ഇത് ഒരു കെട്ടുകഥയല്ല. ക്രൊയേഷ്യയിലെ ഒസാല്‍ജ് ടൗണില്‍ നിന്നുളള ഒരു മത്സ്യബന്ധനത്തൊഴിലാളി പറയുന്ന സംഭവകഥയാണിത്. തന്റെ വലയില്‍ സ്ഥിരമായി കുടുങ്ങുന്ന ഒരു സ്വര്‍ണമത്സ്യം തനിക്ക് വരം നല്കുന്നു എന്ന് വ്ളാദ്കൊ പെകാവര്‍ എന്ന മത്സ്യബന്ധനത്തൊഴിലാളി അവകാശപ്പെടുന്നു.മത്സ്യബന്ധനത്തൊഴിലാളി പറയുന്ന കഥ ഇത്തരത്തിലാണ്. ഒരു ദിവസം കൂപാ നദിയില്‍ ഏറെനേരം ചെലവിട്ടുവെങ്കിലും ഒരു മത്സ്യത്തെയും കിട്ടാതെ വന്നപ്പോള്‍ താന്‍ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. അപ്പോള്‍, 10 കിലോ ഭാരമുളള ഒരു സ്വര്‍ണ മത്സ്യം വലയില്‍ കുടുങ്ങി. പ്രത്യേകതകളുളള മത്സ്യം കൗതുകമുണര്‍ത്തിയതിനാല്‍ അതിന്റെ ചിത്രമെടുത്ത ശേഷം നദിയിലേക്ക് തന്നെ വിട്ടയച്ചു. 'ഇനിയും നിന്നെ പിടിക്കാന്‍ ഇടയാവട്ടെ' എന്ന് പറഞ്ഞായിരുന്നു മത്സ്യത്തെ വിട്ടയച്ചത് എന്നും പെകാവര്‍ പറയുന്നു.എന്തായാലും, അതിനു ശേഷം ഏഴ് തവണയാണ് ഈ അത്ഭുത മത്സ്യം പെകാവറിന്റെ വലയില്‍ കുടുങ്ങിയത്. വീണ്ടും മത്സ്യം തനിക്ക് പിടി തന്നതോടെ പെകാവര്‍ അതിന്റെ അത്ഭുത ശക്തിയില്‍ വിശ്വസിക്കാന്‍ തുടങ്ങിയത്രേ. അതിനാല്‍, പിന്നീട് ഓരോ തവണയും രഹസ്യമായി ഓരോ ആഗ്രഹം പറഞ്ഞ ശേഷമായിരുന്നു മത്സ്യത്തെ വിട്ടയച്ചത്. ഇതെല്ലാം സാധിച്ചു എന്നും പെകാവര്‍ അവകാശപ്പെടുന്നു. പെകാവറിന്റെ കഥ കേട്ടതോടെ പ്രദേശത്തെ മത്സ്യബന്ധനത്തൊഴിലാളികളെല്ലാം അത്ഭുത മത്സ്യത്തിനായുളള തെരച്ചിലിലാണ്! for more wonder news need to read click here
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ