പരമ്പരാഗത നെല്‍കര്‍ഷകനായ മലപ്പുറം പുലാമന്തോളിലെ ശശിധരന്റെ പത്തു വര്‍ഷത്തെ ഗവേഷണത്തിലൂടെ പുതിയ നെല്‍വിത്ത് വികസിപ്പിച്ചെടുത്തു. 'ഗോപിക' എന്നു പേരിട്ടിരിക്കുന്ന അത്യുല്‍പാദനശേഷിയുള്ള ഈ നെല്ലിനത്തിന് ഒരു ചുവട്ടില്‍നിന്ന് നാല്‍പതു മുതല്‍ അന്‍പതുവരെ ചിനപ്പുകള്‍ ഉണ്ടാകും. കതിരിന് 20 സെന്റിമീറ്റര്‍ വരെ നീളമുണ്ടാകും. ഉയരം കുറഞ്ഞ ഈ ഇനത്തിന്റെ ഒരു കതിരില്‍ ഇരുന്നൂറ്റിപ്പത്ത് നെല്‍മണികള്‍ വരെ ലഭിക്കും. മൂപ്പു കുറഞ്ഞ 'ഗോപിക' തുടര്‍ച്ചയായി കൃഷി ചെയ്‌താല്‍ ഒരു വര്‍ഷത്തില്‍ മൂന്നു വിളവെടുപ്പാകാം. ചുവന്ന് ആകര്‍ഷകമായ നെല്‍മണികളാണ് 'ഗോപിക'യ്‌ക്ക് ഉണ്ടാകുക. രുചിയേറിയ ഈ നെല്‍വിത്തിനത്തിന് രോഗപ്രതിരോധശേഷിയുള്ളതിനാല്‍ കാര്യമായ കീടനാശിനി പ്രയോഗം ആവശ്യമില്ല. ഐശ്വര്യ, ജ്യോതി നെല്ലിനങ്ങള്‍ തുടര്‍ച്ചയായി കൃഷിചെയ്‌തിരുന്ന വയലുകളില്‍നിന്ന് ശശിധരന്‍ കണ്ടെത്തിയ 'ഗോപിക' സ്വഭാവിക പരാഗണത്തിലൂടെ ഉരുത്തിരിഞ്ഞതാണ്.
ഒരു ഹെക്‌ടറില്‍ 10 ടണ്‍ വരെ വിളവ് ലഭിക്കുന്ന ഈ ഇനത്തിന്റെ കൃഷി വ്യാപിപ്പിക്കാനുള്ള തിരക്കിലാണ് ഇദ്ദേഹം. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്‌ഥര്‍ ശശിധരന്റെ വയലുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തി. എന്‍.ഐ.എഫ്. ഏജന്‍സിയെ തന്റെ കാര്‍ഷിക കണ്ടുപിടുത്തം ഇദ്ദേഹം അറിയിച്ചു കഴിഞ്ഞു. ഫോണ്‍: 9495344237.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ