കോലഞ്ചേരി: മാങ്ങപറിക്കാനും തേങ്ങയിടാനും ഒരുപരിധിവരെ ഇനി 'ഈസി തോട്ടി' മതിയാകും.വീട്ടുപയോഗത്തിനും കാര്‍ഷികാവശ്യത്തിനും യോജ്യമായ രീതിയില്‍ രൂപകല്പനചെയ്ത ഈസി തോട്ടിക്ക്, ചുരുക്കിവയ്ക്കുമ്പോള്‍ ആറടി നീളമേയുള്ളു. എന്നാല്‍, 17 അടിയോളം നീട്ടിയെടുത്ത് ഉപയോഗിക്കാവുന്നതരത്തില്‍ അലൂമിനിയവും പിവിസി പൈപ്പും ഉപയോഗിച്ചാണ് 800 ഗ്രാംമാത്രം തൂക്കമുള്ള തോട്ടി നിര്‍മിച്ചിട്ടുള്ളത്.
തോട്ടിത്തുമ്പില്‍ ഇരുവശവും മൂര്‍ച്ചവരുത്തിയ അരിവാള്‍ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ തോട്ടി ഉയരുന്നതോടൊപ്പം കൂടെ നീളത്തില്‍ തയ്‌ച്ചെടുത്ത തുണിവലയുള്ളതിനാല്‍ ജാതിക്കായ, അടയ്ക്ക, കപ്പങ്ങാപ്പഴം, മാമ്പഴം തുടങ്ങിയവ നിലത്തുവീഴാതെ പിടിച്ചെടുക്കാമെന്നതും തോട്ടിയുടെ പ്രത്യേകതയാണ്.
തിരുവാണിയൂര്‍ കൊളാപ്പുറത്ത് എല്‍ദോയാണ് തോട്ടിക്ക് രൂപകല്പന നടത്തിയത്. എല്‍ദോ രൂപകല്പനചെയ്ത അലൂമിനിയം കോണിയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ