കൊച്ചി:നാളികേര വികസന ബോര്‍ഡിന്റെ ചങ്ങാതിക്കൂട്ടം പരിശീലനപരിപാടിയില്‍ പങ്കെടുത്ത് യന്ത്രസഹായത്തോടെ തെങ്ങുകയറ്റത്തില്‍ പ്രാവീണ്യം നേടിയവര്‍ സൂക്ഷിക്കുക. കൂലി കൂടുതല്‍ വാങ്ങിയാല്‍ നിങ്ങള്‍ കുടുങ്ങും. ബോര്‍ഡ് നിശ്ചയിച്ചതിലും കൂടുതല്‍ വേതനം വാങ്ങിയാല്‍ സൗജന്യമായി നല്‍കിയ യന്ത്രം തിരികെ വാങ്ങും. തുടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും നിര്‍ത്തും. തെങ്ങുകയറ്റത്തിനായി ബോര്‍ഡ് സൗജന്യമായാണ് ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി പരിശീലനം നല്‍കിയത്. തേങ്ങയിടുന്നതിന് ഗ്രാമപ്രദേശങ്ങളില്‍ കുറഞ്ഞത് 10 രൂപയും ഉയരം കൂടിയ തെങ്ങുകള്‍ക്ക 15 രൂപയുമാണ് ബോര്‍ഡ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. പട്ടണങ്ങളില്‍ എല്ലാതരം തെങ്ങുകള്‍ക്കും 20 രൂപയാണ് കൂലി. ചിലയിടങ്ങളില്‍ ഇതിലധികം തുക വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി വരുന്നത്. പരിശീലനം നേടിയ തെങ്ങിന്റെ ചങ്ങാതിമാരുടെ എണ്ണം 4190 ആയി. ഈ വര്‍ഷം മാര്‍ച്ചോടെ 5000 യുവതീയുവാക്കള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം. പരിശീലനം പൂര്‍ത്തീകരിച്ച തെങ്ങിന്റെ ചങ്ങാതിമാരുടെ ജില്ല തിരിച്ചുള്ള എണ്ണം ഇപ്രകാരമാണ്. എറണാകുളം 545, കാസര്‍കോഡ് 177, കണ്ണൂര്‍ 427, മലപ്പുറം 324, പാലക്കാട് 385, തൃശ്ശൂര്‍ 462, ആലപ്പുഴ 246, ഇടുക്കി 66, കോട്ടയം 79, പത്തനംതിട്ട 74, കൊല്ലം 405, തിരുവനന്തപുരം 448. മറ്റു സംസ്ഥാനങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ 20 പേര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
Districtwise List of Friends of Coconut Tree
Districtwise List of Friends of Coconut Tree
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ