ചങ്ങനാശ്ശേരി: കോണ്‍ക്രീറ്റ് വീടിനു മുകളില്‍ നിറയെ മാങ്ങകളുമായി ഒരു മാവ്! ചങ്ങനാശ്ശേരി അരമനപ്പടിക്ക് സമീപം ആര്‍ട്ടിസ്റ്റ് പി.സി.സെബാസ്റ്റ്യന്റെ പാറയ്ക്കല്‍ വീടിന്റെ ടെറസ്സിന് മുകളിലാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നീലം ഇനത്തില്‍പ്പെട്ട മാവ് വിസ്മയക്കാഴ്ചയാകുന്നത്.
22 വര്‍ഷം മുമ്പാണ് ടെറസ്സിന് മുകളില്‍ ഒന്നരയടി കനത്തില്‍ മണ്ണുനികത്തി മാവ് നട്ടത്.
മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മാവ് പൂത്തുതുടങ്ങി. മാവ് ടെറസ്സിന് മുകളില്‍ നില്‍ക്കുന്നതുകൊണ്ട് വീടിന് യാതൊരു കേടുപാടുകളും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പി.സി.സെബാസ്റ്റ്യന്‍ പറയുന്നു. മാവിനോട് ചേര്‍ന്ന് ടെറസ്സില്‍ പേര, കരിമ്പ് എന്നിവയും ഉണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ