ദിവസം ചെല്ലുംതോറും മനുഷ്യന്റെ രൂപത്തിലും ഭാവത്തിലുമുണ്ടാവുന്ന മാറ്റങ്ങള്‍ കാണുന്നതുകൊണ്ടാവാം പച്ചക്കറികളും പഴങ്ങളുമൊക്കെ ഇത്തരം മാറ്റങ്ങളെ അനുകരിച്ചുതുടങ്ങിയിരിക്കുന്നത്. തങ്ങള്‍ക്കും വ്യത്യസ്ഥ രൂപത്തിലും ഭാവത്തിലും രംഗത്തുവരാം എന്നുതെളിയിച്ചുകൊണ്ട് മനുഷ്യനെ ആശ്ചര്യപ്പെടുത്തുന്ന ആകൃതിയില്‍ പച്ചക്കറികളും രംഗപ്രവേശനം ചെയ്തു തുടങ്ങി. സൗത്ത് വെയ്ല്‍സിലെ തന്റെ പുരയിടത്തില്‍ നിന്നും പച്ചക്കറികളുടെ വിളവെടുപ്പു നടത്തിയ സ്മിത്ത് എന്ന വീടീമ്മ ഞെട്ടി. തന്റെ കൈയ്യിലിരിക്കുന്ന കാരറ്റുകള്‍ ഭൂമിക്കടിയില്വച്ചു വിവാഹിതരായിരിക്കുന്നു. ഇണകളേപ്പോലെ പരസ്പരം ചുറ്റിപ്പിണഞ്ഞിരിക്കുന്ന അവയ്ക്കു പുറമെ വിചിത്രമായ പല രൂപത്തിലുമുള്ള പച്ചക്കറികള്‍ പിന്നീടും ലഭിച്ചു. അഞ്ചുവിരലുകള്‍ ഉള്‍പ്പെട്ട കൈപ്പത്തിയുള്ളവയായിരുന്നു ഏറ്റവും ശ്രദ്ദേയം... മനുഷ്യര്‍ ജനിച്ചതിനുശേഷം വിചിത്രരൂപികളാവുന്നുവെങ്കില് മനുഷ്യനെ ഞെട്ടിക്കാനായി തങ്ങള്‍ ജന്മനാ വിചിത്രരൂപികളായേക്കാമെന്ന് പച്ചക്കറികളും പഴങ്ങളുമൊക്കെ കരുതിക്കാണും.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ