ഹോട്ടലുകളില്‍ നിന്ന് 'കബ്സ' (സൗദി സ്റ്റയില്‍ ചോറ്) വാങ്ങുമ്പോള്‍, കണ്ടാല്‍ പാലക്ക് (Spinach) പോലെ തോന്നിക്കുന്നൊരു തരം ഇല കിട്ടും കൂടെ.
സൌദികള്‍ ജര്‍ജീര്‍ എന്ന് വിളിക്കുന്ന ഈ ഇല കണ്ടപാടെ എടുത്തു ദൂരെ കളയുകയാണ് നമ്മള്‍ മലയാളികളുടെ പതിവ്.
എന്നാല്‍;
അമേരിക്കയില്‍ 'അരുഗുല'യെന്നും മറ്റനേകം രാജ്യങ്ങളില്‍ 'റോക്കെറ്റ്' (ഗാര്‍ഡന്‍ റോക്കെറ്റ്, സലാഡ് റോക്കെറ്റ്) എന്നുമൊക്കെ അറിയപ്പെടുന്ന ഈ ഇലയുടെ ഗുണഗണങ്ങള്‍ കേട്ട് ഞെട്ടാന്‍ തയാറായിക്കോളൂ.
രേഖപ്പെടുത്തപ്പെട്ടത് പ്രകാരം എ ഡി എണ്ണൂറാം ആണ്ടു മുതല്‍ ഉപയോഗത്തിലുള്ള ഈ ചരിത്ര സസ്യത്തിന് അക്കാലം മുതല്‍ക്കേ അറിയപ്പെടുന്ന ഏറ്റവും പ്രധാന ഗുണവും ഉപയോഗവും ഫലപ്രദമായ ഒരു ലൈംഗിക ഉത്തേജകം (Libido Booster or Aphrodisiac) എന്നതാണ്.
പച്ചക്ക് സലാടുകളില്‍ ചേര്‍ത്തോ അപ്പടിയോ ലോകമെമ്പാടുമുള്ള ജനങ്ങള്‍ കഴിക്കുന്ന ഈ ഇലയെ കുറിച്ച് അനേകം വെബ് സൈറ്റുകളില്‍ വിവരിക്കുന്ന എണ്ണിയാല്‍ തീരാത്ത ഗുണഗണങ്ങളില്‍ ചിലതിതാ:
നല്ലൊരു ലൈംഗികോത്തേജകം.
(ലൈംഗിക ശേഷിയും ആഗ്രഹവും അസാധാരണമായി വര്‍ദ്ധിപ്പിക്കുന്നതിനാല്‍ ഇത് കൃഷി ചെയ്യുന്നതും വിപണനം ചെയ്യുന്നതും പുരാതന യൂറോപ്പില്‍ മതനേതൃത്വം നിരോധിച്ചിരുന്നതായി ഏതോ സൈറ്റില്‍ വായിച്ചു.)
അസാധ്യ അര്‍ബുദ വിരോധി.
അരുഗുലയുടെ ദൈനന്ദിന ഉപയോഗം പ്രതിരോധിക്കുന്ന പ്രധാന രോഗങ്ങള്‍:
കൊളസ്ട്രോള്‍, പ്രമേഹം, കരള്‍ രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, ആമാശയ രോഗങ്ങള്‍, ചര്‍മ്മരോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളിലെ ഞരമ്പ് സംബന്ധമായ പ്രശ്നങ്ങള്‍ (neural tube defects in the newborns), ചര്‍മ്മ, ശ്വാസകോശ, അന്നനാള അര്‍ബുദങ്ങള്‍ (skin, lung and oral cavity cancers), വന്‍കുടല്‍, പ്രോസ്റ്റെറ്റ്, സ്തന, ഗര്‍ഭാശയ, ഓവറി അര്‍ബുദങ്ങള്‍ (prostate, breast, cervical, colon, ovarian cancers).
കൂടാതെ,
അകാലനര വരാതെ തടയാനും മുടി സമൃദ്ധമായി വളരാനും ആവശ്യമായ അനേകം പോഷകങ്ങള്‍ അരുഗുലയില്‍ അടങ്ങിയിരിക്കുന്നു.
ശരീരത്തിന്‍റെ സാര്‍വ്വത്രിക രോഗപ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ഈ സസ്യത്തിന്റെ ഏറ്റവും പ്രധാന ഗുണവിശേഷം.
ശീലമാക്കിയാല്‍ വളരെ ആസ്വാദ്യമായ ഒരിനം ചവര്‍പ്പാണ് ഈ ഇലയുടെ രുചി. എന്തിന്‍റെ കൂടെയായാലും പച്ചയായാണ് ഇത് കഴിക്കേണ്ടത്.
അനേകം പാശ്ചാത്യ രാജ്യങ്ങളില്‍ സലാടുകളിലും പാകം ചെയ്തു കഴിഞ്ഞ പിസ്സയിലും ധാരാളമായി അരുഗുല ചേര്‍ക്കുന്നു.
ഇത്രയുഅധികം നന്മകള്‍ ഈ ഇലയിലുണ്ടെന്ന കാര്യം നേരത്തെ അറിഞ്ഞിരുന്നില്ല എങ്കിലും കബ്സ കഴിക്കുമ്പോള്‍ രണ്ടോ മൂന്നോ ഇല വീതം ഒരൊ പിടി ചോറിന്റെ കൂടെയും കഴിച്ച് എനിക്ക് ഏറെ കാലമായി ശീലമാണ്. ഇത് ചോറിന് മടുപ്പില്ലാത്ത ഒരു പ്രത്യേക രുചി നല്‍കുന്നു എന്നതാണ് കാരണം).
ഒരു കെട്ടിന് ഒരു റിയാല്‍ വിലയില്‍ സൌദിയില്‍ പ്രധാന സൂപ്പര്‍മാര്‍ക്കെറ്റ്കളിലും പച്ചക്കറികടകളിലും എല്ലാം ഇത് ലഭ്യമാണ്. യൂറോപ്പിലും അമേരിക്കയിലും ഇത് യഥേഷ്ടം ലഭ്യമാണ്.
കൃഷി ചെയ്യാന്‍ യാതൊരു വിധ പരിചരണമോ വളപ്രയോഗമൊ ആവശ്യമില്ലാത്ത ജര്‍ജീര്‍, പൂവും കായും വരുന്നതിനു മുമ്പേ വിളവെടുക്കണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ