റിയാദ്: രാജ്യത്തെ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക 4000 റിയാലാക്കി ഉയര്‍ത്താന്‍ ശൂറ കൗണ്‍സില്‍ അനുമതി നല്‍കി. വൈസ് ചെയര്‍മാന്‍ മുഹമ്മദ് അമിന്‍ ജെഫ്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 3000 റിയാല്‍ മാത്രം പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. പബ്ലിക് പെന്‍ഷന്‍ ഏജന്‍സിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ വോട്ടെടുപ്പിലൂടെയാണ് തീരുമാനം അംഗീകരിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം തന്നെ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നല്‍കിയിരുന്നുവെന്ന് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖാംദി അറിയിച്ചു.
പിപിഎയുടെ ആഭ്യന്തര, വിദേശ നിക്ഷേപത്തെ കുറിച്ചും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ഏജന്‍സിയുടെ പ്രകടനം വിലയിരുത്താന്‍ സഹായകമാവുമെന്ന് കൗണ്‍സില്‍ വിലയിരുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ