വാഴപ്പഴത്തെ മുഴുവനായി ഉണക്കി ആറുമാസംവരെ സൂക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് തമിഴ്‌നാട്ടിലെ ട്രിച്ചി ജില്ലയിലുള്ള തോട്ടിയം ബനാന ഗ്രൂപ്പ്' രൂപംനല്‍കി.
പൂവന്‍, ഞാലിപ്പൂവന്‍, കര്‍പ്പൂരവള്ളി തുടങ്ങി പലയിനം വാഴപ്പഴത്തെ ഈ രീതിയില്‍ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാം. വാഴക്കായ്കളെ എത്തിലീന്‍ വാതകമുപയോഗിച്ച് പഴുപ്പിച്ചശേഷം തൊലി മാറ്റി ഗ്രീന്‍ഹൗസ് സോളാര്‍ ഡ്രൈയറില്‍വെച്ച് ഉണക്കുന്നു. തുടര്‍ന്ന് ഉണക്ക വാഴപ്പഴത്തെ തേനില്‍ ഇട്ടശേഷം പാക്കുചെയ്യും. ഈ ഉത്പന്നം ആറുമാസംവരെ ഉപയോഗിക്കാം. രുചികരമായ ഇത് ഏറെ പോഷക സമ്പുഷ്ടവുമാണ്, ഊര്‍ജദായകവും. പഞ്ചസാരകള്‍ക്കു (44 ശതമാനം) പുറമെ പൊട്ടാസ്യം ((430 മില്ലിഗ്രാം), ഫോസ്ഫറസ് (28 മില്ലിഗ്രാം), വിറ്റാമിന്‍ സി (എട്ടുഗ്രാം), കാല്‍സ്യം (ആറ്് ഗ്രാം) സോഡിയം (ഒരു മില്ലി ഗ്രാം), ഇരുമ്പ്(0.31 മില്ലിഗ്രാം) എന്നിവ 100 ഗ്രാം ഉത്പന്നത്തില്‍ അടങ്ങിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബനാന ഗ്രൂപ്പ് ഫോണ്‍: 09994302877.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ