കേരളത്തിലെ ചൂടുള്ള കാലാവസ്ഥയില്‍ സാധാരണ പ്ലം കായ്ക്കാറില്ല. നാട്ടിലെ കാലാവസ്ഥയില്‍ നന്നായി വളര്‍ന്ന് ഫലം തരുന്ന ഒരിനം പ്ലം വൃക്ഷത്തെ പരിചയപ്പെടാം. കാഫീര്‍ പ്ലം എന്നു പേരുള്ള ഈ വൃക്ഷം നമുക്ക് പരിചിതമായ അമ്പഴത്തിന്റെ അടുത്ത ബന്ധുവാണ്. സ്വഭാവിക രീതിയില്‍ നാല്‍പത് അടിയോളം ഉയരത്തില്‍ ശാഖകളോടെ വളരാറുണ്ട്.
വേപ്പിലയോടു സാമ്യമുള്ള ചെറിയ ഇലകള്‍ സംയുക്ത പത്രങ്ങളായി കാണുന്നു. തടിക്ക് പൊതുവെ കാഠിന്യം കുറവാണ്. കഫീര്‍ പ്ലം പൂത്തു തുടങ്ങുന്നത് വേനല്‍ക്കാലത്താണ്. ശാഖാഗ്രങ്ങളില്‍ ഉണ്ടാകുന്ന പൂക്കളില്‍ നിന്ന് കായ്കള്‍ കുലകളായി വിരിയുന്നു. പച്ച നിറത്തിലുള്ള ഇവയുടെ കായ്കള്‍ പഴുക്കുമ്പോള്‍ മഞ്ഞ നിറം പ്രാപിക്കും. മധുരം നിറഞ്ഞ പഴങ്ങള്‍ നേരിട്ടു കഴിക്കാം. ആഫ്രിക്കന്‍ സ്വദേശിയായ കഫീര്‍ പ്ലമ്മില്‍ ചുമപ്പു കായ്കള്‍ ഉണ്ടാകുന്ന ഇനങ്ങളുമുണ്ട്. പഴങ്ങളില്‍ നിന്നു ശേഖരിക്കുന്ന വിത്തുകള്‍ കിളിര്‍പ്പിച്ച് തൈകള്‍ വളര്‍ത്താമെങ്കിലും കായ്ഫലം ഉണ്ടാകാത്ത ആണ്‍വൃക്ഷങ്ങള്‍ കാണുന്നുവെന്നതും വലിയ സസ്യങ്ങളായി വളരുമെന്നതും ന്യൂനതയാണ്. അതിനാല്‍ കായ്ക്കുന്ന മരങ്ങളുടെ തലപ്പുകള്‍ ഒട്ടിച്ചെടുത്ത തൈകള്‍ നടുകയാണ് അഭികാമ്യം. ഇവ അധികം ഉയരം വയ്ക്കാതെ തന്നെ കായ്ഫലം നല്‍കിത്തുടങ്ങും. കാഫീര്‍ പ്ലമ്മിന്റെ തൊലി. ശ്വാസകോശ, ത്വക്ക് രോഗങ്ങള്‍ക്ക് ഔഷധമായി ആഫ്രിക്കയില്‍ ഉപയോഗിച്ചുവരുന്നുണ്ട്. പ്ലം കൃഷി ചെയ്യാന്‍ നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലം തിരഞ്ഞെടുക്കണം. ഇലപൊഴിക്കുന്ന സ്വഭാവമുള്ള ഈ വൃക്ഷം വീട്ടുമുറ്റങ്ങളില്‍ നിന്നു മാറ്റി നടുകയായിരിക്കും ഉചിതം. ജൈവവളങ്ങള്‍ ചേര്‍ത്ത് തൈകള്‍ നടാം. വേനല്‍ക്കാലത്ത് ജലസേചനം ആവശ്യമാണ്. മുകള്‍ തലപ്പു നുള്ളി ചെടികള്‍ പരമാവധി പന്തലിച്ചു വളര്‍ത്താന്‍ ശ്രദ്ധിക്കണം. രണ്ടു വര്‍ഷത്തിനുള്ളില്‍ കഫീര്‍ പ്ലം ഫലം നല്‍കിത്തുടങ്ങും.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 9495234232 - രാജേഷ് കാരാപ്പള്ളില്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ