രാജപുരം(കാസര്‍കോട്): കുരുമുളക് വിളവെടുപ്പിനും ഓലക്കുടിലുകള്‍ പുല്ലുമേയാനും പ്രധാനമായും ഉപയോഗിച്ചിരുന്ന ഒറ്റക്കമ്പ് മുളയേണികള്‍ അപ്രത്യക്ഷമാകുന്നു. പകരം ഇരുമ്പുകൊണ്ടുള്ള ഏണികളാണ് ഈ സ്ഥാനം കൈയടക്കുന്നത്. മലയോരത്ത് മുളങ്കാടുകള്‍ ചുരുങ്ങിത്തുടങ്ങിയതോടെ ഏണി നിര്‍മിക്കാന്‍ ആവശ്യമായ ബലമേറിയതും വളവുകളില്ലാത്തതുമായ മുളകള്‍ കിട്ടാതായി. കൂടാതെ ഇവ പരമാവധി മൂന്നുവര്‍ഷത്തോളം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.
പഴകിയതും കേടുവന്നതുമായി മുളയേണികള്‍ മുറിഞ്ഞ് അപകടങ്ങളും സാധാരണമാണ്. നല്ല പ്രാവീണ്യമുള്ള ജോലിക്കാര്‍ക്ക് മാത്രമേ ഇതില്‍ കയറിനിന്ന് ജോലിയെടുക്കാന്‍ സാധിക്കൂ. ഒരു മുളയേണി വാങ്ങാന്‍ ഇപ്പോള്‍ 500 രൂപയോളം ചെലവുണ്ട്. ഒരു ഇരുമ്പേണി നിര്‍മിക്കാന്‍ നാലായിരത്തോളം രൂപ ചെലവാകും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ