തവനൂര്‍: പുത്തന്‍ കൃഷിയറിവുകള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കുകീഴിലുള്ള മലപ്പുറം കൃഷിവിജ്ഞാനകേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് FEM@mobile എന്ന പുതിയ ആപ്ലിക്കേഷന്‍ നിര്‍മിച്ചത്.
ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, എച്ച്.ടി.എം.എല്‍. തുടങ്ങിയ അഞ്ച് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകും. ഫാം എക്‌സ്റ്റെന്‍ഷന്‍ മാനേജര്‍ എന്ന വെബ്‌സൈറ്റിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. 100 വിളകളുടെ കൃഷിരീതികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ പുരയിടക്കൃഷി സമ്പ്രദായത്തിന് ചേര്‍ന്നവിധത്തിലാണ് പുതിയ ആപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്. 1000 കെ.ബിയ്ക്ക് താഴെയുള്ള ഈ ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
കൃഷി ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കര്‍ഷകര്‍ക്ക് ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. കൃഷിപരിപാലനവും വളപ്രയോഗവുമെല്ലാം ഇനി മൊബൈല്‍ഫോണിലൂടെ അറിയാനാകും. ഇതിനുപുറമെ വളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍, കുമിള്‍നാശിനികള്‍ തുടങ്ങിയവയെക്കുറിച്ചുള്ള അറിവുകളും ജൈവ ഉത്പന്നങ്ങളെക്കുറിച്ചുള്ള വിവരണവുമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ മേല്‍വിലാസവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രധാനമായും ആറ് തലക്കെട്ടുകളായിട്ടാണ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇംഗ്ലീഷിലാണ് ഇപ്പോള്‍ ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. മലയാളംപതിപ്പ് അധികം വൈകാതെ പുറത്തിറക്കും. കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ. പി.വി. ഹബീബുര്‍ റഹ്മാന്‍, പ്രൊഫ. ഡോ. എം. ആശ ശങ്കര്‍, അസി. പ്രൊഫസര്‍മാരായ ഡോ. വി.ജി. സുനില്‍, ഡോ. ബെറിന്‍ പത്രോസ് എന്നിവര്‍ചേര്‍ന്നാണ് പുതിയ മൊബൈല്‍ ആപ്ലിക്കേഷന് രൂപംനല്‍കിയത്.
www.farmextensionmanager.com/mobile എന്ന ലിങ്കില്‍നിന്നോ www.farmextensionmanager.com എന്ന വെബ്‌സൈറ്റില്‍നിന്നോ ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ്‌ചെയ്‌തെടുക്കാം.
(courtesy;mathrubhumi.com)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ