കോയമ്പത്തൂര്‍: ഇനി നാളികേരം പൊതിക്കാന്‍ ആള്‍ക്കാരെയും പാരയും തേടി അലയേണ്ട. മണിക്കൂറില്‍ 1,500 നാളികേരത്തിന്റെ തോട് നീക്കാന്‍ ശേഷിയുള്ള ഓട്ടോമാറ്റിക്‌യന്ത്രം കോയമ്പത്തൂരില്‍ വികസിപ്പിച്ചു. കോയമ്പത്തൂരിലെ സിഡ്‌കോയിലുള്ള സ്വകാര്യകമ്പനി വികസിപ്പിച്ച് കണ്ടുപിടിത്താവകാശം നേടിയ യന്ത്രം പീളമേടിലെ കൊഡീഷ്യയില്‍ നടക്കുന്ന കാര്‍ഷികമേളയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഏതാണ്ട് അലക്കുയന്ത്രത്തിന്റെ മാതൃകയാണ് പൊതിക്കല്‍ യന്ത്രത്തിനും. മുകളിലെ ദ്വാരത്തിലൂടെ ഇടുന്ന മുഴുനാളികേരം പൊതിച്ച് വശത്തെ ദ്വാരത്തിലൂടെ പുറത്തുവരാന്‍ നിമിഷംമതി. മുന്നിലെ ക്രഷിങ്ഗ്രില്ലിലൂടെ ചകിരിയും പുറത്തെത്തും. രണ്ട് മോഡലുകളിലാണ് യന്ത്രം. വൈദ്യുതിയിലും രണ്ട് എച്ച്.പി. ശേഷിയുള്ള ജനറേറ്ററിലും പൊതിക്കല്‍ യന്ത്രം പ്രവര്‍ത്തിക്കും. ചെറിയമോഡലിന് മണിക്കൂറില്‍ പരമാവധി 700 നാളികേരമാണ് ശേഷി. വലിയയൂണിറ്റിന് മൂന്നുലക്ഷവും ചെറുതിന് 1.2 ലക്ഷവുമാണ് വിലയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഹൈദരാബാദിലെ എന്‍.ജി. രംഗ കാര്‍ഷിക സര്‍വകലാശാല പ്രവര്‍ത്തനാനുമതി സാക്ഷ്യപത്രം നല്‍കിയ യന്ത്രത്തിന് കേന്ദ്ര എന്‍ജിനിയറിങ് മന്ത്രാലയത്തിന്റെ സബ്‌സിഡിയുണ്ടെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നു.
(courtesy;[video,news,photos]by mathrubhumi.com)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ