ആലപ്പുഴയില്‍ രാജ്യാന്തര നിലവാരമുള്ള കയര്‍ മ്യൂസിയം സ്ഥാപിക്കുമെന്നു കയര്‍ ബോര്‍ഡ്. കൊച്ചിയില്‍ ചേര്‍ന്ന 208ാം ബോര്‍ഡ് യോഗത്തിനു ശേഷമാണു ചെയര്മാന് ജി. ബാലചന്ദ്രന് ഇക്കാര്യം അറിയിച്ചത്. കയര്‍ വ്യവസായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മ്യൂസിയത്തിലുണ്ടാകും. വിവിധ ഉത്പാദന രീതികളും ചരിത്ര വും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കയര്‍ ഉത്പന്നങ്ങളുടെ പ്രചരണത്തിനു മ്യൂസിയം സഹായകരമാകുമെന്നും ബാലചന്ദ്രന് പറഞ്ഞു. വിപണി വികസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 24 പുതിയ രാജ്യങ്ങളിലെ വ്യാപാരമേളകളില്‍ ബോര്‍ഡ് പങ്കെടുക്കും. കലവൂരിലുള്ള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുക്കാനും തീരുമാ നം. ആധുനിക തൊണ്ടു തല്ലല്‍ യന്ത്രം വ്യാപകമായി പ്രചരിപ്പിക്കാനും ബോര്‍ഡ് തീരുമാനിച്ചു. ഉത്പാദനക്ഷമതയുള്ള കയര്‍ സ്പിന്നിങ് മെഷീന് വികസിപ്പിച്ചെടുക്കുന്നവര്‍ക്ക് ആകര്‍ഷകമായ ക്യാഷ് അവാര്‍ഡുകള്‍ നല്‍കാനും ബോര്‍ഡ് തീരുമാനിച്ചു. ബാലചന്ദ്രന് ചെയര്‍മാനായി ചുമതലയേറ്റ ശേഷം നടന്ന ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണു തീരുമാനം.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ