'പാവപ്പെട്ടവന്റെ കറവപ്പശു'വായി അറിയപ്പെടുന്ന ആടുകളെ വളര്‍ത്തുന്നതിന് അനന്തസാധ്യതകളാണിന്നുള്ളത്. ആടുകളെ വ്യാവസായികാടിസ്ഥാനത്തിലും വളര്‍ ത്താന്‍ തുടങ്ങിയിട്ടുണ്ട്. ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണന ഭീഷണി നേരിടാത്തതും ആട്ടിറച്ചിയുടെ വര്‍ദ്ധിച്ച ആവശ്യകതയും ആടുവളര്‍ത്തല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്. എന്നാല്‍, ആട്ടിന്‍പാലിന്റെ സവിശേഷതകള്‍ മനസ്സിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുണ്ട്. ജനിതക എന്‍ജിനീയറിങ്ങ് വഴി ഉരുത്തിരിച്ചെടുത്ത ട്രാന്‍സ്ജനിക് ആടുകളില്‍ നിന്നുള്ള പാല്‍ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു വരുന്നു. കൊഴുപ്പു കണികകളുടെ വലിപ്പം കുറവായതിനാലും, രോഗ പ്രതിരോധ പ്രേരകങ്ങളും അമിനോ അമ്ലങ്ങളും കൂടിയ അളവിലുള്ളതിനാലും ആട്ടിന്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ്.പോഷകമൂല്യത്തില്‍ ആട്ടിറച്ചി മുന്നിട്ടു നില്‍ക്കുന്നു. വന്‍ കയറ്റുമതി സാധ്യതയും ആട്ടിറച്ചിക്കുണ്ട്.
ആടുവളര്‍ത്തലിന്റെ ചെലവില്‍ 75%-ത്തിലധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ആടു ഫാം തുടങ്ങുന്നത് ലാഭകരമായിരിക്കും. സ്വയം തൊഴില്‍, ഉപതൊഴില്‍ മേഖലയായും ആടുകളെ വളര്‍ത്താവുന്നതാണ്.ആടു ഫാം തുടങ്ങാന്‍ ഇന്ന് നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. മുടക്കു മുതലില്‍ നിന്നുള്ള ലാഭം തന്നെയാണ് ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്. for more need to read click here

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ