ദോഹ: 2022 ലോകകപ്പിന് മുന്നോടിയായി ദോഹയില്‍ നടപ്പാക്കുന്ന ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി വെച്ചുപിടിപ്പിക്കാന്‍ മരങ്ങളെത്തുന്നത് പൂനെയില്‍ നിന്ന്. പൂനെയിലെ ദപോളിയിലുള്ള രവീന്ദ്ര കലേകര്‍ എന്ന കര്‍ഷകന്‍െറ നഴ്സറിയില്‍ നട്ടുവളര്‍ത്തിയ മരങ്ങളാണ് മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റില്‍ നിന്ന് ശീതീകരിച്ച കണ്ടെയ്നറില്‍ കപ്പല്‍മാര്‍ഗം ദോഹയിലെത്തിക്കുന്നത്. അരയാല്‍, മാവ്, ചിക്കു, ഗുല്‍മോഹര്‍, റോസ് തുടങ്ങി 17 ഇനങ്ങളിലായി 1439 മരങ്ങളാണ് ദോഹയിലേക്ക് കയറ്റിയയക്കുന്നത്. ഇവയെല്ലാം തന്നെ 15 അടിയോളം വളര്‍ന്നവയാണ്. മരങ്ങള്‍ വെപ്പുപിടിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 2009ലും കലേകറിന് ദോഹയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഇത് പ്രകാരം 2010 മധ്യത്തോടെ ആറായിരത്തോളം മരങ്ങളാണ് നല്‍കിയത്. ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ വഫ ട്രേഡിംഗ് കമ്പനിയാണ് രണ്ട് ഓര്‍ഡറുകളും കലേകറിന് നല്‍കിയത്. കലേകറും മകന് രോഹിതും ചേര്‍ന്നാണ് സ്വന്തം നഴ്സറിയില്‍ വൃക്ഷത്തെകള്‍ വളര്‍ത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഹരിതവത്കരണ പദ്ധതികള്‍ക്കായി കലേകര്‍ മരങ്ങള്‍ നല്‍കിവരുന്നുണ്ട്. ദോഹയിലെ പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിയും വിധം ഇന്ത്യയുടെ കാലാവസ്ഥയില്‍ മരങ്ങള്‍ നട്ട് വളര്‍ത്തിയെടുക്കുക എന്നതാണ് ഈ രംഗത്തെ പ്രധാന വെല്ലുവിളി. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത പൂര്‍ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ അസ്പെയര്‍ പാര്‍ക്കിലടക്കം ഖത്തറിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇതിനകം വിജയകരമായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. റാസ്ലഫാന് വ്യവസായ നഗരിയിലെ 40,000 ചതുരശ്രമീറ്റര്‍ സ്ഥലത്ത് 2500 മാവുകളാണ് ഈ രീതിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ളത്.
അല്‍ബവാരി കാറ്റ് ശക്തി പ്രാപിക്കും!....
-
ദോഹ: അല്‍ബവാരി എന്നറിയപ്പെടുന്ന വടക്കുപടിഞ്ഞാറന്‍ കാറ്റിന് വരും
ദിവസങ്ങളില്‍ ശക്തികൂടും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊടിയോട് കൂടിയ
കാറ്റ് ആഞ്ഞുവീ...
7 വർഷം മുമ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ