ഭൂമിയില്‍ മനുഷ്യന്റെ നിലനില്‍പ്പിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ജലം. മനുഷ്യ ശരീരത്തില്‍പ്പോലും ഏറ്റവും അധികമായുള്ള ഘടകമായ ജലത്തിന്റെ വില അമൂല്യമാണ്. മാനവരാശിയുടെ നിലനില്‍പ്പിനു ജലം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു ലോകത്തെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയുള്ള ദിനമാണ് മാര്‍ച്ച് 22ന് ആഘോഷിക്കുന്ന ലോകജല ദിനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ 1993 മുതലാണു ലോക ജലദിനം ആചരിക്കാന്‍ തുടങ്ങിയത്. 1992ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സംഘടനയുടെ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്മെന്റ് കോണ്‍ഫറന്‍സിലാണു (UNCED) ശുദ്ധജലത്തിന്റെ പ്രാധാന്യവും അതിന്റെ ബുദ്ധിപരമായ വിനിയോഗത്തെയും കുറിച്ചു ലോകത്തെ ബോധ്യപ്പെടുത്താന്‍ ഒരു ദിനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത്. ഈ നിര്‍ദേശം അംഗീകരിച്ച ഐക്യരാഷ്ട്രസഭ 1993 മുതല്‍ മാര്‍ച്ച് 22-ാം തീയതി ലോകജല ദിനമായി ആചരിക്കാന്‍ തുടങ്ങി. Read more »
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ