടാകും. പടുത കുളം ആണെങ്കീൽ
350gsm ഉപയോഗിക്കുക. ലൈസൻസ്, രെജിസ്റ്റർ, തുടങ്ങിയവ എടുക്കുക. മീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന് മുൻപ് ജലം ഏതെങ്കിലും ഫിഷറീസ് ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുക. എയർറേറ്റർ ഉപയോഗീ ക്കുന്ന കുളങ്ങളിൽ ഇലക്ട്രിസിറ്റി വിതരണം 24 മണീക്കൂറും ലഭ്യമാക്കണം. അതിന് ഉള്ള സൗകര്യം ഒരുക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ