Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

ശനിയാഴ്‌ച, മാർച്ച് 03, 2012

ഹരിത ഭാരതം !!

സംപ്രേഷണം: തിങ്കള്‍ - വ്യാഴം \ 5.00 പി.എം ഐ.എസ്.റ്റി
ഇന്ത്യയിലുടെ നീളം നമ്മുടെ കാര്‍ഷിക ഗ്രാമങ്ങളിലൂടെയുള്ള അന്വേഷണ യാത്രകളാണ് അമൃത ചാനല്‍ അവതരിപ്പിക്കുന്ന 'ഹരിത ഭാരതം' . പുതിയ കൃഷിരീതികളും അതിന്റെ വിജയ കഥകളുമെല്ലാം കൃഷിക്കാര്‍ക് പരിചയപ്പെടുത്തുന്ന ഈ പരമ്പരയില്‍ സാധാരണ കൃഷികള്‍ പുഷ്പ-ഫല-സസ്യ കൃഷി [ഹോര്‍ട്ടി കള്‍ച്ചര്‍ ] , നാണ്യ വിളകള്‍ , മൃഗ സംരക്ഷണം, മത്സ്യ <br/> കൃഷി തുടങ്ങിയ സമസ്ത മേഖലകളും ഉള്‍പ്പെടുന്നു. കാര്‍ഷിക മേഖലയില്‍ വിജ്ഞാന വ്യാപനമാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നത്. കര്‍ഷകരും ഗവേഷകരും കൃഷി ശാസ്ത്രജ്ഞരും തമ്മിലുള്ള ആശയ വിനിമയ -സമ്പര്‍ക്കങ്ങളിലുള്ള വിടവ് മൂലം ഗവേഷണ ഫലങ്ങള്‍ യഥാസമയം കര്‍ഷകരില്‍ എത്താതിരുന്നതാണ് ഇതിനു പ്രധാന തടസ്സമായി നിന്നിരുന്നത്. ഇവര്‍ക്കിടയില്‍ ഫലപ്രദമായ സമ്പര്‍ക്കങ്ങള്‍ക്കൊരു പാലം എന്ന നിലയിലാണ് അമൃത ടീം ഈ സംരംഭത്തെ കാണുന്നത്. അതായത് ' ലാബ് റ്റു ലാന്‍ഡ്-ലാന്‍ഡ് റ്റു ലാബ്' '. അഥവാ പരീക്ഷണ ശാലയില്‍ നിന്നും അതിന്റെ നേട്ടങ്ങള്‍ നേരെ കൃഷിയിടങ്ങളിലേയ്ക്കും കര്‍ഷകര്‍ കണ്ടെത്തുന്ന അറിവുകള്‍ ശാസ്ത്രീയ സ്ഥിരീകരണത്തിനായി പരീക്ഷണശാലയിലേയ്ക്കും എന്നതാണിതിന്റെ പിന്നിലുള്ള നയം. കര്‍ഷകനെ അംഗീകരിക്കുവാനും കര്‍ഷികവൃത്തിയെ പ്രോത്സാഹിപ്പിക്കുവാനും കേരള ഗവണ്‍മെന്‍റ് മാധ്യമങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന 'ഹരിത മുദ്ര ' അവാര്‍ഡിന് ആദ്യമായി അര്‍ഹത നേടിയത് അമൃത ടെലിവിഷ നാണ്. ഏറ്റവും നല്ല കാര്‍ഷിക പരിപാടിക്ക് ' ഇന്‍ഡ്യന്‍ വെറ്റിറിനറി കൗണ്‍സില്‍ ' ഏര്‍പ്പെടുത്തിയിരിക്കുന്ന 'ഫാം ജേര്‍ണലിസ്റ്റ് ' അവാര്‍ഡും തുടര്‍ച്ചയായി അമൃത റ്റിവി ക്ക് ലഭിച്ചു. കാര്‍ഷികക്കാഴ്ച്ചകളോടൊപ്പം ഹരിത ഭാരത 'പര്യടന 'ത്തിലൂടെ അമൃതാ സംഘം കടന്നു ചെല്ലുന്ന ഒരോ നാടിന്റെയും സംസ്ക്കാരം കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്കു വെയ്ക്കുന്നു. ആകര്‍ഷകമായ കൃഷിക്കാഴ്ച്ചകളുടെ ഉയര്‍ന്ന സാങ്കേതിക നിലവാരത്തിലുള്ള ചിത്രീകരണവും മികച്ച അവതരണ ശൈലിയുമാണ് പ്രധാന പ്രത്യേകത. ഐ റ്റി യുഗത്തിന്റെ പരമാവധി സാധ്യതകള്‍ വശമാക്കിക്കൊണ്ടിരിക്കുന്ന പുതിയ തല മുറക്ക് കൃഷിയോടും ആഭിമുഖ്യമുണ്ടാക്കുവാനും അവരെ കൃഷി സംരംഭകരാക്കി മാറ്റുവാനും കൂടി ലക്ഷ്യമിടുന്ന ഈ പരി പാടിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗള്‍ഫ് മലയാളികളടക്കം നിരവധി പേര്‍ കൃഷിയില്‍ ഇന്ന് ആകൃഷ്ടരാണ്. മറ്റു സംസ്ഥാനങ്ങളിലെ കൃഷി സമ്പ്രദായങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ നമ്മുടെ നാട്ടിലെ കൃഷിക്കാരും കാര്‍ഷിക നയത്തിനു രൂപം കൊടുക്കുന്ന വിദഗ്ദ്ധരും ഒരു പോലെ അത്തരം അറിവുകള്‍ ഉള്‍ക്കൊള്ളുന്നു. സൂക്ഷ്മ കൃഷി അഥവാ പ്രസിഷന്‍ ഫാമിങ് എന്ന നൂതന കൃഷിരീതി കേരള കര്‍ഷകന് പരിചയപ്പെടുത്തിയതും 'ഹരിത ഭാരത'മാണ്. കാര്‍ഷിക രംഗത്ത് ആവേശകരമായ പുതിയ ചുവടുവെയ്പുകള്‍ക്കും ആശാവഹമായ പുരോഗതിക്കും സഹായകമായ ഈ പ്രോഗ്രാമിന്റെ പ്രൊഡ്യൂസര്‍ സാജ് കുര്യനാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !