നമ്മുടെ നാട്ടില്‍ പച്ചക്കറി കൃഷി ചെയ്യുന്ന സമയമാണല്ലോ ഇപ്പോള്‍. രാസ കീട നശിനികള്‍ ഉപയോഗിച്ച് മണ്ണിനെയും , മനുഷ്യന്റെ ആരോഗ്യത്തെയും നശിപ്പിക്കാതെ ബലപ്രദമായ രീതിയില്‍ ജൈവ കീട നശിനികള്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം .
മണ്ണെണ്ണക്കുഴമ്പ്
ബാർസോപ്പും മണ്ണെണ്ണയുമാണ് ഇതിലെ പ്രധാന ചേരുവകൾ 500 ഗ്രാം സാധാരണ ബാർസോപ്പ് നേർമയായി അരിഞ്ഞ് നാലര ലിറ്റർ വെള്ളത്തിൽ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക. ലായനി തണുത്തു കഴിയുമ്പോൾ ഇതിലേയ്ക്ക് 9 ലിറ്റർ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് ചേർക്കുക. ഇതിൽ 15-20 ഇരട്ടി വെള്ളം ചേർത്തിളക്കിയ ശേഷം ചെടികളിൽ തളിക്കാം. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണിത്.
പുകയില കഷായം
അര കിലോഗ്രാം പുകയിലയോ, പുകയില ഞെട്ടോ ചെറുതായി അരിഞ്ഞ് നാലര ലിറ്റർ വെള്ളത്തിൽ ഒരു ദിവസം മുക്കിവയ്ക്കുക. പിന്നീട് പിഴിഞ്ഞെടുത്ത് ചണ്ടിമാറ്റുക. ഇപ്രകാരം ലഭിച്ച പുകയിലച്ചാറിൽ, 120ഗ്രാം ബാർസോപ്പ് ചെറുതായി അരിഞ്ഞ് വെള്ളത്തിൽ ലയിപ്പിച്ചെടുത്ത ലായനി ചേർത്ത് നന്നായി ഇളക്കുക. ഈ പുകയില കഷായം 6-7 ഇരട്ടി വെള്ളം ചേർത്ത് തളിച്ചാൽ പയർപ്പേനുകളെയും മറ്റു മൃദുല ശരീരികളായ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന് കുരു മിശ്രിതം
ഒരു ഗ്രാം വേപ്പിൻ കുരു കല്ലിൽ വച്ച് നന്നായി പൊടിച്ച് തുണിക്കിഴിയിൽ കെട്ടി 12 മണിക്കൂർ നേരം ഒരു ലിറ്റർ വെള്ളത്തിൽ മുക്കി വയ്ക്കുക. കുരുവിന്റെ സത്ത് നന്നായി ഊറി ഇറങ്ങത്തക്കവിധം കിഴിഞെക്കി പിഴിയണം. ഇങ്ങനെ പല പ്രാവശ്യം ഞെക്കിപിഴിഞ്ഞെടുക്കു ന്നതാണ് 0.1% വീര്യമുള്ള വേപ്പിൻ കുരു മിശ്രിതം. വെണ്ട, വഴുതന തുടങ്ങിയ വിളകളിലെ ഇലതീനിപ്പുഴുക്കൾ, തുള്ളൻ എന്നിവയെ നശിപ്പിക്കാൻ ഇതുപയോഗിക്കാം.
വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം
രണ്ടു ശതമാനം വീര്യത്തിൽ 10 ലിറ്റർ വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം ഉണ്ടാക്കുന്നതിന് 200 മില്ലിലിറ്റർ വേപ്പെണ്ണ, 200 ഗ്രാം വെളുത്തുള്ളി, 50 ഗ്രാം ബാർസോപ്പ് എന്നിവ വേണ്ടിവരും ബാർസോപ്പ് ചീകി എടുത്ത് അര ലിറ്റർ ഇളം ചൂടുവെള്ളത്തിൽ നല്ലതുപോലെ ലയിപ്പിച്ച് 200 മില്ലി ലിറ്റർ വേപ്പെണ്ണയുമായി ചേർത്ത് ഇളക്കി പതപ്പിക്കണം. വെളുത്തുള്ളി നല്ലതുപോലെ അരച്ച് 300 മില്ലി ലിറ്റർ വെള്ളവുമായി ചേർത്ത്, അരിച്ച്, വേപ്പെണ്ണ ഇമൾഷനുമായി ചേർക്കുക. ഇത് 9 ലിറ്റർ വെള്ളം ചേർത്ത് നേർപ്പിച്ച് 10 ലിറ്റർ ലായനി ഉണ്ടാക്കാം. നീരൂറ്റി കുടിക്കുന്ന പ്രാണികൾക്കെതിരെ ഫലപ്രദം.
plez subscibe our utube channel n show your support...videos will come soon...
login gmail account n click the below link and subscribe
Nice Blog..Farming is the backbone of India.
മറുപടിഇല്ലാതാക്കൂ