മീൻ വളർത്തലിൽപ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ്ph
Ph എന്നു പറയുന്നത് ഷാര അമ്ല ഗുണം ആണ്....ph മണ്ണിലും വെള്ളത്തിലും ഉണ്ട് ..ph അളവ് എന്നു പറയുന്നത് 0 മുതൽ 11 അല്ലങ്കിൽ 12 വരെ ആണ് 7 ന്യൂട്രൽ ആണ് .6.5മുതൽ 8വരെ ആയാലും വലിയ കുഴപ്പമില്ല ഏഴിൽ നിർത്തുന്നതാണ് മീനുകളുടെ വളർച്ചക്ക് ഏറ്റവും നല്ലത് 7നു മുകളിൽ ആണ് ph എങ്കിൽ അതിനെ അൽക്ക നൈറ്റി എന്നും 7 ഇൽ താഴെ ആണ് എങ്കിൽ അതിനെ അസിഡിക് എന്നും പറയും...
Ph ഒരു പോയിന്റ് മാറുക എന്നു പറഞ്ഞാൽ വെള്ളിത്തിലെ അയോൻ കണ്ടന്റുകളിൽ 10 മടങ്ങു വ്യത്യാസം വന്നു എന്ന് ആണ് അർത്ഥം .അഥവാ വെള്ള ത്തിലെ പാരാ മീറ്റർ മാറിയിട്ട് എന്നാണ് അർത്ഥം....വെള്ളത്തിലെ ഈ പാരാമീറ്റർ ആണ് മീനുകളുടെ നില നിൽപ്പിന്റെ / വളർച്ചയുടെ ഒരു കാരണം.......
Ph കൂടുക എന്നു പറയുന്നതിന് അർത്ഥം ആ കൃഷിക്കാരൻ മീൻ കുളത്തിൽ നോക്കുന്നില്ല എന്നു ഉള്ളത്തിനു തെളിവ് ആണ് . മീൻ കുളത്തിൽ ph കുറക്കാൻ കുറച്ചു വെള്ളം പെട്ടന്ന് മാറ്റി
കൊടുക്കുക ,അല്ലങ്കിൽ സ്ലറി മാറ്റുക എന്നുള്ളതു ആണ് ഏറ്റവും നല്ല മാർഗ്ഗം..... അതല്ല എങ്കിൽ കൈത ചക്ക കെട്ടി ഇടുക.....വാഴപ്പിണ്ടി ഇടുക...
എ ന്നാൽ വലിയ പോണ്ട് കളിൽ ചിലപ്പോൾ അതു നടന്നു എന്നും വരില്ല അങ്ങിനെ ഉള്ള സമയം നമുക്കു ആലം കിഴി കെട്ടി ഇടാവുന്നതാണ് (ആലം ആയുർവേദ മരുന്ന് കടകളിൽ കിട്ടും )പക്ഷെ ആലം കെട്ടി ഇടുമ്പോൾ സൂക്ഷിക്കുക കാരണം ആലം അഞ്ചു മിനിറ്റ് കൊണ്ട് വെള്ളത്തെ അസിഡിക് ആക്കും.....അത് കൊണ്ട് കുറച്ചു കുറച്ചു ആയി ph നോക്കി ഉപയോഗിക്കാവുന്നത് ആണ്.......അതുപോലെ തന്നെ ആണ് ph കുറഞ്ഞാൽ എന്തു ചെയ്യണമെന്ന് ഉള്ളത് അതു ആർക്കും സംഭവിക്കാവുന്ന കാര്യം ആണ്....ph കുറഞാൽ അല്പം ഡോളമേറ്റ് അല്പാല്പമായി കലക്കി ഒഴിച്ച് കൊടുക്കാം ഡോളമേറ്റി ൽ
കാൽസ്യം ഉണ്ട് മഗ്നീഷ്യം ഉണ്ട് കാൽസ്യം മീനുകളുടെ വളർച്ചക്ക് വളരെ നല്ലത് ആണ് കൽസ്യത്തിന് പ്രവർത്തിക്കാൻ മഗ്നീഷ്യം ആവശ്യം ആണ്.
Ph ഒരിക്കലും പെട്ടന്നു മാറ്റം വരുത്തരുത് അങ്ങിനെ വന്നാൽ അതു മീനുകൂടെ ജീവനെ വരെ ചിലപ്പോൾ ബാധിച്ചേക്കാം........അതുപോലെ മഴ പെയ്താൽ മീനുകൾക്കു ദോഷം ആണോ പുതുമഴ ഒഴിച്ചു ഉള്ളത് എല്ലാം നല്ലതു ആണ് എന്നാൽ പുതുമഴ പെയ്യുമ്പോൾ അന്തരീക്ഷത്തിൽ ഉള്ള കാർബൺ ,അതുപോലെ ഉള്ള വിഷ വസ്തുക്കൾ പുതുമഴയിൽ കൂടി വെള്ളത്തിൽ വരികയും അതു മീനുകൾക്കു ദോഷം ഉണ്ടാക്കുകയും ചെയ്യും.....മഴ വെള്ളത്തിന്റെ ph 5മുതൽ ആണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ