Ind disable
ദശ കൂപ സമ വാപി ദശ വാപി സമോ ഹ്രദ ദശഹ്രദ സമ; പുത്ര : ദശപുത്ര; സമോ ദ്രുമ : (പത്തു കിണര്‍ ഒരു കുളത്തിന് സമം; പത്തു കുളം ഒരു തടാകത്തിനു സമം. പത്തു തടാകം ഒരു പുത്രന് സമം. പത്തു പുത്രന്മാര്‍ ഒരു മരത്തിനു സമം.) [വൃക്ഷ സങ്കല്പവും,വൃക്ഷങ്ങളുടെ പ്രാധാന്യവും വെളിവാക്കുന്ന വൃക്ഷ ആയുര്‍വേദത്തിലെ വിഖ്യാതമായ ഒരു ശ്ലോഖം ആണ് മുകളില്‍] ജലം അമൂല്യമാണ്.. , പ്രകൃതിയുടെ വരദാനമാണ് . . ഇപ്പോഴത്തെ നില തുടര്ന്നാല് 2025 ഓടെ കേരളം കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഒരു സംസ്ഥാനമായി മാറും . അതൊഴിവാക്കാന് ഓരോ തുള്ളി ജലവും പാഴാക്കാതിരിക്കാന് നാം പ്രതിന്ജ്ഞ ബദ്ധരായെ മതിയാകൂ .. മാര്ച്ച് 22 ലോക ജല ദിനം"

adgebra 1

തിങ്കളാഴ്‌ച, ജനുവരി 23, 2012

അറിയുക, ഈ അത്ഭുതസസ്യത്തെ !!

നമ്മള്‍ ഉദ്യാനസസ്യമായും കളയായുമൊക്കെ കരുതുന്ന സസ്യം വിലപ്പെട്ട ഔഷധിയാണെന്നു തെളിഞ്ഞിരിക്കുന്നു. പല്ലുവേദനച്ചെടി, അക്രാവ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണിത്.

ഒരടിയോളം വളരുന്ന ഈ സസ്യത്തിന്റെ കടുംമഞ്ഞ പൂക്കള്‍ പല്ലുവേദന മാറ്റാനായി ചവയ്ക്കാറുണ്ട്. Sylmardkho acuhmmlo എന്നാണ് ഈ സസ്യത്തിന്റെ സസ്യനാമം. ഇതില്‍ പ്രകൃത്യാ ചില അനസ്‌തെറ്റിക് ഘടകങ്ങള്‍ (വേദന ഒഴിവാക്കാനായി, ശരീരഭാഗങ്ങള്‍ മരവിപ്പിക്കാന്‍ ശേഷിയുള്ളവ) അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. ഇതിലുള്ള സ്പിലാന്തോള്‍ എന്ന ഔഷധഘടകം ശരീരവീക്കത്തെ നല്ലതോതില്‍ കുറയ്ക്കാന്‍ കഴിവുള്ള പദാര്‍ഥമാണെന്നു തയ്‌വാനിലെ 'നാഷണല്‍ ചിനാന്‍ യൂണിവേഴ്‌സിറ്റിയുടെ' പഠനം തെളിയിച്ചു. കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ശേഷിയുള്ള നിരോക്‌സീകാരിയായും ഇതുവര്‍ത്തിക്കുന്നു. വിശപ്പ് കൂട്ടുക, ഓക്കാനം മാറ്റുക, ഉമിനീര് ഉത്പാദനവും ദഹനവും ത്വരപ്പെടുത്തുക, ശ്വേതകോശങ്ങളുടെയും വൈറസ്സിനെ ചെറുക്കാന്‍ സഹായിക്കുന്ന ഇന്റര്‍ഫെറോണുകളുടെയും എണ്ണം കൂട്ടുകവഴി പ്രതിരോധശേഷി വര്‍ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും ഈ സസ്യത്തിലെ ഘടകങ്ങള്‍ക്കുണ്ട്. ഇതിന്റെ അണുനാശകശേഷി വായിലെയും ആമാശയത്തിലെയും മുറിവുകളെയും വ്രണങ്ങളെയും ഉണക്കാനും മോണപഴുപ്പു മാറ്റാനും സഹായിക്കും. കുഴിനഖം, ലൈംഗികാവയവങ്ങളിലെ പൂപ്പല്‍ബാധ എന്നിവ മാറ്റാനും ലൈംഗികോത്തേജകമായി പ്രവര്‍ത്തിക്കാനും ഇതിനു കഴിയുമെന്നു ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. പൂക്കള്‍ക്കും ഇലകള്‍ക്കും ഇപ്പറഞ്ഞ ഗുണങ്ങളുണ്ട്. പൂക്കളുടെ സത്തിന് കൊതുകിന്റെ കൂത്താടികളെയും ചില ഷഡ്പദകീടങ്ങളെയും നശിപ്പിക്കാനാകുമെന്നും പരീക്ഷണങ്ങള്‍ വെളിപ്പെടുത്തുന്നു.


ഇംഗ്ലീഷില്‍ ഇലക്ട്രിക് ബട്ടന്‍സ് എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ പൂക്കളും ഇലകളും വിലപ്പെട്ടവയായി മാറിക്കഴിഞ്ഞു.
(courtesy:mathrubhumi.com) 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Popular Posts

Data entry/Online jobs (Text Adds)

www.amazon.com vdo how to earn by amazon ?

Earn by cliksor publisher website how see the demo vdo !






That's Malayalam News !


Ads By CbproAds

Webdunia News !

അനുയായികള്‍

Pages


The Green Makers Landscapes

Agriculture Insurance of India

Bio Farming

Useful Blogs (information)

Currency Convertor !