ആനവൈദ്യം പഠിക്കാനാണ് നിക്കി മദാമ്മ കടല്‍കടന്ന് തൃശ്ശൂരിലെത്തിയത്. സ്വന്തം നാട്ടിലെ കാഴ്ച ബംഗ്ലാവില്‍ മാത്രം കണ്ട കൊമ്പന്മാര്‍ കാറും ബസ്സും ചീറിപ്പറക്കുന്ന റോഡരികിലൂടെ ശാന്തമായി നടന്നു പോകുന്നതു കണ്ടപ്പോള്‍ മദാമ്മയ്ക്ക് അല്ഭുതം അടക്കാനായില്ല.ജര്‍മനിയിലെകൊളോണ്‍ യൂണിവേഴ്‌സിറ്റിയിലെ വെറ്ററിനറി ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥിയാണ് നിക്കി. പഠനത്തിന്റെ അവസാന ഘട്ടത്തില്‍ ലോകത്തിന്റെ ഏത് കോണില്‍പോലും ആഴത്തിലുള്ള പഠനം നടത്താന്‍ യൂണിവേഴ്‌സിറ്റി സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ആന വൈദ്യത്തിലാണ് നിക്കിയിന്ന് സ്‌പെഷലൈസ് ചെയ്യുന്നത്. ആനയുടെ ചെറിയൊരനക്കം മതി ഏതുറക്കത്തില്‍നിന്നും മദാമ്മ ചാടി എഴുന്നേല്‍ക്കും. ആനകളെക്കുറിച്ച് ലഭ്യമാകുന്ന വിവരങ്ങളെല്ലാം കുറിച്ചുവെയ്ക്കാന്‍ കയ്യിലെപ്പോഴും ഒരു ഡയറിയുണ്ടാകും. ആനച്ചികിത്സ, പരിചരണം എന്നിവയെല്ലാം വെറ്ററിനറി കോളേജിലെ ആനപഠന കേന്ദ്രത്തില്‍നിന്ന് മദാമ്മ പഠിച്ചുകഴിഞ്ഞു. പാലക്കാട് എലപ്പുള്ളി പഞ്ചായത്തിലെ ഡോ. ശുദ്ധോധനന്റെ ശിഷ്യയായി കേരളത്തിലെത്തിയ മദാമ്മയ്ക്ക് വെറ്ററിനറി കോളേജിലെ അസി. പ്രൊഫ. ഡോ. ടി.എസ്. രാജീവ് ആണ് ആനച്ചികിത്സയെക്കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നുനല്‍കുന്നത്. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ കൊന്ന ശിവശങ്കരന്‍ എന്ന ആനയെ പരിശോധിക്കാന്‍ ഡോ. രാജീവിനൊപ്പം നിക്കിയും എത്തിയിരുന്നു. ജനങ്ങളുടെ പ്രകോപനമാണ് ശിവശങ്കരനെ ചൊടിപ്പിച്ചതെന്നാണ് മദാമ്മയുടെ നിഗമനം.
ആനയുടെ ഫിസിയോളജിയും അനാട്ടമിയും പഠിച്ച നിക്കിയിന്ന് നിഷ്പ്രയാസം ആനയുടെ പുറത്തുകയറും. മയക്കുവെടിവെച്ച് ആനയെ തളയ്ക്കുന്ന വിദ്യയും നിക്കി പഠിച്ചു കഴിഞ്ഞതായി ഡോ. രാജീവ് പറഞ്ഞു. പഠനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ മദാമ്മ ഞായറാഴ്ച ജര്‍മനിയിലേക്ക് തിരിച്ചുപോയി. ആനവൈദ്യത്തില്‍ കൂടുതല്‍ ഗവേഷണത്തിനായി ഏറെ വൈകാതെ മദാമ്മ തിരിച്ചെത്തും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ